ഇതാണ് ശരിക്കും 'ജോര്‍ജ്ജേട്ടന്‍സ് പൂരം'... നായകന്‍ ദിലീപ് അല്ല, പൂഞ്ഞാറിലെ പുലി; പടംപോലെ തന്നെ!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദിലീപിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമാണ് 'ജോര്‍ജ്ജേട്ടന്‍സ് പൂരം'. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് വിവാദത്തില്‍ പെട്ട് തുടങ്ങിയ സമയത്തായിരുന്നു സിനിമയുടെ റിലീസ്. കാര്യമെന്തായാലും സിനിമ എട്ടുനിലയില്‍ പൊട്ടി. ദിലീപിന്റെ കടുത്ത ആരാധകര്‍ക്ക് പോലും സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് വേണം പറയാന്‍.

എന്നാല്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത് വേറൊരു 'ജോര്‍ജ്ജേട്ടന്‍സ് പൂരം' ആണ്. അതിലെ കേന്ദ്ര കഥാപാത്രം പക്ഷേ ദിലീപ് അല്ല. പൂഞ്ഞാര്‍ പുലി എന്ന് അറിയപ്പെടുന്ന സാക്ഷാല്‍ പിസി ജോര്‍ജ്ജ് തന്നെ. കഥ ദിലീപിനെ കുറിച്ചുള്ളതും!

തനി പൂരപ്പാട്ടാണ് ജോര്‍ജ്ജിന്റെ വായില്‍ നിന്ന് വരുന്നത്. ഇതൊന്നും തടയാന്‍ ഇവിടെയാരും ഇല്ലേ എന്ന് ആര്‍ക്കും സംശയം തോന്നിപ്പോകും.

പൂരം തുടങ്ങിയത് ഇങ്ങനെ

പൂരം തുടങ്ങിയത് ഇങ്ങനെ

ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നാണ് പൂഞ്ഞാറിലെ ജോര്‍ജ്ജേട്ടന്‍ പൂരം തുടങ്ങിയത്. അതും ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം.

എല്ലാം ഗൂഢാലോചന

എല്ലാം ഗൂഢാലോചന

ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഗൂഢാലോചയുണ്ടെന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്. മുഖ്യമന്ത്രിയുടേയും മഞ്ജു വാര്യരുടേയും പേരുകള്‍ പോലും അതിലേക്ക് വലിച്ചിഴച്ചു.

ജയില്‍ സൂപ്രണ്ടിനും ജോര്‍ജ്ജിന്റെ വക

ജയില്‍ സൂപ്രണ്ടിനും ജോര്‍ജ്ജിന്റെ വക

ദിലീപിനെ സംരക്ഷിക്കാന്‍ ജയില്‍ സൂപ്രണ്ടിനേയും പിസി ജോര്‍ജ്ജ് പ്രതിസ്ഥാനത്ത് നിര്‍ത്തി. ജയിലില്‍ നിന്ന് കത്തെഴുതിയത് സംബന്ധിച്ചായിരുന്നു പിസിയുടെ ആക്ഷേപം.

നേതാവും മകനും വനിത എഡിജിപിയും

നേതാവും മകനും വനിത എഡിജിപിയും

ദിലീപിനെ കുടുക്കിയതിന് പിന്നില്‍ ഒരു രാഷ്ട്രീയ നേതാവും മകനും പിന്നെ ഒരു വനിത എഡിജിപിയും കൂടി ചേര്‍ന്നാണ് എന്നായി പിന്നെയുള്ള ആക്ഷേപം. പിസി ആരെയാണ് ഉദ്ദേശിച്ചത് എന്നും വ്യക്തം.

ആ കുടുംബത്തിന്റെ വൈരാഗ്യം

ആ കുടുംബത്തിന്റെ വൈരാഗ്യം

മകന് സിനിമയില്‍ അവസരം കിട്ടാത്തതിന്റെ കാരണം ദിലീപ് ആണെന്ന് വിചാരിച്ച് നേതാവിനും കുടുംബത്തിനും ദിലീപിനോട് വൈരാഗ്യമായത്രെ. ഇതാണത്രെ ദിലീപിനെ ഇങ്ങനെ കുടുക്കാന്‍ കാരണം.

കടം പറഞ്ഞോ ക്വട്ടേഷന്‍

കടം പറഞ്ഞോ ക്വട്ടേഷന്‍

പള്‍സര്‍ സുനിയെ പോലെ ഒരാള്‍ പൈസ മുഴുവന്‍ വാങ്ങാതെ ക്വട്ടേഷന്‍ നല്‍കുമോ എന്ന ചോദ്യവും പിസി ജോര്‍ജ്ജ് ഉന്നയിക്കുന്നുണ്ട്. കടംപറഞ്ഞാണോ ക്വട്ടേഷന്‍ കൊടുക്കുന്നത് എന്നാണ് പിസിയുടെ ചോദ്യം..

നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല

നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല

ജോര്‍ജ്ജേട്ടന്‍സ് പൂരപ്പാട്ട് ഇതിലൊന്നും അവസാനിച്ചിട്ടില്ല എന്നതാണ് സത്യം. നടി ആക്രമിച്ചതിന് തെളിവില്ലെന്ന് വരെ പറഞ്ഞു. ആക്രമിക്കപ്പെട്ടു എങ്കില്‍ അടുത്ത ദിവസം തന്നെ എങ്ങനെ നടി ഷൂട്ടിങ്ങിന് പോയി എന്നാണത്രെ പിസിയ്ക്ക് മനസ്സിലാകാത്തത്.

അറിവില്ലായ്മ ഒരു തെറ്റാണോ

അറിവില്ലായ്മ ഒരു തെറ്റാണോ

ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം നടി സിനിമ ഷൂട്ടിങ്ങിന് പോയി എന്ന് പിസി ജോര്‍ജ്ജിനോട് ആരാണാവോ പറഞ്ഞത്. ദിവസങ്ങള്‍ക്ക് ശേഷം ആയിരുന്നു പൃഥ്വിരാജിനൊപ്പം സിനിമ ഷൂട്ടിങ്ങിന് നടി പോയത്. ഇതൊന്നും പൂഞ്ഞാറിലെ ജോര്‍ജ്ജേട്ടന് അറിയാഞ്ഞിട്ടാവില്ലല്ലോ.

പൂരപ്പാട്ടിന് കിട്ടിയ മറുപടി

പൂരപ്പാട്ടിന് കിട്ടിയ മറുപടി

രാഷ്ട്രീയക്കാരുടെ ഇടയില്‍ നിന്ന് ജോര്‍ജ്ജേട്ടന്റെ പൂരപ്പാട്ടിന് ആരും മറുപടിയൊന്നും കൊടുത്തില്ല. എന്നാല്‍ സിനിമ മേഖലയില്‍ നിന്നും സംസ്‌കാരിക മേഖലയില്‍ നിന്നും ഏറേ പേര്‍ ജോര്‍ജ്ജിനെതിരെ രംഗത്തെത്തി. സയനോരയും ഭാഗ്യലക്ഷ്മിയും ശാരദക്കുട്ടിയും വിമണ്‍ ഇന്‍ സിനിമ കളക്ടീവും ശക്തമായി തന്നെ പ്രതികരിച്ചു.

അപ്പനും വല്യപ്പനും ആയ പ്രായം

അപ്പനും വല്യപ്പനും ആയ പ്രായം

അപ്പനും വെല്യപ്പനും ആയ ഈ പ്രായത്തില്‍ പെണ്ണിന്റെ മാനത്തെ കുറിച്ച് പഠിപ്പിക്കാന്‍ പുറത്ത് നിന്ന് ആരേയും ആവശ്യമില്ലെന്നായിരുന്നു ഇതിനോടുള്ള പിസി ജോര്‍ജ്ജിന്റെ പ്രതികരണം.

Police questioned Siddique
സിനിമയിലെ സ്ത്രീകളുടെ മാനം

സിനിമയിലെ സ്ത്രീകളുടെ മാനം

സിനിമ തന്റെ കര്‍മ മേഖല അല്ലെന്നും അവിടെ സ്‌പെഷ്യലൈസ് ചെയ്ത് സ്ത്രീകളുടെ മാനത്തെ കുറിച്ച് പഠിക്കാനുള്ള അവസരം ഉണ്ടായിട്ടില്ലെന്നും ജോര്‍ജ്ജ് പറയുന്നുണ്ട്. ജോര്‍ജ്ജേട്ടന്റെ ഈ പൂരം എന്ന് അവസാനിക്കും എന്നാണ് ഇനി അറിയേണ്ടത്.

English summary
Attack Against Actress: PC George's controversial remarks.
Please Wait while comments are loading...