കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനേയും താലിബാനേയും ലയിപ്പിയ്ക്കാന്‍ കളിയ്ക്കുന്നതാര്... ഐഎസ്‌ഐയോ?

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

ഐസിസ്‌ എന്നത് ഇപ്പോള്‍ ലോകരാഷ്ട്രങ്ങളുടെ എല്ലാം തന്നെ വലിയൊരു ഭയമാണ്. എന്നാല്‍ ഐസിസ് അഫ്ഗാനിസ്ഥാനില്‍ എത്തുമ്പോള്‍ ഇന്ത്യയെ പോലെ തന്നെ ഭയക്കുന്ന കൂട്ടരാണ് പാകിസ്താനും. ഇന്ത്യയുടെ ഭയം പോലെയല്ല പാകിസ്താന്റെ ഭയം എന്ന് മാത്രം.

താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ഐസിസ് പതിയെ പിടിമുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. താലിബാനില്‍ വ്യക്തമായ സ്വാധീനമുള്ള പാക് ചാരസംഘടന ഐഎസ്‌ഐയ്ക്കും ഇത് തീരെ പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനിലെ താലിബാനേയും ഐസിസിനേയും ലയിപ്പിയ്ക്കാനാണ് അവര്‍ ശ്രമം തുടങ്ങിയിരിയ്ക്കുന്നത്.

താലിബാന്‍ തകരുന്നോ

താലിബാന്‍ തകരുന്നോ

മുല്ല ഒമര്‍ കൊല്ലപ്പെട്ടതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സ്വാധീനം ഇല്ലാതായിക്കൊണ്ടിരിയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐസിസ് അവിടെ കടന്നുപറ്റുന്നത്.

ഐസിസ് ആകുന്ന താലിബാന്‍

ഐസിസ് ആകുന്ന താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴുള്ള ഐസിസ് ഭീകരരില്‍ അറുപത് ശതമാനത്തിലധികവും മുന്‍ താലിബാന്‍ തീവ്രവാദികളാണ് എന്നതാണ് ഞെട്ടിപ്പിയ്ക്കുന്ന സംഗതി.

ശത്രുക്കള്‍

ശത്രുക്കള്‍

നിലവില്‍ നേര്‍ക്കുനേര്‍ കണ്ടാല്‍ കടിച്ചുകീറാന്‍ മാത്രം ശത്രുതയുള്ളവരാണ് ഐസിസും താലിബാനും. എന്നാല്‍ ഇനിയങ്ങോട്ട് എന്തായിരിയ്ക്കും സംഭവിയ്ക്കുക എന്ന് കണ്ടറിയേണ്ടിവരും.

കൈയ്യടക്കല്‍

കൈയ്യടക്കല്‍

താലിബാന്‍ നേതാക്കളെ പിടികൂടി കഴുത്തറുത്ത് കൊല്ലുന്നത് ഇപ്പോള്‍ ഐസിസ് അഫ്ഗാനിസ്ഥാനില്‍ പതിവാക്കിയിട്ടുണ്ട്. താലിബാന്റെ അധീനതയിലുണ്ടായിരുന്ന പല മേഖലകളും ഇപ്പോള്‍ ഐസിസിന്റെ കൈയ്യിലാണ്.

നങ്കര്‍ഹറില്‍ സംഭവിച്ചത്

നങ്കര്‍ഹറില്‍ സംഭവിച്ചത്

പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് നങ്കര്‍ഹര്‍. അടുത്തിടെയാണ് 10 പേരെ ഇവിടെ ഐസിസ് തലയറുത്ത് കൊന്നത്. ഇവരെല്ലാം താലിബാര്‍ പോരാളികളാണെന്നാണ് റിപ്പോര്‍ട്ട്.

ഐഎസ്‌ഐയ്ക്ക് ഭയം

ഐഎസ്‌ഐയ്ക്ക് ഭയം

എന്താണ് ഐഎസ്‌ഐയുടെ ഭയം? താലിബാന്‍ ആണെങ്കില്‍ അവരെ ഐഎസ്‌ഐയ്ക്ക് തന്നെ നിയന്ത്രിയ്ക്കാം. ഐസിസ് എത്തിയാല്‍ അത് പാകിസ്താന് തന്നെ ഭീഷണിയാകും.

ചര്‍ച്ച തുടങ്ങി

ചര്‍ച്ച തുടങ്ങി

ഐഎസ്‌ഐയുടെ ഏറ്റവും മിടുക്കരായ ഒരു സംഘം ഓഫീസര്‍മാരെയാണ് ഐസിസ്-താലിബാന്‍ ലയനത്തിന് ചര്‍ച്ചക്കായി നിയോഗിച്ചിട്ടുള്ളത് എന്നാണ് വിവരം.

മുന്‍ താലിബാന്‍

മുന്‍ താലിബാന്‍

ഐസിസിലെ മുന്‍ താലിബാന്‍ കാരുമായാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

ഒന്നുകില്‍ താലിബാന്‍... അല്ലെങ്കില്‍

ഒന്നുകില്‍ താലിബാന്‍... അല്ലെങ്കില്‍

ഒന്നുകില്‍ താലിബാന്‍ വിട്ടുപോയവര്‍ താലിബാനിലേയ്ക്ക് തന്നെ തിരിച്ചെത്തുക. അല്ലെങ്കില്‍ ഐസിസ് താലിബാനില്‍ ലയിക്കണം. ഇതാണ് മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദ്ദേശമത്രെ.

ഇതുവരെ നടന്നില്ല

ഇതുവരെ നടന്നില്ല

ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു ഐസിസ് ഭീകരനും താലിബാനിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
The ISIS in Afghanistan has become a cause for concern not only for the Taliban but the Pakistan's ISI as well. Amidst reports that the ISIS in Afghanistan has been making inroads, the ISI is now attempting to bring on board ISIS fighters to merge with the Taliban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X