ബാബ്‌റി മസ്ജിദ്: വൈകാരികമായ വിഷയം
വൈകാരികമായ വിഷയമാണ് ബാബ്‌റി മസ്ജിദ്. കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി ഈ കേസില്‍ പോരാടുന്ന ആളാണ് മുഹമ്മദ് ഹാഷിം അന്‍സാരി. അസംഖാന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് താന്‍ എല്ലാം അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞത്. കേസിന്റെ തുടക്കം മുതല്‍ ഇടപെടുന്ന അദ്ദേഹത്തെ അസം ഖാന്റെ വാക്കുകള്‍ തകര്‍ത്തു.

അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ തങ്ങള്‍ തല്‍ക്കാലം ശ്രമിക്കുന്നില്ല എന്ന് ഇല്യാസ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കുറച്ച് സമയത്തിനുള്ളില്‍ അദ്ദേഹം സാധാരണ നിലയിലേക്ക് തിരിച്ചുവരും. കേസില്‍ നിന്നും പിന്മാറുകയാണ് എന്ന് കാണിച്ച് അദ്ദേഹം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല. സ്വാഭാവികമായി പ്രതികരണം മാത്രമായിരുന്നു അദ്ദേഹത്തിന്റേത്.












Click it and Unblock the Notifications