പെണ്ണ് തെറ്റ് ചെയ്താല്‍ ശിക്ഷ കൂട്ടബലാത്സംഗം
പെണ്ണിന്റെ തെറ്റിന് ബലാത്സംഗം ചെയ്യാന്‍ ഉത്തരവിടുന്നവരും നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ഇത്തരത്തില്‍ നമ്മെ ഏറെ ഞെട്ടിച്ചത്. അന്യ ഗോത്രക്കാരാനായ യുവാവിനെ പ്രണയിച്ചതിന് പെണ്‍കുട്ടിയക്ക് കൂട്ടബലാത്സംഗത്തിന് ശിക്ഷ വിധിച്ചത് കൊല്‍ക്കത്തയില്‍ നിന്നും വളരെ അടുത്തുള്ള ഒരു പ്രദേശത്തെ നാട്ടുകൂട്ടമാണ്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പീഡന വാര്‍ത്തകള്‍ പലതും ഏറെ ഞെട്ടിയ്ക്കുന്നവയാണ്. മണിപ്പൂരില്‍ നിന്നുള്ള വാര്‍ത്തകളില്‍ അധികവും വില്ലന്‍മാരാകുന്നത് സൈനികരാണ്. മനോരമ ദേവി കൊലപാതകം മുതല്‍ എത്രയോ സംഭവങ്ങള്‍ എന്നാല്‍ പലതും പുറത്തറിയുന്നില്ലെന്ന് മാത്രം.

മാതാപിതാക്കളുടെയും മക്കളുടെയും സഹോദരന്മാരുടേയും മുന്നിലിട്ട് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. തീവ്രവാദികളും വിഘടനവാദികളുമൊക്കെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒട്ടും തന്നെ പിന്നിലല്ല.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ അധികവും പശ്ചിമ ബംഗാളില്‍ നിന്നുള്ളവയാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ പീഡനത്തിനെതിരെ പ്രതിഷേധം ഉയരുന്നില്ല എന്നതും ഓര്‍ക്കപ്പെടേണ്ടതാണ്. രണ്ട് തവണ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും ഈ ലോകത്ത് ജീവിയ്ക്കാന്‍ എനിയ്ക്ക് ആഗ്രഹമുണ്ട് എന്നെ കൊല്ലരുതെന്ന് അപേക്ഷിച്ച 16കാരിയെ തീയിട്ട് കൊന്ന നാടാണ് കൊല്‍ക്കത്ത.












Click it and Unblock the Notifications