ചെരുപ്പ് വഴിമാറി; ഇനി കയ്യൂക്കും കത്തിയും

ഇന്ത്യ ജനാധിപത്യരാജ്യമാണെന്നിരിക്കെ ജനാധിപത്യമെന്ന സ്വപ്നത്തിനായുള്ള പ്രക്ഷോഭത്തിന് സാധ്യത നന്നേ കുറവ്. പക്ഷേ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കൂടപ്പിറപ്പുകളായ അഴിമതിയ്ക്കും അരക്ഷിതാവസ്ഥയ്ക്കുമെതിരെയുള്ള ജനമുന്നേറ്റങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.
കാലങ്ങളായി ഉള്ളില്‍ക്കൊണ്ടുനടക്കുന്ന അമര്‍ഷങ്ങളിലും അസഹ്യതകളും പലരും പലരീതിയില്‍ പ്രകടിപ്പിക്കുന്നുണ്ട്. അണ്ണാ ഹസാരെയെന്ന ഗാന്ധിയന്‍ ജനങ്ങളെ കയ്യിലെടുത്തതും അതുണ്ടാക്കിയ ശക്തിയും ഭരണകൂടവും രാജ്യവും തിരിച്ചറിഞ്ഞതാണ്. ഇക്കാര്യത്തില്‍ താരമായത് അഴിമതിയാണ്. പിന്നീട് വന്ന യോഗ ഗുരു രാംദേവിന് മുന്നിലുമുണ്ടായി ജനക്കൂട്ടം, അവിടെയും ആയുധമായത് അഴിമതിയും കള്ളപ്പണവുമായിരുന്നു.
സംഘം ചേര്‍ന്ന് പ്രതിഷേധിക്കാന്‍ കഴിയാത്തവര്‍ നടത്തുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളുമെത്രയോ ഉണ്ട്. ഇവയ്ക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം മാധ്യമങ്ങള്‍ നല്കുന്ന ആയുസ്സ് മാത്രമേ ഉണ്ടാകാറുള്ളു, പക്ഷേ ഇത് കണ്ടില്ലെന്ന് നടിക്കാന്‍ നമ്മുടെ ഭരണകൂടത്തിനും രാജ്യത്തിനും കഴിയുമോ. ചെരുപ്പുകളും കത്തികളും കയ്യേറ്റങ്ങളുമാണ് ഈ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ ആയുധമാക്കിയത്.
മുമ്പ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന് ഇറാഖ് സന്ദര്‍ശനത്തിനിടെ ലഭിച്ച ചെരുപ്പേറിനെ പിന്തുടര്ന്ന് ഇന്ത്യയില്‍ ഉണ്ടായ സംഭവങ്ങള്‍ ഒട്ടേറെയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് നവംബര്‍ 24ന് വ്യാഴാഴ്ച കേന്ദ്രമന്ത്രി ശരദ് പവാറിനുനേരെയുണ്ടായ ആക്രമണം.
ഇന്ത്യയില്‍ പ്രതിഷേധത്തിന്റെ ചെരുപ്പേറ് രീതിയ്ക്ക് തുടക്കമിട്ടത് ജര്‍ണയില്‍ സിങ് എന്ന ജേര്‍ണലിസ്റ്റായിരുന്നു. നേരത്തേ ബുഷിനെതിരെ ചെരുപ്പെറിഞ്ഞതും ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. സിഖ് വിരുദ്ധ കലാപം സംബന്ധിച്ച് 2009 ഏപ്രില്‍ മാസത്തിലാണ് ജര്‍ണയില്‍ സിങ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അന്ന് കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരത്തിന് നേര്‍ക്ക് സ്വന്തം ചെരുപ്പ് വലിച്ചെറിഞ്ഞായിരുന്നു ജര്‍ണയില്‍ പ്രതിഷേധിച്ചത്.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ് കൂട്ടക്കൊലക്കേസില്‍ ആരോപിതനായ നേതാവിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ചാണ് താനിത് ചെയ്തതെന്ന് ജര്‍ണയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തപേജില്‍
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications