കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയന്മാരെ മഹാത്മ ഇങ്ങനെയും ചിലത് പറഞ്ഞിട്ടുണ്ട്...

  • By അക്ഷയ്‌
Google Oneindia Malayalam News

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നയിച്ച ഋഷി തുല്ല്യനായ രാഷ്ട്രപിതാവിന്റെ ഓര്‍മ്മകള്‍ക്കായി ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനമായി നമ്മള്‍ അനുസ്മരിക്കുകയാണ്. 1919 ല്‍ ജാലിയന്‍ വാലാബാഗില്‍ സമാധാനപരമായി യോഗം ചേര്‍ന്നിരുന്ന ജനക്കൂട്ടത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ, ഇന്ത്യയുടെ, സ്വാതന്ത്ര്യ ദാഹത്തെ ഒട്ടും ഭയപ്പെടുത്തിയില്ല. ആയിടയ്ക്ക് കോണ്‍ഗ്രസിന്റെ മഹാനായ നേതാവ് ബാല ഗംഗാധര തിലകന്‍ അന്തരിച്ചത് കോണ്‍ഗ്രസിന് ആഘാതമാവുകയും ചെയ്തു. ഈ അവസരത്തില്‍, സത്യാഗ്രഹ സമര മുറയുടെ നേതാവായ മോഹന്‍ കുമാര്‍ കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയില്‍ ഇന്ത്യ പുതിയ നേതാവിനെ കണ്ടെത്തി. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി ഗാന്ധിയുടെ പിന്നില്‍ അണി നിരന്ന കാഴ്ചയായിരുന്നു പിന്നീട് കാണാന്‍ കഴിഞ്ഞത്.

അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു ജനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സന്ദേശം. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് ആണ് അന്താരാഷ്്ട്ര അഹിംസാദിനമായി ആചരിക്കുന്നതും. 2007 ജൂണ്‍ 15 നാണ് ഐക്യരാഷ്ട്ര പൊതുസഭ ഒക്ടോബര്‍ രണ്ടിനെ അഹിംസാദിനമായി അംഗീകരിച്ചത്. ഗാന്ധി മുന്നോട്ടു വച്ച 'ഗ്രാമസ്വരാജ്' എന്ന ആശയത്തില്‍ നിന്നും ബഹുദൂരം അകന്നുപോവുകയും ഗ്രാമീണരുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഗാന്ധി വിഭാവനം ചെയ്ത ഖാദി, കുടില്‍ വ്യവസായങ്ങളും, കൃഷി രീതികളും ജീവിതചര്യയും കണ്ണാടിക്കൂട്ടില്‍ അടച്ചുവെച്ച് കോര്‍പ്പറേറ്റ് മൂലധനത്തിനു പുറകെ പോയതാണ് ഇന്ന് ഇന്ത്യയിലെ സാമ്പത്തിക, സാമൂഹ്യ അസമത്വത്തിന്റെ തോത് ഭീതിദമാംവണ്ണം ഉയരുന്നതിന് കാരണമായത്. ഗാന്ധി ജയന്തി ദിനത്തില്‍ മാത്രമാണ് ഗാന്ധിജിയുടെ സന്ദേശങ്ങളും നമ്മള്‍ ഓര്‍ക്കാറുള്ളൂ.

നല്ലൊരു പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഗാന്ധിജി. ഗാന്ധിയെ സംബന്ധിച്ചിടത്തോളം സത്യത്തില്‍ നിന്നും വ്യതിചലിക്കാത്ത പവിത്രമായ, നിര്‍ഭയമായ ഒരു കടമയായിരുന്നു പത്രപ്രവര്‍ത്തനം. പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഗാന്ധിയുടെ നിലപാടുകള്‍ വീണ്ടും വായിക്കപ്പെടേണ്ട ഒരു കാലഘട്ടത്തില്‍കൂടിയുമാണ് നമ്മള്‍ കടന്നുപോകുന്നത്. മൂലധന ശക്തികള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുന്നു സത്യം വിളിച്ചു പറഞ്ഞതിന് പത്രപ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യപ്പെടുന്നു, പൊതുസ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നത് ബലമായി തടയുന്നു. ഒരു ഗാന്ധി ജയന്തികൂടി പിന്നിടുമ്പോള്‍ രാഷ്ട്രപിതാവ് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച മൂല്യങ്ങളില്‍ നിന്ന് നമ്മള്‍ എത്ര കാതം ദൂരെയാണെന്ന് സ്വയം വിലയിരുത്തേണ്ടത് അനിവാര്യമാണ്. കാരണം നമ്മള്‍ വീണ്ടും ഇന്ത്യയെ പുറം ലോകത്തിന് തീറെഴുതി കൊടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഗാന്ധി ശിഷ്യന്മാരെന്ന് ഊറ്റം കൊള്ളുന്നവര്‍ ഗാന്ധിജിയുടെ സന്ദേശങ്ങള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിലെങ്കിലും ഓര്‍ക്കുന്നത് നല്ലതായിരിക്കും. അദ്ദേഹത്തിന്റെ സന്ദേസങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ തിയറികളായിരുന്നില്ല. അദ്ദേഹം തന്റെ ജീവിതത്തിലൂടെ നടപ്പാക്കി കാണിച്ചു തന്ന ശീലങ്ങളായിരുന്നു.

 നൈമഷികം

നൈമഷികം

ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണ്. എന്തെന്നാല്‍ അത് വെറും നൈമിഷികം മാത്രം. രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങു തകര്‍ക്കു ഈ കാലത്ത് കൊലപാതക രാഷ്ട്രീയം നൈമഷികം മാത്രമാണെന്ന് ചിന്തിക്കുന്നത് ഒരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്ലതാണ്.

 ഇതൊരു വാക്കല്ല

ഇതൊരു വാക്കല്ല

സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ക്കണം. സത്യസന്ധമായി ജീവിക്കുക, സത്യസന്ധമായി രാഷ്ച്രീയ പ്രവര്‍ത്തനം നടത്തുക. സരിതമാരുടെ പിറകെപോയി അഴിമതിയില്‍ മുങ്ങി കുളിച്ച ഗാന്ധി ശിഷ്യര്‍ ഇത് വല്ലതും ഓര്‍ക്കുന്നുണ്ടോ.

 ഗ്രാമങ്ങള്‍

ഗ്രാമങ്ങള്‍

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധി വചനം മറന്ന് ഗാന്ധി മുന്നോട്ടു വച്ച 'ഗ്രാമസ്വരാജ്' എന്ന ആശയത്തില്‍ നിന്നും ബഹുദൂരം അകന്നുപോവുകയും ഗ്രാമീണരുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഗാന്ധി വിഭാവനം ചെയ്ത ഖാദി, കുടില്‍ വ്യവസായങ്ങളും, കൃഷി രീതികളും ജീവിതചര്യയും കണ്ണാടിക്കൂട്ടില്‍ അടച്ചുവെച്ച് കോര്‍പ്പറേറ്റ് മൂലധനത്തിനു പുറകെ പോകുകയാണ് ഇന്ന് നമ്മള്‍.

 ലോകം അന്ധതയിലേക്ക്

ലോകം അന്ധതയിലേക്ക്

കണ്ണിന് കണ്ണ് എന്നാണെങ്കില്‍ ലോകം അന്ധതയിലാണ്ടു പോകും. അക്രമത്തിന്റെ മറപടി അക്രമമാണെന്ന ധരിച്ചാല്‍ ഈ ലോകം തന്നെ ഇല്ലാതാകും. അക്രമത്തെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്താന്‍ കഴിയണമെന്നാണഅ ഗാന്ധിജി ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം.

 നാളെയുടെ ഭാവി

നാളെയുടെ ഭാവി

ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി എന്നാണ് ഗാന്ധിജി ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ അടിയറവെക്കുന്ന നേതാക്കള്‍ നമ്മുടെ നാളെകളെ കുറിച്ച് ഓര്‍ക്കുന്നത് നല്ലതായിരിക്കും.

 അന്വേഷിച്ച്‌കൊണ്ടിരിക്കുന്നു

അന്വേഷിച്ച്‌കൊണ്ടിരിക്കുന്നു

സത്യം ആണ് എന്റ ദൈവം. ഞാന്‍ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു എന്നാണ് ഗാന്ധിജി ദൈവത്തെ കുറിച്ചും അദ്ദേഹത്തിന്റെ വിശ്വാസത്തെകുറിച്ചും പറഞ്ഞത്. പശുവിന്റെ പേരിലും ജാതിയുടെ പേരിലും തമ്മില്‍ തല്ലുന്ന ജനങ്ങള്‍ നമ്മുക്ക് സ്വാതന്ത്ര്യം നേടി തന്ന ഗാന്ധിജിയെയും അദ്ദേഹത്തിന്റെ വചനങ്ങളും ഓര്‍ത്താല്‍ രാജ്യത്ത് സാമാധാനം പുലരും.

English summary
Inspirational and Memorable Quotes to share on Gandhi Jayanti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X