വിളക്ക് കൊളുത്തുന്നത് എന്തുകൊണ്ട് തെറ്റല്ല?

'ഇന്നമന്‍ അഹ്മാലു ബിന്നിയാത്ത്'(നിശ്ചയമായും എല്ലാ ആരാധനകളും സ്വീകാര്യമാകുന്നത്, മനസ്സിലെ ഉദ്ദേശ്യം അഥവാ കരുതല്‍ കൊണ്ടാണ്). അതായത് നിലവിളക്ക് കൊളുത്തുന്നത് ആരാധനയാണെന്ന് മനസ്സില്‍ കരുതാത്തിടത്തോളം കാലം വിളക്ക് ആരാധ്യ വസ്തുവാകുന്നില്ലെന്ന് ചുരുക്കം. ഒരു സംസ്‌കാരത്തിലോ നാട്ട് രീതിയിലോ ഇടപഴകുന്നത് തെറ്റല്ലെന്ന് ഈ ഹദിസ് വ്യക്തമാക്കുന്നു.
എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ഇകെ വിഭാഗം സുന്നികള്‍ തയ്യാറല്ല. അവര്‍ ഒളിഞ്ഞും തെളിഞ്ഞും ഡോ ഗഫൂറിനെതിരേ വാക് ശരങ്ങള്‍ തൊടുക്കുക തന്നെയാണ്.
സ്മാര്‍ട്ട് സിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനെത്തിയ അറേബ്യന്‍ പ്രതിനിധികള്‍ നിലവിളക്കില്‍ തിരിതെളിയിച്ചത് അഭിമാനത്തോടെയും സന്തോഷത്തോടെയുമായിരുന്നു. അവര്‍ക്കാര്‍ക്കും ഇത് അനിസ്ലാമികമാണെന്ന് തോന്നിയതേ ഇല്ല. ഇപ്പോള്‍ കേരളത്തില്‍ മാത്രം ചില മതസംഘടനകള്‍ ഇക്കാര്യം വിവാദമാക്കാന്‍ ശ്രമിക്കുന്നത്. ഇടുങ്ങിയ മനസ്സുകള്‍ മുന്നില്‍ കണ്ടാണ്. അതു വിലപ്പോകില്ല. ഫസല്‍ഗഫൂറിനെ അനുകൂലിക്കുന്നവര്‍ പരസ്യമായാണ് ഈ വിധത്തില്‍ തുറന്നടിക്കുന്നത്.
മുന്‍ പേജില്‍ വായിക്കുക
അടുത്ത പേജില്‍ വായിക്കുക












Click it and Unblock the Notifications