കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവികുളത്ത് ജയലളിത ഇഫക്ട് ?

  • By Desk
Google Oneindia Malayalam News

പട്ടിക ജാതി മണ്ഡലമായ ദേവികുളത്ത് ഇത്തവണ ആരു ജയിക്കണമെന്ന് തമിഴ്‌നാട്ടില്‍ നിന്നും തീരുമാനിക്കുമെന്നതാണ് അവസാന ഘട്ടത്തിലെ അവസ്ഥ. എഐഎഡിഎംകെയ്ക്ക് കേരളത്തില്‍ ദേവികുളം വഴി വേരുണ്ടാക്കാന്‍ ജയലളിത കിണഞ്ഞു ശ്രമിക്കുന്നു.

തമിഴ്‌നാട് മന്ത്രിമാരും എംപി മാരും വരെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ധനലക്ഷ്മിക്കുവേണ്ടി തോട്ടങ്ങള്‍ കയറിയിറങ്ങുന്നത്. പണമൊഴുക്കും യഥേഷ്ടം. 10,000 വോട്ടിന് മുകളില്‍ അണ്ണാ ഡിഎംകെ പിടിക്കുമെന്നും അത് മുന്നണി സ്ഥാനാര്‍ഥികളുടെ കണക്കുകള്‍ തെറ്റിക്കുമെന്നും പറയുന്നു. 4,078 മാത്രമാണ് ഇവിടെ കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭൂരിപക്ഷം.

jayalalithaa

മൂന്നാം വിജയത്തിനായി രംഗത്തുളളത് സിപിഎമ്മിന്റെ എസ് രാജേന്ദ്രനന്‍ ആണ്. മൂന്നു തവണ ഇവിടെ വിജയിക്കുകയും രണ്ടു വട്ടം പരാജയപ്പെടുകയും ചെയ്ത കെപിസിസി വൈസ് പ്രസിഡന്റ് എകെ മണിയാണ് എതിര്‍സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തതിന്റെയും കെപിസിസി നേതൃത്വം പ്രഖ്യാപിച്ചയാളെ മാറ്റി പിന്നീട് എകെ മണിയെ രംഗത്തിറക്കിയതിന്റെയും അടിയൊഴുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിമതനായി ഡിസിസി അംഗം സികെ ഗോവിന്ദന്‍ രംഗത്തുണ്ട് എന്നതും യുഡിഎപിനെ പ്രതിസന്ധിയിലാക്കും. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മൂന്നാര്‍ പൊമ്പിളൈ ഒരുമൈക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ജെ രാജേശ്വരി നേടുന്ന വോട്ടുകളും ഫലത്തെ സ്വാധീനിക്കും. ദേവികുളം മുന്‍ എംഎല്‍എ കിട്ടപ്പനാരായണ സ്വാമിയുടെ അനിയന്‍ എന്‍ ചന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി.

English summary
Assembly Election 2016: Idukki round up... who will get the chance?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X