ബാബ്‌റി മസ്ജിദ് - മാധ്യമങ്ങള്‍ വിധി പറയേണ്ട
ബാബ്‌റി മസ്ജിദിന്റെ കാര്യത്തില്‍ വിധി പറയേണ്ടത് മാധ്യമങ്ങളല്ല. കോടതിയാണ്. കോടതി വിധി പറയട്ടെ. അത് അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയ വിഷയമല്ല ഇത്. അസംഖാന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബാബ്‌റി മസ്ജിദ് കേസിലെ ഏറ്റവും പഴയ കക്ഷികളിലൊരാളായ മുഹമ്മദ് ഹാഷിം അന്‍സാരി കേസില്‍ നിന്നും വിട്ടുനില്‍ക്കും എന്ന് അറിയിച്ചിരുന്നു.

ബാബ്‌റി മസ്ജിദ് ഇപ്പോള്‍ പ്രസക്തി നഷ്ടപ്പെട്ട വിഷയമാണ് എന്നായിരുന്നു സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍ പ്രദേശിലെ മന്ത്രിയുമായ അസംഖാന്റെ പ്രസ്താവന. ഈ സാഹചര്യത്തിലാണ് വണ്‍ ഇന്ത്യ ഇക്കാര്യത്തില്‍ ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. എസ് ക്യു ആര്‍ ഇല്യാസിന്റെ അഭിപ്രായം ആരാഞ്ഞത്. അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് അംഗം കൂടിയാണ് ഡോ. ഇല്യാസ്.












Click it and Unblock the Notifications