കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി ഓണ്‍ലൈനിലെ ജനപ്രിയന്‍

  • By Ajith Babu
Google Oneindia Malayalam News

Narendra Modi
അഹമ്മദാബാദ്: ട്വിറ്ററിലെ ജനപ്രിയ നേതാവായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വളരുന്നു. കിങ് ഓഫ് സോഷ്യല്‍ മീഡിയെന്ന് വിശേഷണമുള്ള മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയിലെ മറ്റു രാഷ്ട്രീയനേതാക്കളില്‍ അസൂയ ജനിപ്പിയ്ക്കുമെന്ന കാര്യമുറപ്പാണ്.

ജനുവരി ഒന്നിന് ഗുജറാത്ത് മുഖ്യമന്ത്രിയെ ട്വിറ്ററിലൂടെ പിന്തുടരുന്നവര്‍ 1, 439,988 കവിഞ്ഞിട്ടുണ്ട്. ഓണ്‍ലൈനിലെ ഈ ജനപ്രിയന്‍ 174 പേരെ ട്വിറ്ററിലൂടെ പിന്തുടരുന്നുണ്ട്. ഇതുവരെ 724 ട്വീറ്റും ഈ മുഖ്യന്റെ വകയായയുണ്ട്.

ട്വിറ്ററിലൂടെ ബിജെപിയിലെ തന്നെ ഏറ്റവും ജനകീയനെന്ന് തെളിയിക്കുകയാണ് ഇദ്ദേഹം. പാര്‍ട്ടിയിലെ മറ്റുനേതാക്കളെയെല്ലാം ഇക്കാര്യത്തില്‍ മോഡി ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. പാര്‍ട്ടി നേതാക്കളെയും സുഹൃത്തുക്കളെയും മാത്രമല്ല, ലോക നേതാക്കളെയും പ്രശസ്തരെയും മോഡി ട്വിറ്ററിലൂടെ പിന്തുടരുന്നുണ്ട്. ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണും വരെ ഇക്കൂട്ടത്തിലുണ്ട്.

സോഷ്യല്‍ മീഡിയകളിലൂടെ തുടര്‍ച്ചയായുള്ള ആശയവിനിമയത്തെത്തുടര്‍ന്ന് മോഡി ആഗോളതലത്തില്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടും ട്വിറ്റര്‍ അക്കൗണ്ടും തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നയാളാണ് മോഡി. സ്വന്തം ബ്ലോഗിലൂടെയും അദ്ദേഹം തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്.

ഓണ്‍ലൈനിലെ പ്രശസ്തരെ തേടിയെത്തുന്ന മഷബിള്‍ അവാര്‍ഡിനായി കഴിഞ്ഞവര്‍ഷം നരേന്ദ്രമോഡി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യേണ്ട രാഷ്ട്രീയക്കാരന്‍ എന്ന വിഭാഗത്തിലാണ് മോഡി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ട അമേരിക്കയ്ക്ക് പുറത്തുള്ള ഏക രാഷ്ട്രീയനേതാവ് കൂടിയായിരുന്നു ഇദ്ദേഹം

ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ മോഡിയെ കടത്തിവെട്ടുന്ന ട്വിറ്റര്‍ ഉടമകള്‍ ഇന്ത്യയിലുണ്ടെങ്കിലും അവര്‍ക്കൊന്നും തങ്ങളെ പിന്തുടരുന്നവരെ സ്വാധീനിയ്ക്കാനുള്ള കഴിവ് തുലോം കുറവാണ്. ഇവിടെയാണ് മോഡി വ്യത്യസ്തനാവുന്നത്. മറ്റുള്ള സെലിബ്രറ്റികളെ അപേക്ഷിച്ച് തന്നെ പിന്തുടരുന്നവരെ സ്വാധീനിയ്ക്കാന്‍ ഈ രാഷ്ട്രീയനേതാവിന് ഓണ്‍ലൈനിലൂടെ സാധിയ്ക്കുന്നുണ്ട്.

English summary
For many email inboxes, the New Year began with a mail from Twitter that read- ‘Narendra Modi is now following you on Twitter’. Notifications of such kind with different names may be a routine thing for those active on social media but, this indeed was a rare one! After all it was Narendra Modi, widely dubbed as the ‘King of Social Media’ who found their Twitter pages interesting enough for him to ‘follow’!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X