കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമചന്ദ്രനെ ജയിലില്‍ ജയരാജന്‍മാര്‍ കണ്ടതെന്തിന്

  • By Soorya Chandran
Google Oneindia Malayalam News

ടിപി വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയവരില്‍ കെസി രാമചന്ദ്രനെ സിപിഎമ്മും കുറ്റക്കാരനാക്കി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പക്ഷേ തിരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം പുറത്തിറക്കിയ പുതിയ നാടകമാണ് ഈ പുറത്താക്കല്‍ എന്ന് ആക്ഷേപം ഉയരുന്നുണ്ട്.

പാര്‍ട്ടിയുടെ ഉന്നത നേതാക്കളായ പി ജയരാജനും എംവി ജയരാജനും ചേര്‍ന്ന് കെസി രാമചന്ദ്രനെ കണ്ണൂര്‍ ജയിലില്‍ സന്ദര്‍ശിച്ചതാണ് വിവാദമായത്. പുറത്താക്കല്‍ തീരുനമാനം ഔദ്യോഗികമായി അറിയിക്കാനാണ് ജയിലിലെത്തിയതെന്ന് ജയരാജന്‍മാര്‍ വിശദീകരിക്കുമ്പോഴും സംശയങ്ങള്‍ ബാക്കിയാണ്.

CPM Flag

സാധാരഗതിയില്‍ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമ്പോള്‍ കാണിക്കുന്ന ഒരു നടപടി ക്രമമല്ല, ഈ പോയിക്കണ്ട് വിവരം അറിയിക്കല്‍. ഇതിന് മുമ്പ് പലരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് വെറും പത്രക്കുറിപ്പിറക്കിക്കൊണ്ട് മാത്രമാണെന്ന് സിപിഎമ്മിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

അപ്പോള്‍ എന്തിന് വേണ്ടിയാണ് രണ്ട് പ്രമുഖ നേതാക്കള്‍ നേരിട്ടെത്തി വിവരം അറിയിച്ചത് എന്നതാണ് ഉയരുന്ന ചോദ്യം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം കെസി രാമചന്ദ്രനെ സന്ദര്‍ശിച്ചിരുന്നു. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നേരം കോടിയേരി രാമചന്ദ്രനുമായി സംസാരിച്ചിരുന്നു എന്നാണ് വിവരം. ഇതും സംശയത്തിന് ഇടനല്‍കുന്നതാണ്.

പാര്‍ട്ടി പുറത്താക്കിയെങ്കിലും പാര്‍ട്ടി അനുഭാവിയായിതന്നെ തുടരും എന്നാണത്രെ രാമചന്ദ്രന്‍ പി ജയരാജനോട് പറഞ്ഞത്. ജയരാജന്‍ തന്നെയാണ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെയാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ സംസ്ഥാന സമിതിയെ അറിയിച്ചത്. രാമചന്ദനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതും അദ്ദേഹം തന്നെ. പാര്‍ട്ടി നടപടി എടുത്ത് അടുത്ത ദിവസം നടപടിയെ സ്വാഗതം ചെയ്ത് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിക്കഴിഞ്ഞു.

ടിപി വധത്തില്‍ പാര്‍ട്ടി നേതൃത്വം കൈകഴുകുന്നതിന് വേണ്ടി തയ്യാറാക്കിയ നാടകമാണ് പോളിറ്റ് ബ്.ൂറോ അന്വേഷണ കമ്മീഷനും പുറത്താക്കലും എന്ന സംശയത്തിലേക്കാണ് ഇതെല്ലാം വഴിവെക്കുന്നത്.

English summary
For What CPM leaders visited expelled KC Ramachnadran in jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X