കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷത്തിന്‍റെ വോട്ട് പിടിച്ചാല്‍ ഉടുമ്പഞ്ചോല നീന്തിക്കടക്കാം

  • By Desk
Google Oneindia Malayalam News

എസ്എന്‍ഡിപിക്ക് ശക്തമായ വേരോട്ടമുളള ഉടുമ്പഞ്ചോലയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി സജി പറമ്പത്തിന്റെ പ്രകടനമാണ് മുന്നണി സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക. സിപിഎമ്മിന്‍റെ ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ തുടര്‍ച്ചയായി മൂന്നു വട്ടം വിജയിച്ച മണ്ഡലം നിലനിര്‍ത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എംഎം മണിയിലൂടെ സാധിയ്ക്കില്ലേ എന്നതാണ് ചോദ്യം.

MM Mani

കോണ്‍ഗ്രസ് ഉടുമ്പഞ്ചോല മണ്ഡലം പ്രസിഡന്റും മികച്ച പ്രഭാഷകനുമായ സേനാപതി വേണുവിന്റെ ചെറുതല്ലാത്ത പ്രതിരോധം മണിയാശാന്‍ നേരിട്ടു. മൂന്നും ഈഴവസ്ഥാനാര്‍ഥികളായതിനാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏതു പെട്ടിയില്‍ എന്നത് നിര്‍ണായകം.

മണ്ഡലം മുഴുവന്‍ പരിസ്ഥിതിലോല പ്രദേശത്ത് ഉള്‍പ്പെടുത്തിയ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ വികാരം ശക്തമായതിനാല്‍ കത്തോലിക്കാ സഭയും സഭാസൃഷ്ടിയായ ഹൈറേഞ്ച് സംരക്ഷണ സമിതിയും മണിക്കൊപ്പമെന്ന് സൂചന. അങ്ങനെ വന്നാല്‍ ഉടുമ്പഞ്ചോല ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കും. ഇതുവരെ നടന്ന 12 തെരഞ്ഞെടുപ്പില്‍ ആറു തവണ വീതം യുഡിഎഫും എല്‍ഡിഎഫും ജയിച്ചു. എല്‍ഡിഫ് ഭൂരിപക്ഷം 2006ലെ 19648ല്‍ നിന്നും 2011ല്‍ 9833 ആയി കുറഞ്ഞതിലാണ് യുഡിഎഫ് പ്രതീക്ഷ.

എംഎം മണി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്കെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. വിവാദ പ്രസംഗത്തിന്‍റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്ന ആളാണ് മണി. ഒരിയ്ക്കല്‍ വിഎസിന്‍റെ വലംകൈ ആയിരുന്ന മണി, മൂന്നാര്‍ ഓപ്പറേഷന് ശേഷം കടുത്ത വിഎസ് വിരുദ്ധനായി മാറിയിരുന്നു.

English summary
Assembly Election 2016: Idukki round up... who will get the chance?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X