കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഐ ആം ഫ്രം ഐഐഎന്‍ കേരള', ഇനി വാറ്റിക്കുടിയ്ക്കാം വീട്ടില്‍ തന്നെ!

  • By ആതിര ബാലന്‍
Google Oneindia Malayalam News

കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ മദ്യ നയത്തിന് ഹൈക്കോടതിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ സംസ്ഥാനത്തെ 300 ബാറുകള്‍ക്ക് പൂട്ട് വീണു. ഇനിയുള്ളത് വെറും 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍. തിങ്കാളാഴ്ച ബാര്‍ ഉടമകള്‍ സുപ്രീം കോടതിയിലേയ്ക്ക് പോയതിന് ശേഷം മാത്രമേ മദ്യനയത്തിന്റെ നിലനിലനില്‍പ്പിനെപ്പറ്റി വ്യക്തത കൈവരികയുള്ളൂ. അതയാത് നിലവിലെ മദ്യനയം വച്ച് നോക്കിയാല്‍ ഇനി കാശുള്ള വന് മാത്രം കുടിയ്ക്കാം!

കേരളത്തിലെ ടുസ്റ്റാര്‍ ബാറുകള്‍ ത്രീസ്റ്റാര്‍ ബാറുകള്‍ എന്നിവയിലേയ്ക്ക് പണമൊഴുകിയതില്‍ ഏറിയ പങ്കും സാധാരണക്കാരന്റേതായിരുന്നു. കൂലിപ്പണിക്കാരന്റേയും ചുമട്ടുതൊഴിലാളിയുടേയും മത്സ്യക്കച്ചവടക്കാരന്റേയും പണം കൊണ്ടാണ് ബാറുകളില്‍ അധികവും തഴച്ച് വളര്‍ന്നത്. പകലന്തിയോളം പണിയെടുക്കുന്നവന് രണ്ടെണ്ണം വീശാതെ ഉറങ്ങാന്‍ പറ്റുമോ? ബാര്‍ പൂട്ടുന്നതിന് മുമ്പ് പല മദ്യപന്‍മാരും ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ ചേദിച്ച ചോദ്യമാണിത്.

Alcohol

മനുഷ്യനുണ്ടായ കാലം മുതലേ സുരയും സോമയുമായി ലഹരിയുടെ രസങ്ങള്‍ അവനൊപ്പം വളര്‍ന്നു. പഴച്ചാറ് വാറ്റിയും ലഹരിയുടെ പുതിയ വഴികള്‍ അവന്‍ തേടിക്കൊണ്ടേയിരുന്നു. കേരളം പോലൊരു സംസ്ഥാനത്തില്‍ മദ്യപിയ്ക്കുന്നവരില്‍ ഏറിയ പങ്കും സാധാരണക്കാരാണെന്ന് ഒന്നു കൂടി ഓര്‍മ്മിപ്പിച്ചിട്ടേ. ഇവരുടെ തുച്ഛമായ ശമ്പളത്തിന്റെ ഏറിയ പങ്കും പോകുന്നത് സാധാരണ ബാറുകളിലേക്കും ബിവറേജുകളിലേയ്ക്കുമാണ്. ബാറുകളിലെ കുടിയ്ക്ക് പൂട്ടു വീണതോടെ ബിവറേജുകള്‍ക്ക് മുന്നിലെ ക്യൂ വീണ്ടും നീളും.

തങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന പണത്തിനേ അവര്‍ കുടിയ്ക്കുകയുള്ളൂ. പക്ഷേ കഷ്ടപ്പാടുകള്‍ അധികം സഹിച്ച് കുടിയ്ക്കാനൊന്നും അധികമാരും തയ്യാറാകില്ല. അതോടെ സ്വന്തം വീട് തന്നെ ചാരായം വാറ്റാനുള്ള കേന്ദ്രമാക്കി അവര്‍ മാറ്റും. വെറുതെ പറയുന്നതല്ല ഇക്കാര്യം. ലോകത്തെ തന്നെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ കേരളത്തെ ലക്ഷ്യമിട്ട് വാറ്റുപകരണങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്. വീട്ടിലിരുന്ന് തന്നെ അനായാസം മദ്യം വാറ്റികുടിയ്ക്കാനുള്ള ഉപകരണങ്ങളാണ് ഇത്തരത്തില്‍ വില്‍ക്കുന്നത്. ഹോം ആല്‍ക്കഹോള്‍ ഡിസ്റ്റിലറി എന്നപേരില്‍ അറിയപ്പെടുന്ന ഉപകരണങ്ങളാണ് ഓണ്‍ലൈനില്‍ വില്‍ക്കുന്നത്. അലിബാബ, ഇ ബേ, ആമസോണ്‍ തുടങ്ങിയ വമ്പന്‍ ശൃംഖലകളുടെ സൈറ്റുകളില്‍ ഇവയുടെ പരസ്യം ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്.

Amazon

മദ്യം വീട്ടിലിരുന്ന് ഉണ്ടാക്കാനുള്ള സാഹചര്യവും അതിന് വേണ്ട ഉപകരണവും ലഭിച്ചാല്‍ മദ്യപാനികള്‍ അതിന് തയ്യാറാകാതിരിയ്ക്കുമോ? ഇനി ഇ ബേയിലും ആമസോണിലും കയറിം അവര്‍ അല്‍ക്കഹോള്‍ ഡിസ്റ്റിലറി വാങ്ങുമോ എന്ന് സംശയിക്കുന്നവരോട്. ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയതിനെക്കാള്‍ ലാഘവത്തോടെ അവരത് ചെയ്യും.

Ebay

ഇന്ത്യയില്‍ നൂറോളം വിതണരക്കാരാണ് കമ്പനികള്‍ക്ക് ഉള്ളത്. ഏഴായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപവരെയാണ് വാറ്റുപകരണത്തിന്റെ വില. ഈ ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നത് അബ്കാരി നിയമപ്രകാരം അഞ്ച് വര്‍ഷം തടവ് ലഭിയ്ക്കാവുന്ന കുറ്റമാണ്. എന്നാല്‍ അവിടേയും മദ്യാപനികള്‍ക്ക് ചെറുതായൊന്ന് ആശ്വസിയ്ക്കാനുള്ള വകയുണ്ട്. സര്‍ക്കാരിന്റെ മദ്യനനയം നടപ്പാക്കാന്‍ പോലും വേണ്ട ഉദ്യോഗസ്ഥര്‍ എക്‌സൈസ് വകുപ്പിലില്ല. 14 ജില്ലകളിലായി ആകെയുള്ളത് 4427 ഉദ്യോഗസ്ഥര്‍മാത്രം. ഈ ഉദ്യോഗസ്ഥര്‍ക്കെങ്ങനെ വീടുകള്‍ തോറും കയറിയിറങ്ങി വാറ്റുപകരണം കണ്ടുപിടിയ്ക്കാനാകും.

ഇനി ചോദ്യം സര്‍ക്കാരിനോട്. എന്തിനാണ് ഇത്രയും തിരക്കിട്ട് ഒരു മദ്യനയം നടപ്പാക്കിയത്? കേരളത്തിന് മുമ്പ് മദ്യനിരോദധനം നടപ്പാക്കിയ ഗുജറാത്തില്‍ പോലും അത് സമ്പൂര്‍ണമാണോ എന്ന് അന്വേഷിയ്ക്കാമായിരുന്നില്ലേ? ശാസ്ത്രീയമായ എന്ത് അടിത്തറയാണ് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനുള്ളത്. ഒരു നയം രൂപീകരിയ്ക്കുമ്പോള്‍ കുറഞ്ഞപക്ഷം അത് സമൂഹത്തില്‍ ഉണ്ടാക്കാവുന്ന പ്രത്യാക്ഷാതങ്ങളെക്കുറിച്ചെങ്കിലും സര്‍ക്കാര്‍ ചിന്തിയ്ക്കണം.

ഇവിടെ എക്‌സൈസ് മന്ത്രിയോ മദ്യനയത്തിന് പച്ചക്കൊടി കാട്ടിയ മറ്റ് നേതാക്കളോ പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിച്ചില്ല. അതിനാല്‍ ബാര്‍ ജീവനക്കാരുടെ കുടുംബങ്ങളുടെ വരുമാനം നിലച്ചു. മാഹിയിലേയ്ക്ക് മദ്യത്തിന് വേണ്ടിയുള്ള കുത്തൊഴുക്ക് ഉണ്ടായി...ഇനിയിപ്പോള്‍ വാറ്റ് ഉപകരണങ്ങളും വരവായി. തിരക്കിട്ടൊരു മദ്യനയം സര്‍ക്കാരിന്റകാപട്യമായിരുന്നു...മദ്യവിരുദ്ധനായകന്‍മാരാകുന്നതിന്റെ തത്രപ്പാടായിരുന്നു.

മദ്യനയവുമായി ബന്ധപ്പെട്ട കേസുകളുമായ ബാറുകള്‍ മുന്നോട്ട് പോകും നേതാക്കളുടെ പോക്കറ്റുകളില്‍ ഇനിയും ബാര്‍ പണം നിറയും വിഡ്ഢിയാവുന്നത് പൊതുജനം മാത്രമായിരിയ്ക്കും. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നത് പോലെ യുഡിഎഫിന്റെ കപടമദ്യവിരുദ്ധ നിലപാട് സമൂഹത്തിനും ഹാനികരണമാണ്.

English summary
Home Alcohol Distillers available in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X