അമേരിക്ക പറച്ചിലേ ഉള്ളൂ, കാര്യമില്ല
ഇതിന് മുമ്പും ഒരുപാട് അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഭീകരവാദത്തിന്റെ കാര്യമായാലും പാകിസ്താനുള്ള മുന്നറിയിപ്പായാലും അവരുടെ ഭാഷ ശക്തമായിരിക്കും. ഭാഷ മാത്രം. പ്രവൃത്തിയില്‍ അധികമൊന്നും കാണാനുണ്ടാകില്ല എന്നതാണ് ചരിത്രം. അതിര്‍ത്തിയിലെ ആക്രമണങ്ങളും കടന്നുകയറ്റവുമാണ് ഇന്ത്യ പാകിസ്താന്റെ ഭാഗത്ത് നിന്നും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കുന്നതില്‍ മിടുക്കരാണെങ്കിലും ഇക്കാര്യത്തില്‍ അമേരിക്ക ആത്മാര്‍ഥമായി എന്തെങ്കിലും ചെയ്തു എന്ന് കരുതുന്നതില്‍ അര്‍ഥമില്ല. അമേരിക്കയ്ക്ക് ഭീഷണിയാകുന്നവര്‍ക്ക് നേരെ അമേരിക്ക ഡ്രോണുകള്‍ തൊടുക്കാറുണ്ട്. ഇത് പോലെ അന്താരാഷ്ട്ര ഭീഷണികളായ ഭീകരര്‍ ഹാഫിസ് സയീദിനും മറ്റും നേരെ ആക്രമണം നടത്തിയാല്‍ അത് ഇന്ത്യയ്ക്കും ഗുണം ചെയ്യും.












Click it and Unblock the Notifications