യുബര്‍ പീഡനം: ടാക്‌സികള്‍ നിരോധിച്ചിട്ടെന്ത് കാര്യം
കുറ്റകൃത്യം നടന്നാല്‍ നിയമങ്ങള്‍ കര്‍ക്കശമാക്കുകയാണ് മറ്റ് രാജ്യക്കാര്‍ ചെയ്യുന്നതെങ്കില്‍ ഇവിടെ നേര്‍വിപരീതമാണ് കാര്യങ്ങള്‍. ദുരന്തം നടന്നതിന് ശേഷം ഞെട്ടിയുണര്‍ന്ന അധികാരികള്‍ ആദ്യം ചെയ്യുക നിരോധിക്കലാണ്. ദില്ലിയില്‍ യുബര്‍ കാറില്‍ പീഡനം നടന്നു, ഉടനെ യുബര്‍ കാര്‍ നിരോധിച്ചു. ടാക്‌സികള്‍ സുരക്ഷിതമല്ല എന്ന് തോന്നിയാല്‍ അതും നിരോധിക്കും

രാത്രി വൈകി വീട്ടിലോ മറ്റെവിടെയെങ്കിലുമോ എത്തേണ്ട സ്ത്രീകള്‍ ഇനി ഒറ്റയ്ക്ക് നടന്നുപോകേണ്ടി വന്നേക്കും. കാരണം ലളിതം, ടാക്‌സികള്‍ സുരക്ഷിതമല്ല. ദില്ലി പീഡനത്തിന്റെ പേരില്‍ യുബറിനെ പഴിക്കുന്നവര്‍ അതേ നിരക്കില്‍ നമ്മുടെ ഏമാന്‍മാരെയും പഴിക്കണം. രോഗം വന്നാല്‍ മരുന്ന് വെക്കുകയാണ് വേണ്ടത്, രോഗം വന്ന അവയവം മുറിച്ചുകളയുകയല്ല.












Click it and Unblock the Notifications