വര്‍ഗീയ രാഷ്ട്രീയത്തിന് തിരിച്ചടി, ഈ പരിപ്പ് ഇനി വേവില്ല
അഴിമതി മാത്രമല്ല, ബി ജെ പിക്ക് ഏറ്റവും തിരിച്ചടിയാകുന്നത് അവരുടെ ഹിന്ദുത്വ അജണ്ടയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വികസന മുദ്രാവാക്യവും കോണ്‍ഗ്രസിന്റെ ദുര്‍ഭരണവും പറഞ്ഞ് വോട്ട് വാങ്ങിയെങ്കിലും ദില്ലിയില്‍ ഇതൊന്നും ബി ജെ പിയെ രക്ഷിച്ചില്ല. ഘര്‍ വാപസിയും രാമന്റെ മക്കള്‍ പരാമര്‍ശവും എം പി മാരുടെ കുത്തഴിഞ്ഞ വര്‍ഗീയ പ്രസ്താവനകളും ബി ജെ പിക്ക് ശരിക്കും ബാധ്യതയായി.
ഇവിടെയാണ് അരവിന്ദ് കെജ്രിവാള്‍ സ്‌കോര്‍ ചെയ്തത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ദില്ലി ഇമാമിന്റെ പിന്തുണ വേണ്ട എന്ന് പറയാന്‍ കെജ്രിവാള്‍ കാണിച്ച ആര്‍ജവം കണ്ട് പഠിക്കേണ്ടത് തന്നെയാണ്. പ്രധാനമന്ത്രിയെ നിഷേധിച്ച ആളുടെ വോട്ട് വേണ്ട എന്ന് പറഞ്ഞ കെജ്രിവാളിന് ബി ജെ പിക്കാര്‍ വരെ വോട്ട് കുത്തിയാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ദില്ലിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായി. ന്യൂനപക്ഷങ്ങള്‍ ബി ജെ പി ഭരണത്തിന്‍ കീഴില്‍ സുരക്ഷിതരല്ല എന്ന് തോന്നിപ്പിക്കാന്‍ ഇത് കാരണമായി. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള 11 മണ്ഡലങ്ങളില്‍ പച്ച തൊടാന്‍ ബി ജെ പിക്ക് പറ്റിയതുമില്ല.
അടുത്ത പേജില്‍ : 2019 ല് അരവിന്ദ് കെജ്രിവാള് പേടിക്കേണ്ടത് ആരെ?












Click it and Unblock the Notifications