56 വയസ്സായ മോഹന്‍ലാല്‍ വരെ അഭിനയം നിര്‍ത്തുന്നു, 9 വയസ്സിന് മൂത്ത മമ്മൂട്ടിയോ? ഓരോ സംശയങ്ങളേ!

  • By: ശ്വേത കിഷോർ‌
Subscribe to Oneindia Malayalam

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയിലെ പകരം വെക്കാനാളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ തമ്മില്‍ മത്സരമാണോ യുദ്ധമാണോ എന്നൊക്കെ ആരാധകര്‍ ചോദിച്ചുനടക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ തമ്മില്‍ മത്സരമില്ല സൗഹൃദം മാത്രമേ ഉള്ളൂ എന്ന് ഇരുവരെയും അടുത്തറിയുന്നവര്‍ പറയും.

Read Also: രജനീകാന്ത് മുതല്‍ രേഖയും കമലും വരെ.. മമ്മൂട്ടിയുടെ പ്രായമുളള 10 സൂപ്പര്‍താരങ്ങളുടെ ലുക്ക് നോക്കൂ!

എന്നാലും ആളുകള്‍ മമ്മൂട്ടി എന്ന് കേട്ടാല്‍ മോഹന്‍ലാല്‍ എന്ന് ഓര്‍മിക്കും. തിരിച്ചും. മോഹന്‍ലാലിന്റെ ഒരു സിനിമ ഇറങ്ങിയാല്‍ മമ്മൂട്ടിയുമായിട്ടാകും താരതമ്യം ചെആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയിലെ പകരം വെക്കാനാളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ തമ്മില്‍ മത്സരമാണോ യുദ്ധമാണോ എന്നൊക്കെ ആരാധകര്‍ ചോദിച്ചുനടക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ തമ്മില്‍ മത്സരമില്ല സൗഹൃദം മാത്രമേ ഉള്ളൂ എന്ന് ഇരുവരെയും അടുത്തറിയുന്നവര്‍ പറയും.

മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നോ

മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നോ

മലയാളത്തിന്റെ താരചക്രവര്‍ത്തിയായ മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുകയാണോ. മറ്റാരുമല്ല മോഹന്‍ലാല്‍ തന്നെയാണ് ഇങ്ങനെ ഒരു സൂചന നല്‍കുന്നത്. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കവെയാണ് മോഹന്‍ലാല്‍ ഈ ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. മറ്റേതെങ്കിലും ഒരു പ്രൊഫഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പോലും മെഗാസ്റ്റാറിന്റെ തീരുമാനം.

കരിയര്‍ ബെസ്റ്റ് കളക്ഷന് പിന്നാലെ

കരിയര്‍ ബെസ്റ്റ് കളക്ഷന് പിന്നാലെ

കഴിഞ്ഞ വര്‍ഷമാണ് മോഹന്‍ലാല്‍ ഇത് പറഞ്ഞതെങ്കില്‍പ്പോലും ആളുകള്‍ ഇത്രയ്ക്ക് ഞെട്ടില്ലായിരുന്നു. മോഹന്‍ലാലൊക്കെ അഭിനയം നിര്‍ത്തണം എന്ന് പറഞ്ഞ് നടന്നവര്‍ വരെ ഇവിടെയൊക്കെയുണ്ട്. എന്നാല്‍ 2016ലാണ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടം ഇറങ്ങിയത്. മലയാളത്തിലെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകന്‍.

ശരിയാണല്ലോ എന്ന് 2016 പറയും

ശരിയാണല്ലോ എന്ന് 2016 പറയും

സിനിമകളുടെ എണ്ണം കുറയ്ക്കുകയാണ് എന്ന കാര്യം ഇന്നും ഇന്നലെയുമല്ല മോഹന്‍ലാല്‍ പറയുന്നത്. കുറേക്കാലമായി ഇത് പറയുന്നു. രണ്ടേ രണ്ട് സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയത്. ഒപ്പവും പുലിമുരുകനും. അന്യഭാഷയില്‍ രണ്ടെണ്ണം. മുന്തിരിവള്ളികള്‍ പൂര്‍ത്തിയായെങ്കിലും സമരം കാരണം ഇറങ്ങിയില്ല.

മറ്റെന്ത് ജോലിയാണ്

മറ്റെന്ത് ജോലിയാണ്

കുറച്ചു നാളുകള്‍ കൂടെ കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തി മറ്റെന്തെങ്കിലും ജോലി ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നു എന്നാണ് മോഹന്‍ലാല്‍ ന്യൂസ് മേക്കര്‍ സംവാദത്തില്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ എന്ത് ജോലിയായിരിക്കും മോഹന്‍ലാല്‍ ചെയ്യുക എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരുന്നു. പ്രൊഡ്യൂസറായിരിക്കുമോ അതോ ബിസിനസായിരിക്കുമോ. ഊഹാപോഹങ്ങള്‍ പോകുന്നത് ഇങ്ങനെയൊക്കെയാണ്.

വേറെ എന്താണ് താല്‍പര്യം

വേറെ എന്താണ് താല്‍പര്യം

സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ജോലിയും ജീവിതവും വരെ കളയാന്‍ ആളുകള്‍ ക്യൂ നില്‍ക്കുമ്പോഴാണ് മോഹന്‍ലാല്‍ പറയുന്നത്, അഭിനയിക്കാന്‍ ഇപ്പോള്‍ വലിയ താത്പര്യം ഒന്നും തോന്നുന്നില്ല എന്ന്. എന്താല്ലേ. കുറച്ച് മുമ്പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലും മോഹന്‍ലാല്‍ ഇതേ കാര്യം പറഞ്ഞിരുന്നു. അപ്പോള്‍ സംഗതി ശരിയാണ്.

ഇത്ര ചെറിയ പ്രായത്തിലേ

ഇത്ര ചെറിയ പ്രായത്തിലേ

അന്‍പത്തിയാറ് വയസ്സേ ആയിട്ടുള്ളൂ മോഹന്‍ലാലിന്. നായകനടനായിട്ടും അല്ലാതെയും ഒരുപാട് സിനിമകളും അഭിനയജീവിതവും മോഹന്‍ലാലിന് മുന്നിലുണ്ട് എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നു എന്ന കാര്യം വിശ്വസിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതും.

മമ്മൂട്ടിയുടെ കാര്യം

മമ്മൂട്ടിയുടെ കാര്യം

മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നു എന്ന് കേട്ടാല്‍ സ്വാഭാവികമായും ആളുകള്‍ ചോദിക്കും. അപ്പോള്‍ മമ്മൂട്ടിയോ എന്ന്. മോഹന്‍ലാലിനെക്കാള്‍ ഒമ്പത് വയസ്സിന് മൂത്തതാണ് മമ്മൂട്ടി. എന്നാല്‍ മമ്മൂട്ടി തല്‍ക്കാലം അഭിനയം നിര്‍ത്താനൊന്നും പോകുന്നില്ല. ഓരോ സിനിമയും ഓരോ പുതിയ അനുഭവമായി ആസ്വദിയ്ക്കുകയാണ് താനെന്നും അഭിനയം തനിക്ക് ബോറടിയ്ക്കുമ്പോള്‍ നിര്‍ത്തും എന്നുമാണ് മമ്മൂട്ടി പറയുന്നത്.

English summary
Is Mohanlal really want to quit acting
Please Wait while comments are loading...