ആപ്പിന് മേല്‍ മാറാപ്പില്ല, ബിജെപിക്ക് ഇഷ്ടം പോലുണ്ട്
പുതിയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. അതുകൊണ്ട് തന്നെ പറഞ്ഞ വാക്കിന്റെതായാലും ആശയങ്ങളുടേതായാലും മാറാപ്പ് ഈ പാര്‍ട്ടിക്ക് മേല്‍ അത്രയധികം ഇല്ല. ഭരണം കിട്ടിയിട്ടില്ലാത്തത് കൊണ്ട് അഴിമതിയുടെ ആരോപണങ്ങളും നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയിലെ പേരുകേട്ട എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതുണ്ട്. എല്ലാവര്‍ക്കുമെന്ന പോലെ ബി ജെ പിക്കും.
കോണ്‍ഗ്രസിന്റെ തോല്‍വി മാത്രമല്ല, മുലായം സിംഗ് യാദവ്, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, ജയലളിത, മമത ബാനര്‍ജി, മായാവതി തുടങ്ങിയ പ്രാദേശിക നേതാക്കളെല്ലാവരും ഒരു കാര്യത്തില്‍ അല്ലെങ്കില്‍ മറ്റൊരു കാര്യത്തില്‍ ബാക്ക് ഫുട്ടിലാണ്. വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് മാത്രം ഇവരില്‍ പലരും ആപ്പിനെ പിന്തുണക്കുകയായിരുന്നു.

ദേശീയ തലത്തിലും ഇവര്‍ക്ക് പകരക്കാരാകാന്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് കഴിയും എന്നതിന്റെ സൂചനകളാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്നത്. സ്വന്തം തട്ടകങ്ങളില്‍ എത്തുമ്പോള്‍ ഇവരൊക്കെയും ആപ്പിനെതിരെ വരും എന്നത് സത്യമാണെങ്കിലും കോണ്‍ഗ്രസിന്റെ വീഴ്ചയും ദില്ലി ഭരിക്കുന്നതിലെ സല്‍പ്പേരും അതിനെയെല്ലാം അതിജീവിക്കാന്‍ ആപ്പിന് കരുത്ത് പകരും.
അടുത്ത പേജില്‍ : വര്ഗീയ രാഷ്ട്രീയത്തിന് തിരിച്ചടി, ഈ പരിപ്പ് ഇനി വേവില്ല












Click it and Unblock the Notifications