എങ്ങോട്ടും ചായാനൊരുങ്ങി പീരുമേട്
ഇടതു മേല്‍ക്കോയ്മാ ചരിത്രം അവകാശപ്പെടാവുന്ന പീരുമേട്ടില്‍ ഹാട്രിക് ജയം തേടുന്ന സിപിഐയിലെ ഇഎസ് ബിജിമോള്‍, സിറിയക്ക് തോമസ് എന്ന കോണ്‍ഗ്രസിലെ കന്നിക്കാരനു മുന്നില്‍ വിയര്‍ക്കുന്നു. ഇതുവരെയുള്ള 11 തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണ എല്‍ഡിഎഫും നാലു തവണ യുഡിഎഫും വിജയിച്ചത് പിന്നാമ്പുറം.
മൂന്നു തവണ പീരുമേടിനെ പ്രതിനിധീകരിച്ച പരേതനായ കെകെ തോമസിന്റെ മകനും ജില്ലാ പഞ്ചായത്തംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സിറിയക് തോമസ്, ബിജിമോള്‍ക്ക് അക്ഷരാര്‍ഥത്തില്‍ വെല്ലുവിളി. അതേ സമയം കോണ്‍ഗ്രസിലെ ഗ്രൂപ്പിസം യുഡിഎഫ് ക്യാംപില്‍ ആശങ്ക പരത്തുന്നു.

അതി സമ്പന്നനായ എഐഎഡിഎംകെ സ്ഥാനാര്‍ഥി അബ്ദുള്‍ ഖാദറിന്റെ സാന്നിധ്യം തമിഴ് തോട്ടം മേഖലയെ എങ്ങനെ കൈയിലെടുക്കുമെന്ന് പറയാനാകില്ല. ബിജെപി നേതാവ് കെ കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ലഭിച്ച 16,200 വോട്ട് ബിജെപിക്ക് ആത്മവിശ്വാസം നല്കുന്നു. ആര്‍ക്കും 10,000 ത്തിന് മുകളില്‍ ഭൂരിപക്ഷം നല്കിയിട്ടില്ലാത്ത പീരുമേട് എങ്ങനെയും ചായാം. കഴിഞ്ഞ തവണ ബിജിമോളുടെ ഭൂരിപക്ഷം 4,777.
മൂന്നാം തവണയും ബിജിമോള്‍ക്ക് അവസരം നല്‍കുന്നതിനെതിരെ സിപിഐയില്‍ നിന്ന് തന്നെ തുടക്കത്തില്‍ എതിപ്പുണ്ടായിരുന്നു. എന്നാല്‍ നേതൃത്വം ഇടപെട്ടാണ് ഒടുവില്‍ പ്രതിഷേധക്കാരെ തണുപ്പിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications