കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014 - മോദി പ്രധാനമന്ത്രിയായ വര്‍ഷം

Google Oneindia Malayalam News

ദില്ലി: സംശയമൊന്നും വേണ്ട. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയുടെ നടന്നുകയറ്റം തന്നെയാണ് 2014 ലെ ഏറ്റവും വലിയ രാഷ്ട്രീയ വിശേഷം. ചരിത്രത്തിലില്ലാത്ത വിധം കോണ്‍ഗ്രസ് പാര്‍ട്ടിയെ നാമാവശേഷമാക്കിയാണ് നരേന്ദ്ര മോദി നയിച്ച ബി ജെ പി അധികാരത്തിലെത്തിയത്. 81.4 കോടി ആളുകളാണ് 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. അക്ഷരാര്‍ഥത്തില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം.

നരേന്ദ്ര മോദി എന്ന ഒറ്റ പേരിലാണ് ബി ജെ പി വോട്ട് ചോദിച്ചത്. കാശ്മീര്‍ മുതല്‍ കാസര്‍കോട് വരെ നരേന്ദ്ര മോദി തന്റെ ചൂടന്‍ പ്രസംഗങ്ങളുമായി എത്തി. ഗാന്ധി കുടുംബത്തിന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മാത്രമല്ല, സ്വന്തം മുന്നണിയിലും എന്തിന് പാര്‍ട്ടിക്കകത്ത് പോലും ഉയര്‍ന്ന എതിര്‍പ്പുകള്‍ മറികടന്നാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. അകത്തും പുറത്തുമായി നരേന്ദ്ര മോദി നേരിട്ട വെല്ലുവിളികളും പിന്തുണയും കാണൂ.

തകര്‍ന്നത് അദ്വാനിയുടെ സ്വപ്നം

തകര്‍ന്നത് അദ്വാനിയുടെ സ്വപ്നം

ഒരിക്കല്‍ കൂടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുക എന്ന പാര്‍ട്ടി വെറ്ററന്‍ എല്‍ കെ അദ്വാനിയുടെ മോഹങ്ങളാണ് മോദി തകര്‍ത്തത്. പലതരത്തില്‍ അദ്വാനി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയെങ്കിലും മോദിയുടെ വ്യക്തിപ്രഭാവം അതിനെയെല്ലാം മറികടന്നു. വിജയത്തിന് ശേഷം മോദിയോട് നന്ദി പറയുന്നു എന്ന് പറഞ്ഞ് അദ്വാനി പാര്‍ലമെന്റിനകത്ത് കണ്ണീര്‍ വാര്‍ത്തു.

മറികടന്നത് ഇവരെ

മറികടന്നത് ഇവരെ

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെപ്പോലെ തന്നെ മികച്ച ഭരണവും പ്രതിച്ഛായയമുള്ള വേറെയും മുഖ്യമന്ത്രിമാര്‍ ബി ജെ പിക്ക് ഉണ്ടായിരുന്നു. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍, ഗോവയിലെ മനോഹര്‍ പരിക്കര്‍, ഛത്തീസ്ഗഡിലെ രമണ്‍ സിംഗ് തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍.

ഫേസ്ബുക്ക് പ്രധാനമന്ത്രിയല്ല

ഫേസ്ബുക്ക് പ്രധാനമന്ത്രിയല്ല

നരേന്ദ്ര മോദി ഫേസ്ബുക്ക് പ്രധാനമന്ത്രിയാണ് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ കളിയാക്കല്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കളിയാക്കിയവര്‍ക്ക് കാര്യം മനസിലായി.

അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

മോദിയെ ഇപ്പോള്‍ തോല്‍പ്പിച്ചു തരാം എന്ന് പറഞ്ഞാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വാരാണസിയിലെത്തിയത്. എന്നാല്‍ മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് മോദി കെജ്രിവാളിനെ കെട്ടുകെട്ടിച്ചു.

പിരിഞ്ഞുപോയവരില്‍ നിതീഷ് കുമാറും

പിരിഞ്ഞുപോയവരില്‍ നിതീഷ് കുമാറും

മോദിയോടുള്ള വ്യക്തിപരമായ എതിര്‍പ്പാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ ഡി എ വിടാനുള്ള കാരണം. എന്നാല്‍ നിതീഷിന്റെ തട്ടകമായ ബിഹാറില്‍ പോലും സീറ്റുകള്‍ തൂത്തുവാരിയാണ് നരേന്ദ്ര മോദി ഇതിന് മറുപടി കൊടുത്തത്. തോറ്റ് തുന്നം പാടിയ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനവും രാജിവെച്ചു.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന് കരുതപ്പെട്ട രാഹുല്‍ ഗാന്ധി അമേഠിയില്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍ ദേശീയതലത്തില്‍ മോദിക്ക് ഒരു വെല്ലുവിളിയാകാന്‍ രാഹുലിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കഴിഞ്ഞില്ല.

പട്ടാഭിഷേകം മെയ് 26ന്

പട്ടാഭിഷേകം മെയ് 26ന്

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിയുടെ നേതാവ് നരേന്ദ്ര മോദി മെയ് 26 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചായവില്‍പനക്കാരനില്‍ നിന്നും സംഘ് പ്രചാരകനിലേക്കും ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കും.

English summary
The year 2014 has been a significant one in Indian politics. It was a year of elections, including the general election which saw the maximum number of voters casting their ballot (814.5 million) ever in the history of the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X