അത് ദാവൂദ് ഇബ്രാഹിമിന്റെ ശബ്ദം
ചോര്‍ത്തിയ ഫോണ്‍ സംഭാഷണത്തിലുള്ളത് ദാവൂദ് ഇബ്രാഹിമിന്റെ ശബ്ദം തന്നെയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദാവൂദ് കറാച്ചിയില്‍ തന്നെ ആണ് ഉള്ളതെന്നും സ്ഥീരീകരിച്ചിട്ടുണ്ട്.
ദാവൂദ് കറാച്ചിയില്‍ ഇല്ലെന്നത് പ്രചാരണം മാത്രമാണെന്നാണ് കരുതുന്നത്. അടുത്തകാലത്തായി കറാച്ചി വിട്ട് ദാവൂദ് പുറത്ത് പോയിട്ടില്ലത്രെ. ഐഎസ്‌ഐയുടെ സഹായത്തോടെ ബംഗ്ലാദേശ് സന്ദര്‍ശിച്ചതായി പക്ഷേ സ്ഥിരീകരണം ഉണ്ട്.

എന്തുകൊണ്ടായിരിക്കും ദാവൂദ് ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നത്. ആയുധക്കടത്തും മയക്കുമരുന്ന് കച്ചവടവും ഒക്കെ ദാവൂദ് ഉപേക്ഷിച്ചോ...? ചോദ്യങ്ങള്‍ പലതും ഉയരുന്നുണ്ട്.
എന്നാല്‍ ആയുധക്കടത്തും മയക്കുമരുന്ന് കച്ചവടയും ാെന്നും ദാവൂദ് പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ല. ദാവൂദ് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നില്ലെന്ന് മാത്രം. ഐഎസ്‌ഐ ഇക്കാര്യം ഉറപ്പാക്കുന്നും ഉണ്ട്.
മുമ്പെല്ലാം തന്റെ ആളുകളെ ദാവൂദ് നേരിട്ട് വിളിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനും ഐഎസ്‌ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടത്രെ. ഇന്ത്യ മാത്രമല്ല, അമേരിക്കയും ദാവൂദിന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നതായി വരുത്തിത്തീര്‍ത്താല്‍ പിന്നെ അന്താരാഷ്ട്ര ഏജന്‍സികള്‍ ദാവൂദിനെ അത്രമാത്രം ലക്ഷ്യമിടില്ലെന്ന പ്രതീക്ഷയിലാണ് ഐഎസ്‌ഐയുടെ നീക്കം.












Click it and Unblock the Notifications