കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ലൈംഗിക പീഡനങ്ങളിലേയ്ക്ക് ഒരു ഫ്ളാഷ് ബാക്ക്

  • By Meera Balan
Google Oneindia Malayalam News

രാജ്യത്ത് നാണയപ്പെരുപ്പം കുറയുന്നുന്നുണ്ട്, സ്വര്‍ണത്തിന് വില കുറയുന്നുണ്ട്, എണ്ണവില കുറയുന്നുണ്ട് എന്നാല്‍ യാതൊരു കുറവുമില്ലാതെ കൂടുന്ന ഒന്നുണ്ട്, സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍. 2014 ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

ഡിസംബര്‍ എപ്പോഴും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് നടുക്കുന്ന ഓര്‍മ്മയാണ് 2012 ലെ ഒരു ഡിംസബറിലായിരുന്നു നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ഇരയായ്. ആ 23കാരിയുടെ ഓര്‍മ്മയ്ക്കായി ഒട്ടേറെ സ്ത്രീ സുരക്ഷ പദ്ധതികളാണ് വിവിധ സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയത്. എന്നിട്ട് എന്ത് ഫലം. അന്ന് നിര്‍ഭയ പീഡിപ്പിയ്ക്കപ്പെട്ട അതേ തലസ്ഥാന നഗരിയില്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം യൂബര്‍ ടാക്‌സി പീഡനവും നടന്നു.

Rape

ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, കൊച്ചി എന്ന് വേണ്ട എല്ലാ നഗരങ്ങളിലും സ്ത്രീകള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നു. ആശ്വസിയ്ക്കാവുന്ന ഏക കാര്യം പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു എന്നത് മാത്രണ്.

തോക്കിന്‍ മുനയില്‍ നിര്‍ത്തിയും, കത്തി കാട്ടി ഭീഷണിയപ്പെടുത്തിയും, തട്ടിക്കൊണ്ടുപോലും എത്രയെത്ര പീഡനങ്ങള്‍ രാജ്യത്ത് നടന്നു. എന്ത് കൊണ്ട് പുരുഷന്‍മാരുടെ മനസ് ലൈംഗിക അതിക്രമങ്ങളിലേയ്ക്ക് തിരിയുന്നു എന്നതിന് കൃത്യമായ ഒരു ഉത്തരം ഇതുവരെയും ലഭ്യമല്ല. പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിയ്ക്കപ്പെടുന്ന അവസ്ഥയും രാജ്യത്ത് പലയിടത്തും ഉണ്ട്.

English summary
On December 16, 2012, a 23-year-old medical student was brutally raped by 6 men while travelling in a private bus in New Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X