യുബര്‍ പീഡനം: എസ്എംഎസ് അയച്ചത് ഫ്രണ്ടിന്, കിട്ടിയത് ഡ്രൈവര്‍ക്ക്
ബലാത്സംഗത്തിന് ശേഷം റോഡില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീ താന്‍ പീഡനത്തിന് ഇരയായ വിവരം അറിയിച്ച് സുഹൃത്തിന് എസ് എം എസ് അയച്ചിരുന്നു. എന്നാല്‍ ധൃതിയില്‍, ഈ സന്ദേശം പോയത് പീഡിപ്പിച്ച ഡ്രൈവര്‍ക്കാണ്. അവസാനം ഡയല്‍ ചെയ്ത നമ്പറിലേക്കാണ് എസ് എം എസ് പോയത്.

ഈ മെസേജ് കണ്ടാണ് യുബര്‍ കാബ് ഡ്രൈവറായ ശിവ് കുമാര്‍ യാദവ് കുടുംബത്തേയും കൂട്ടി നേപ്പാളിലേക്ക് നാട് വിടാന്‍ തീരുമാനിച്ചത്. 27 കാരിയെ ബലാത്സംഗം ചെയ്യുക മാത്രമല്ല, സ്വകാര്യഭാഗങ്ങളില്‍ കമ്പി കുത്തിക്കയറ്റുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു. യാദവിനെ പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. യുബര്‍ അധികൃതരെയും പോലീസ് ചോദ്യം ചെയ്യും.












Click it and Unblock the Notifications