കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെത്തിയാല്‍ പാലിക്കേണ്ടത് അവിടത്തെ നിയമമോ അമേരിക്കന്‍ നിയമമോ? ഒബാമ അത് കൂടി പറയണം

Google Oneindia Malayalam News

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഒബാമയും സംഘവും ചൈനയിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് നടന്ന സംഭവങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കാണ് വഴിവക്കുന്നത്. ഒബാമ വിമാനമിറങ്ങുന്ന സമയം വിമാനത്തിന്റെ പടികള്‍ക്ക് താഴെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ചൈനീസ് ഉദ്യോഗസ്ഥര്‍ കടുത്ത വാക്കുകളാണ് ഉപയോഗിച്ചത്.

അമേരിക്കന്‍ വിമാനമാണ്, വരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ആണ് എന്ന് പറഞ്ഞ സുരക്ഷ ഉപദേഷ്ടാവ് സൂസന്‍ റെയ്‌സിന് ചൈനീസ് ഉദ്യോഗസ്ഥന്‍ മുഖമടച്ചാണ് മറുപടികൊടുത്തത്. ഇത് ഞങ്ങളുടെ രാജ്യമാണെന്നും ഇത് ഞങ്ങളുടെ വിമാനത്താവളം ആണെന്നും ആയിരുന്നു പ്രതികരണം..

Obama

ഇപ്പോള്‍ ഈ വിഷയത്തില്‍ ഒബാമ തന്നെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ചൈനയെ വിമര്‍ശിച്ചുകൊണ്ട് തന്നെയാണ് ഒബാമ സംസാരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു ഒബാമയുടെ പ്രതികരണം.

മനുഷ്യാവകാശങ്ങളുടെ കാര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും അമേരിക്കയും ചൈനയും വച്ചുപുലര്‍ത്തുന്ന നിലപാടുകളുടെ വ്യത്യസ്തതയാണ് ഇത് വ്യക്തമാക്കുന്നത് എന്നാണ് ഒബാമ പറഞ്ഞത്. ചൈനീസ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ പോലും ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് ഒബാമ പറയുന്നത്.

Obama

എന്നാല്‍ മറ്റൊരു ചോദ്യവും ഇവിടെ പ്രസക്തമാണ്. അമേരിക്ക സന്ദര്‍ശിക്കുന്ന ചൈനീസ് പ്രധാനമന്ത്രിയുടെ അടുത്തേയ്ക്ക് അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം മറികടന്ന് ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകന് പോകാന്‍ സാധിക്കുമോ? ഒരിക്കലും ഇല്ല. അവിടെ അമേരിക്കക്കാര്‍ പറയുന്നത് തന്നെയാണ് നിയമം.

പക്ഷേ ഇത്തരം ഒരു പരസ്പര ബഹുമാനം അമേരിക്കയുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാറില്ല. അമേരിക്കന്‍ പ്രസിഡന്റ് ഒരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍ നൂറ് കണക്കിന് പ്രതിനിധികളാണ് കൂടെ ഉണ്ടാവുക. പ്രസിഡന്റിന് സഞ്ചരിക്കാനുള്ള വാഹനം പോലും കൂടെ കൊണ്ടുപോകും. ഇതെല്ലാം മറ്റ് രാജ്യങ്ങള്‍ക്ക് എത്ര ബുദ്ധിമുട്ടുണ്ടാക്കും എന്നത് അവര്‍ക്ക് ഒരു പ്രശ്‌നമേയല്ല.

Obama

ഈ സാഹചര്യത്തില്‍ കൂടിയാണ് ചൈനയിലെ വിമാനത്താവളത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരു വലിയ വിഷയം തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വിലക്കുകളും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ. പക്ഷേ അതിന് ഇക്കാര്യമായിരുന്നില്ല ചൂണ്ടിക്കാണിക്കേണ്ടിയിരുന്നത്.

English summary
A tarmac tiff between US and Chinese officials over media access highlighted the gap between views on human rights and press freedom, US President Barack Obama said on Sunday after the incident soured the start of a global summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X