നിലവിളക്ക് കൊളുത്തല്‍ അനിസ്ലാമികമോ?

പൈതൃക പ്രാധാന്യമേറിയ കൊടുങ്ങല്ലൂര്‍ പള്ളിയില്‍ ഇപ്പോഴും നിലവിളക്ക് കത്തിക്കുന്നുണ്ട്. നിലവിളക്ക് കൊളുത്തി ശുഭാരംഭം കുറിക്കുന്നതിനെ കുറിച്ച് സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ പോലും വിശദീകരിച്ച് എഴുതിയിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പല രാഷ്ട്രീയ നേതാക്കള്‍ക്കും മതനേതൃത്വത്തെ ഭയമാണ്. മുസ്ലീം ലീഗ് നേതൃത്വത്തില്‍ സെക്കുലര്‍ ബുദ്ധിജീവി വേഷമണിയുന്ന പല നേതാക്കളും ഉദ്ഘാടന വേദിയില്‍ നിലവിളക്ക് കണ്ടാല്‍ അത് കൊളുത്താതെ തിരി അടുത്തയാള്‍ക്ക് കൈമാറുന്ന കാഴ്ചകള്‍ എത്ര തവണ നാം മലയാളികള്‍ കണ്ടിരിക്കുന്നു.
എംഇഎസ് അധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍ നിലവിളക്ക് കൊളുത്തുന്നതിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞപ്പോള്‍ ഇസ്ലാം പണ്ഡിതര്‍ എന്ന് അഭിഭാനിക്കുന്ന ചിലര്‍ക്ക് അത് പിടിച്ചില്ല. അവര്‍ ഫസല്‍ ഗഫൂറിനെതിരേ താക്കീതുമായി ചാടി വീണു. അത് ഏറ്റുപിടിച്ച് ചില സുന്നി സംഘടനകളും രംഗത്തെത്തി.
നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമല്ലെന്നും മഹത്തായ മതദര്‍ശനങ്ങളെ വികലമായി വ്യാഖ്യാനിക്കരുതെന്നുമാണ് ഡോ. ഫസല്‍ഗഫൂര്‍ തുറന്നടിച്ചത്. മുസ്ലീം സമൂഹത്തിലെ പുരോഗമന വീക്ഷണം പുലര്‍ത്തുന്ന വലിയ വിഭാഗം ഈ നിലപാടിനെ സ്വാഗതം ചെയ്തുവെങ്കിലും ഇടുങ്ങിയ മനസ്സോടെ പ്രതിഷേധമുയര്‍ന്നത് പെട്ടെന്നായിരുന്നു.
മുസ്ലീം ലീഗിനോട് അനുഭാവസമീപനം പുലര്‍ത്തുന്ന ഇകെ വിഭാഗം സുന്നി നേതാക്കളും അവരുടെ പോഷകസംഘടനകളുമാണ് ഫസല്‍ഗഫൂറിനെതിരേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതര മതസ്ഥരുടെ മതച്ചടങ്ങുകള്‍ ഇസ്ലാം മതവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ഫസല്‍ ഗഫൂര്‍ ശ്രമിക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം.
അടുത്ത പേജില്‍ വായിക്കുക












Click it and Unblock the Notifications