നഗരങ്ങളെ കെജ്രിവാള്‍ പാട്ടിലാക്കുന്നത് എങ്ങനെ?
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്ക് ഊന്നല്‍ കൊടുത്ത കോണ്‍ഗ്രസിന്റെ റൊട്ടി, കപടാ, മക്കാന്‍ എന്ന മുദ്രാവാക്യം ഒരു കാലത്ത് നാട്ടില്‍ വന്‍ ഹിറ്റായിരുന്നു. ഒരു പടി കൂടി കടന്നായിരുന്നു ബി ജെ പിയുടെ ആശയം. ബിജ്‌ലി, പാനി, സടക് (വൈദ്യുതി, വെള്ളം, റോഡുകള്‍) എന്നതായിരുന്നു എന്‍ ഡി എ സര്‍ക്കാരിന്റെ മുദ്രാവാക്യം.
എന്നാല്‍ ഇപ്പോള്‍ കഥമാറി. വികസനം എന്ന് ബി ജെ പി ഇപ്പോഴും പറയുന്നുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കുന്ന പ്രതീക്ഷകളാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്. നഗര രാഷ്ട്രീയത്തിന്റെയും പോപ്പുലിസത്തിന്റെയും ഒരു മിശ്രിതമാണ് ദില്ലിയില്‍ ഇന്ന് ആപ്പ്. വെള്ളം, വൈദ്യുതി എന്നിങ്ങനെ പോയി വൈഫൈ വരെ എത്തിനില്‍ക്കുന്നു അവരുടെ വാഗ്ദാനങ്ങള്‍.

വികസനത്തിന് തങ്ങളുണ്ട് എന്ന് മുദ്രാവാക്യമുയര്‍ത്തിയ ബി ജെ പിക്കാണ് ആം ആദ്മി പാര്‍ട്ടിയുടെ അപ്രതീക്ഷിതമായ ഈ മുന്നേറ്റം തിരിച്ചടിയാകുന്നത്. നഗരപ്രദേശങ്ങളില്‍ ബി ജെ പിക്ക് ഉണ്ടായിരുന്ന ഗ്രിപ്പാണ് ആപ്പ് തട്ടിയെടുത്തിരിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. ബി ജെ പിക്ക് മേലെ ആപ്പിനെ വെക്കാനും ജനങ്ങള്‍ക്ക് കാരണമുണ്ട്.
അടുത്ത പേജില്‍: ആപ്പിന് മേല് മാറാപ്പില്ല, ബിജെപിക്ക് ഇഷ്ടം പോലുണ്ട്


Click it and Unblock the Notifications