മീനാക്ഷിയെ അന്ന് തട്ടിക്കൊണ്ടുപോയി തലയറുത്തു... മലയാളി താരത്തിന്റെ ഭാഗ്യമാണ്‌

  • Written By:
Subscribe to Oneindia Malayalam

പ്രമുഖ മലയാളം നടിയെ തട്ടിക്കൊണ്ടു പോയി ശാരീരികമായി ഉപദ്രവിച്ചെന്ന വാര്‍ത്തകള്‍ കേരളം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോവപ്പെടുന്നത് ഇതാദ്യമായല്ല. ബോളിവുഡ് മുതല്‍ സാക്ഷാല്‍ ഹോളിവുഡ് വരെ ഇത്തരം തട്ടിക്കൊണ്ടു പോവലുകള്‍ക്കു സാക്ഷിയായിട്ടുണ്ട്.

 മീനാക്ഷി ഥാപ്പര്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ക്രൂരമായ തട്ടിക്കൊണ്ടു പോവലിന് ഇരയായ നടിയാണ് ബോളിവുഡ് താരം മീനാഷി ഥാപ്പര്‍. 2011ല്‍ ബോളിവുഡ് ഹൊറര്‍ സിനിമയായ 404ല്‍ അഭിനയിച്ചതോടെയാണ് നേപ്പാളി വംശജ കൂടിയായ മീനാക്ഷി ശ്രദ്ധിക്കപ്പെടുന്നത്. നേപ്പാളിനെ സമ്പന്ന കുടുംബത്തിലാണ് മീനാക്ഷി ജനിച്ചത്. ഇതു മനസ്സിലാക്കിയ മീനാക്ഷിയ്‌ക്കൊപ്പം അഭിനയിച്ച നടന്‍മാര്‍ ഇവരെ വിനോദയാത്രയ്ക്കു ക്ഷണിക്കുകയായിരുന്നു.

മീനാക്ഷിയോട് ചെയ്തത്

വിനോദയാത്രക്കെന്ന തരത്തില്‍ കൂട്ടിക്കൊണ്ടുപോയ രണ്ടു സഹനടന്‍മാര്‍ മീനാക്ഷിയെ തടവില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് ഇവരുടെ അമ്മയെ വിളിച്ച് മോചനദ്രവ്യമായി 15 ലക്ഷം രൂപ ആവശ്യപ്പെട്ടു.എന്നാല്‍ കേവലം 60,000 രൂപയാണ് മീനാക്ഷിയുടെ അമ്മയ്ക്കു നല്‍കാനായത്. ഇതില്‍ കുപിതരായ രണ്ടു പേരും ചേര്‍ന്ന് മീനാക്ഷിയെ കൊലപ്പെടുത്തി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റുകയും ചെയ്തു. തുടര്‍ന്ന് തല ബാഗിലാക്കിയ ശേഷം മുംബൈയില്‍ വച്ച് ബസില്‍ നിന്ന് പുറത്തേക്കേറിയുകയായിരുന്നു. ശേഷിച്ച ശരീരഭാഗം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തു.

ബെനെഡിക്ട് കംബര്‍ബാച്ച്

ഹോളിവുഡിലെ മികച്ച നടന്‍മാരിലൊരാളായ ബെനെഡിക്ട് കംബര്‍ബാച്ച് ഒരിക്കല്‍ കിഡ്‌നാപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്. 2005ലായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയില്‍ വച്ചായിരുന്നു സംഭവം. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബെനെഡിക്ട് റോഡരികില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് മറ്റൊരു വാഹനത്തിലെത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ഇവരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ഇതു നിരസിച്ചതിനെ തുടര്‍ന്ന് നടനെയും രണ്ടു സുഹൃത്തുക്കളെയും അക്രമികള്‍ മറ്റൊരു സ്ഥലത്തേക്ക് പിടിച്ചുവലിച്ചുകൊണ്ടു പോയി. താന്‍ മരിക്കാന്‍ പോവുകയാണെന്നു വരെ നടന്‍ ഭയപ്പെട്ടു. പക്ഷെ കുറച്ചു സമയത്തിനു ശേഷം അക്രമികള്‍ നടനെ വിട്ടയച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമെന്നാണ് പിന്നീട് ബെനെഡിക്ട് ഇതിനെ വിശേഷിപ്പിച്ചത്.

അലെക്‌സ് ബാന്‍ഡ്

2000ത്തില്‍ ഏറ്റവും വിലപിടിപ്പുള്ള മ്യൂസിക്ക് ബാന്‍ഡുകളിലൊന്നായ ദി കോളിങിലെ മുഖ്യ ഗായകന്‍ അലെക്‌സ് ബാന്‍ഡ് തട്ടിക്കൊണ്ടു പോവപ്പെട്ടിരുന്നു. 2013ലാണ് തന്നെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി നടനെ മര്‍ദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തത്. അന്ന് നടനു സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നട്ടെല്ലിനു പരിക്കേറ്റ ബാന്‍ഡിന് കുറച്ചു പല്ലുകളും നഷ്ടമായിരുന്നു.

ജെറമി ലണ്ടന്‍

ഹോളിവുഡ് നടന്‍ ജെറമി ലണ്ടന്‍ 2010ലാണ് കിഡ്‌നാപ്പ് ചെയ്യപ്പെട്ടത്. കാറില്‍ സഞ്ചരിക്കവെയാണ് താരത്തെ അക്രമികള്‍ മറ്റൊരു വാഹനത്തിലെത്തി തടഞ്ഞുവച്ചത്. തുടര്‍ന്ന് തങ്ങളുടെ കാറിലേക്ക് പിടിച്ചുവലിച്ചു കയറ്റിയ ജെറമിയെ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് നടനെ റോഡിലേക്ക് തള്ളിയ ശേഷം അക്രമികള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നു.

ഷിന്‍ സാങ്-ഓക്, ചോയ് യുന്‍ ഹീ

1977ല്‍ സിനിമയിലെത്തിയ വടക്കന്‍ കൊറിയന്‍ സംവിധായകന്‍ കിം ജോങാണ് ഈ കേസിലെ പ്രതി. ദക്ഷിണ കൊറിയയിലെ പ്രശസ്ത സംവിധായകന്‍ ഷിന്‍ സാങ് ഓക്കിനെയും മുന്‍ ഭാര്യയും നടിയുമായ ചോയ് യുന്‍ ഹീയെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. എട്ടു വര്‍ഷം ഇവരെ തടവിലിട്ട ശേഷം യുന്‍ ഹീ ഏഴു സിനിമകള്‍ പുറത്തിറക്കുകയും ചെയ്തു.

തോമസ് വാല്ലര്‍

ഹോളിവുഡിലെ ഏറ്റവുമാദ്യത്തെ കിഡ്‌നാപ്പിന് ഇരയായത് ഫാറ്റ്‌സ് വാല്ലര്‍ എന്ന പ്രശസ്തനായ പിയാനോ വായനക്കാരനാണ് 1926ലായിരുന്നു സംഭവം നടന്നത്. തോക്കിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം വാല്ലറിനെ അക്രമികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. താന്‍ കൊല്ലപ്പെടുമെന്ന് നടന്‍ ഭയപ്പെട്ടെങ്കിലും മറ്റൊന്നാണ് സംഭവിച്ചത്. കുപ്രസിദ്ധ കുറ്റവാളിയായ അല്‍ കപോണായിരുന്നു ഇതിനു പിന്നില്‍. തനിക്കു മുന്നില്‍ പിയാനോ വായിക്കാന്‍ ഇയാള്‍ നടനോട് ആവശ്യപ്പെട്ടു. വായിച്ചു കഴിഞ്ഞ ശേഷം വാല്ലറെ അഭിനന്ദിച്ച കപോണ്‍ മൂന്നു ദിവസം സ്വന്തം തടവില്‍ സൂക്ഷിക്കുകയും ചെയ്തു. പിന്നീട് പണവും നല്‍കിയാണ് കപോണ്‍ വാല്ലറെ യാത്രയാക്കിയത്.

റസ്സല്‍ ക്രോ

ഗ്ലാഡിയേറ്റര്‍ സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഹോളിവുഡ് സൂപ്പര്‍ താരം റസ്സല്‍ ക്രോയെ തട്ടിക്കൊണ്ടു പോയേക്കാമെന്ന് ഭീഷണിയുണ്ടായിരുന്നു. 2001ല്‍ എഫ്ബിഐയാണ് ഇക്കാര്യമറിയിച്ചത്. അല്‍ ക്വെയ്ദയായിരുന്നു താരത്തെ തട്ടിക്കൊണ്ടു പോവാന്‍ പദ്ധതിയിട്ടത്. അമേരിക്കയിലെ പ്രശസ്തരെ തട്ടിക്കൊണ്ടു പോവുകയെന്ന നീക്കത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ ക്രോ ന്യൂസിലന്‍ഡ് വംശജനാണെന്ന് തിരിച്ചറിഞ്ഞതോടെ അല്‍ ക്വെയ്ദ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

English summary
Kidnap against celebrities not the first time. There are many celebrities kidnapped earlier.
Please Wait while comments are loading...