കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിയുടെ വരവില്‍ ലാഭവും നഷ്ടവും ആര്‍ക്കൊക്കെ?

  • By ഭദ്ര
Google Oneindia Malayalam News

ജിഎസ്ടിയുടെ വരവോടെ ഇന്ത്യ ഒരൊറ്റ മാര്‍ക്കറ്റായി മാറുകയാണ്. വന്‍കിട സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിനും ഇന്ത്യയിലെ എല്ലാ സെക്ടറുകളിലും നിക്ഷേപം നടത്തുന്നതിനും പുതിയ ചരക്കു സേവന നികുതിയുടെ ഗുണങ്ങള്‍ സഹായകമാകും.

തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ചു, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, 10 വര്‍ഷം അവള്‍ അനുഭവിച്ചത്തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ചു, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, 10 വര്‍ഷം അവള്‍ അനുഭവിച്ചത്

ചരക്കു സേവന നികുതി കൊണ്ട് ചില കമ്പനികള്‍ക്ക് നേട്ടവും ചിലര്‍ക്ക് നഷ്ടവും സംഭവിക്കും. നിലവില്‍ നല്‍കിയിരുന്ന ടാക്‌സില്‍ നിന്നും കുറഞ്ഞ ടാക്‌സ് മാത്രമാണ് ചിലര്‍ക്ക് അടക്കേണ്ടതുള്ളൂ എന്നാല്‍ ചില കമ്പനികള്‍ക്ക് പുതിയ ജിഎസ്ടി പ്രകാരം ഉയര്‍ന്ന ടാക്‌സ് നല്‍കേണ്ടി വരും.

ടെക്‌നോളജി

ടെക്‌നോളജി


പുതിയ ജിഎസ്ടിയില്‍ ടെക്‌നോളജി വിഭാഗത്തില്‍ ലാഭത്തേക്കാള്‍ കൂടുതല്‍ നഷ്ടമാണ് സംഭവിക്കുന്നത്. ഒരു കോണ്‍ട്രാക്ടില്‍ നിരവധി സെന്ററുകളുമായും ഓഫീസുകളുമായും ഐടി കമ്പനിയ്ക്ക് ബന്ധമുണ്ടായിരിക്കും. ജിഎസ്ടി വരുന്നതോടെ കമ്പനി ബന്ധപ്പെടുന്ന ഓരോ സെന്ററുകള്‍ക്കും വ്യത്യസ്ത ഇന്‍വോയ്‌സുകള്‍ ഉണ്ടാക്കണം. ഇത് മൊബൈല്‍ ഫോണുകളുടെയും ലാപ്‌ടോപിന്റെയും വിലയില്‍ വര്‍ധനവ് സൃഷ്ടിക്കും.

എഫ്എംസിജി കമ്പനികള്‍

എഫ്എംസിജി കമ്പനികള്‍


എഫ്എംസിജി കമ്പനികള്‍ നിലവില്‍ എക്‌സൈസ് ഡ്യൂട്ടി, വാറ്റ്, എന്റ്ട്രി ടാക്‌സ് എന്നിവയുള്‍പ്പടെ 24-25% ടാക്‌സ് ആണ് നല്‍കുന്നത്. ഇത് 17-19% ലേക്ക് കുറയും. ഹിന്ദുസ്ഥാന്‍, യൂണിലിവര്‍ എന്നീ സ്ഥാപനങ്ങളുടെ സംഭരണ വിതരണ ചാര്‍ജുകള്‍ കുറയുന്നത്തോടെ ഉല്‍പ്പനങ്ങള്‍ക്കും വില കുറച്ചേക്കാം.

ഇകൊമേഴ്‌സ്

ഇകൊമേഴ്‌സ്


രാജ്യത്തെ മുഴുവനായി ഒരൊറ്റ മാര്‍ക്കറ്റിന് കീഴില്‍ എത്തിക്കാന്‍ സഹായിക്കും. ഇത് ചരക്ക്, സേവനങ്ങളെഎളുപ്പത്തില്‍ എല്ലായിടത്തും എത്തിക്കാന്‍ സഹായിക്കും.

ടെലികോം

ടെലികോം


ഹാന്‍ഡ് സെറ്റുകളുടെ വില കുറയും. എന്നാല്‍ ജിഎസ്ടി 15%ല്‍ കൂടിയാല്‍ കോള്‍ ചാര്‍ജ് ഡാറ്റാ ചാര്‍ജ് എന്നിവ കൂടും.

 ഓട്ടോമൊബൈല്‍സ്

ഓട്ടോമൊബൈല്‍സ്


വാഹനങ്ങളുടെ ഓണ്‍ റോഡ് വില 8% കുറയും. ആകസ്മിക നികുതി 24 ശതമാനത്തില്‍ നിന്നും 18 ശതമാനമാവുന്നതോടെ ചെറിയ കാറുകളുടെ വില കുറയും. ഇതോടെ ചെറിയ കാറുകളുടെ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായാല്‍ ആ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

 മീഡിയ

മീഡിയ


ഡിടിഎച്ച്, സിനിമ നിര്‍മ്മാതാക്കള്‍ എന്നിവര്‍ നല്‍കുന്ന വിനോദ നികുതി 2-4% കുറയും. വിനോദനികുതി വളരെ കൂടുതലായത് കൊണ്ട് മള്‍ട്ടിപ്ലക്‌സുകളില്‍ വലിയ ചാര്‍ജാണ് ഈടാക്കുന്നത്. നികുതി കുറയുന്നതോടെ ടിക്കറ്റ് നിരക്കും കുറയും.

 എയര്‍ലൈന്‍സ്

എയര്‍ലൈന്‍സ്

വിമാനയാത്രകാര്‍ക്ക് ടാക്‌സ് ഇരട്ടിക്കുകയാണ് ചെയ്യുന്നത്. നിലവില്‍ യാത്ര ചെയ്യുന്ന ക്ലാസിന്റെ അടിസ്ഥാനത്തില്‍ 6-9% വരെയാണ് ടാക്‌സ്. ഇത് 15-18% വരെയായി മാറും.

സിമന്റ്

സിമന്റ്


നിലവില്‍ 25% ടാക്‌സ് ആണ് സിമന്റ് കമ്പനികള്‍ നല്‍കുന്നത്. ഇത് 18-20% ആയി കുറയും.

നിങ്ങളുടെ ഇന്നത്തെ ദിവസം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.. നിങ്ങളുടെ ഇന്നത്തെ ദിവസം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..

English summary
Some companies will gain more as the GST rate will be lower than the current tax rates they pay, others will lose as the rate will be higher than the present effective rate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X