കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശാരിയില്‍ നിന്ന് ബോംബ് രാജാവിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഒരു സാധാരണക്കാരനായി ജനിച്ച് ജീവിച്ച് മത തീവ്രവാദികളുടെ അപോസ്തലനായി മാറിയ കഥയാണ് കഴിഞ്ഞ ദിവസം ദില്ലി പോലീസിന്റ സ്പെപെഷ്യല്‍ സെല്‍ പിടികൂടിയ അബ്ദുള്‍ കരീം തുണ്ടയുടേത്. രാജ്യത്തെ വിറപ്പിച്ച നാല്പതോളം ബോംബ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത തീവ്രവാദിയിലേക്കുള്ള തുണ്ടയുടെ വളര്‍ച്ച ഐഎസ്‌ഐ എന്ന പാക് ചാര സംഘടനയുടെ തണലില്‍ ആയിരുന്നു.

1943 ല്‍ ദില്ലിയിലെ ചട്ടാ ലാല്‍മിയില്‍ ജനിച്ച അബ്ദുള്‍ കരീം പിന്നീട് കുടുംബത്തോടൊപ്പം ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലേക്ക് താമസം മാറി. ആശാരിയായും തുണിക്കച്ചവടക്കാരനായും ഹോയമിയോപ്പതി മരുന്ന കച്ചവടക്കാരനായും ജീവിച്ചുപോന്ന അബ്ദുള്‍ കരീം എമ്പതുകളുടെ തുടക്കത്തിലാണ് മുസ്ലീം തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

Abdul Karim Tunda

ഐഎസ്‌ഐ ആയിരുന്നു അബ്ദുള്‍ കരീമിനെ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹിപ്പിച്ചത്. പിന്നീട് പാകിസ്താനിലേക്ക് കടന്ന അബ്ദുള്‍ കരീമിന് ബോംബ് നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചു. ബോംബ് നിര്‍മാണത്തിനിടെ ഇടത് കൈപ്പത്തി നഷ്ടപ്പെട്ടതോടെയാണ് അബ്ദുള്‍ കരീമിന്റെ പേരിന് തുണ്ട എന്ന വാല്‍ ലഭിച്ചത്. വികലാംഗന്‍ എന്നാണ് തുണ്ട എന്ന വാര്‍ക്കിന് അര്‍ത്ഥം.

ലഷ്‌കര്‍ ഇ ത്വയ്ബ എന്ന തീവ്രവാദ സംഘടനെ ജമ്മു കശ്മീരിന് പുറത്തേക്ക് വ്യാപിപ്പിച്ചതില്‍ മുഖ്യ പങ്ക് വങിച്ച ആളാണ് തുണ്ടയെന്ന് പോലീസ് പറയുന്നു.ജമ്മു കശ്മീരിന് പുറത്ത് ലഷ്‌കര്‍ നടത്തിയ 43 സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ തുണ്ടയാണെന്ന് സിബിഐ പറയുന്നു. മുംബൈയിലും ഹൈദരാബാദിലും ദില്ലിയിലും റോട്ടക്കിലും ജലന്ധറിലുമൊക്കെ തുണ്ടെയുടെ നേതൃത്വത്തില്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ നിരവധി പേരാണ് മരിച്ചത്. 1993 ല്‍ മുംബൈയിലും ഹൈദരാബാദിലും ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളിലും തീവണ്ടികളില്‍ ഉണ്ടായ സ്‌ഫോടന പരമ്പരകളിലും തുണ്ടക്ക് പങ്കുണ്ട്.

1994 ല്‍ കൂട്ടാളി അറസ്റ്റിലായതിനെ തുടര്‍ന്ന് തുണ്ട ബംഗ്ലാദേശിലേക്ക് കടന്നു. പിന്നീട് 1996ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 1996 നു 19998 നും ഇടില്‍ ഇന്ത്യയില്‍ നടന്ന എല്ലാ സ്‌ഫോടനങ്ങളുടേയും സൂത്രധാരകത്വം വഹിക്കനായിരുന്നുആ തിരിച്ചു വരവ്. ദില്ലി, പാനിപ്പറ്റ്, സോനെപറ്റ്, ലുധിയാന, കാണ്‍പൂര്‍, വരാണസി എന്നിവിടങ്ങളില്‍ ഇക്കാലയളവില്‍ തുണ്ടയുടെ കൈമുദ്ര പതിഞ്ഞ ബോംബുകള്‍ തുടര്‍ച്ചയായി പൊട്ടി. നിരവധി ജീവനുകള്‍ പിന്നേയും പൊലിഞ്ഞു.

1998 ന് ശേഷം തുണ്ട സ്‌ഫോടനങ്ങളുടെ സൂത്രധാരന്റെ വേഷം അഴിച്ചുവച്ചു. പിന്നീട് യുവാക്കാളെ ഇതിന് സജ്ജരാക്കലായി ഇയാളുടെ പണി. മികച്ച വാഗ്മി കൂടിയായ തുണ്ട, തീവ്രവാദത്തിന്റെ തീപ്പൊരികള്‍ തെറിപ്പിക്കുന്ന പ്രസംഗങ്ങളുമായി യുവാക്കളെ കയ്യിലെടുത്തു. ലഷ്‌കര്‍ ഇ ത്വയ്ബ മുതല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ വരെ ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അധോലോക നായകനായ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധം പുലര്‍ത്തി.

പലപ്പോഴും ഒരു മരീചികയായിരുന്നു അബ്ദുള്‍ കരീം എന്ന തുണ്ട ഇന്ത്യന്‍ അന്വേഷണ സംഘങ്ങള്‍ക്ക്. 2000 ല്‍ തുണ്ട ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് വാര്‍ത്തകള്‍ പരന്നപ്പോള്‍ നമ്മുടെ അന്വേഷണ സംഘം ഇയാള്‍ക്ക വേണ്ടിയുള്ള തിരച്ചില്‍ പോലും നിര്‍ത്തിയതായിരുന്നു. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക ശേഷം മറ്റൊരു തീവ്രവാദിയെ പിടികൂടിയപ്പോഴാണ് തുണ്ട ജീവിച്ചിരിക്കുന്നു എന്ന കാര്യം വ്യക്തമായത്. പിന്നീട് 2006 ല്‍ തുണ്ടയെ അറസ്റ്റ് ചെയ്തതായി കെനിയന്‍ പോലീസില്‍ നിന്ന് വിവരം കിട്ടിയെങ്കിലും അത് ശരിയായിരുന്നുല്ല. പിന്നെയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഇയാള്‍ ഇന്ത്യന്‍ പോലീസിന്റെ കൈകളില്‍ എത്തിയിരിക്കുന്നത്.

പിടിയലായി ഒറ്റ ദിവസത്തിനുള്ളില്‍ രാജ്യത്തെ ഞെട്ടിക്കുന്ന ഒട്ടനവധി വിവരങ്ങളാണ് തുണ്ട പുറത്ത് വിട്ടരിക്കുന്നത്. അത് കൊണ്ട് തന്നെ മറ്റൊരു സംശയത്തിനും ഇത് വഴിവക്കുന്നുണ്ട്. ഒന്നുകില്‍ തുണ്ട മുഖ്യധാര തീവ്ര വാദ ഗ്രൂപ്പുകളുമായി പിണങ്ങി പോലീസിന് പിടികൊടുത്തതാതകം. അല്ലെങ്കില്‍ ഇങ്ങനെ ഒരാളെ കിട്ടാന്‍ കാത്തിരുന്ന പോലീസ് എല്ലാ കുറ്റങ്ങളും ഇയാളുടെ മേല്‍ കെട്ടിച്ചമക്കുന്നതും ആകാം.

എന്തായാലും ഇന്ത്യ തേടിക്കൊണ്ടിരുന്ന 20 പ്രധാന തീവ്രവാദികളില്‍ ഒരാണ് അബ്ദുള്‍ കരീം തുണ്ട. ബക്കിയുള്ളവര്‍ ഇപ്പോഴും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ എവിടെയൊക്കെയോ ഒളിച്ചിരിക്കുന്നുണ്ട്.

English summary
Syed Abdul Karim Tunda, masterminding over 40 bombings across the country, has worked as a carpenter, scarp dealer and cloth merchant till he attained the age of 40 years before allegedly becoming a radicalised jihadi militant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X