ഫസല്‍ഗഫൂര്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടേണ്ട. അത് മതപണ്ഡിതര്‍ ചെയ്യും. മതപരമായ പിന്‍ബലമില്ലാത്ത കാര്യങ്ങള്‍ വിശ്വാസികളെ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. നിലവിളക്ക് കൊളുത്തുന്നത് മുസ്ലീങ്ങള്‍ക്ക് അനുവദനീയമാണെന്ന ഫസല്‍ ഗഫൂറിന്റെ വാദം വിശ്വാസി സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല-ഇകെ വിഭാഗംസുന്നി സംഘടനയുടെ പോഷകസംഘടനയായ എസ്‌വൈഎസ്. സംസ്ഥാന സെക്രട്ടറിമാരായ പിപി മുഹമ്മദ് ഫൈസി, പിണക്കോട്ട് അബൂബക്കര്‍, ഉമര്‍ ഫൈസി മുക്ക, ഹാജി കെ മുഹമ്മദ് ഫൈസി, അബ്ദുസമ്മദ് പൂക്കോട്ടൂര്‍, അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ എ റഹ്മാന്‍ ഫൈസി എന്നിവരാണ് ഇതേകുറിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
പ്രസ്താവനിയിലെ പ്രധാന ആരോപണങ്ങള്‍ ഇതൊക്കെയാണ്. നിലവിളക്ക് തെളിയിക്കല്‍ മതപരമായ ചടങ്ങാണ്. ഇത്തരം മതപരമായ ചടങ്ങുകള്‍ മറ്റു മതവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാവുന്നതല്ല. എല്ലാ മതങ്ങള്‍ക്കും അവരുടെതായ ചടങ്ങുകള്‍ നിലവിലുണ്ട്. അത് ആ മതസ്ഥരുടെ ആഭ്യന്തര കാര്യമാണ്. മുസ്ലീങ്ങള്‍ക്ക് വിശ്വാസം, കര്‍മം, ആചാരം തുടങ്ങിയവയിലെല്ലാം വേറിട്ട രീതികളാണുള്ളത്. അതിനപ്പുറത്തേക്ക് പോകാന്‍ മതം അനുവദിക്കുന്നില്ല. എല്ലാം വിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ് ഇസ്ലാമിന്റെ രീതി. എന്നാല്‍ അത് സ്വീകരിക്കുന്നതിലല്ല.
ദ്രാവിഡ സംസ്‌കാരത്തെ പുകഴ്ത്തുകയാണ് ഫസല്‍ ഗഫൂര്‍, ദ്രാവിഡ സംസ്‌കാരത്തിന് മതവും ജാതിയുമില്ലെന്ന ഡോക്ടറുടെ വാദത്തെ അംഗീകരിക്കാനാവില്ല. ദ്രാവിഡസംസ്‌കാരം ഹിന്ദുമത വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ഈ വിധത്തില്‍ മതപരമായ വിഷയങ്ങളില്‍ ഇടപെട്ട് ഫസല്‍ഗഫൂര്‍ സംസാരിക്കുന്നത് അവജ്ഞയുളവാക്കുന്നു.
Lamp lighting is an Un Islamic thing? MES state president Dr Fazal Gafoor said, 'lighting lamp' is not a worship, thats part of a culture. Muslims want to celeberate harvest festivals like onam.