പരിക്കേറ്റാല്‍ തിരിഞ്ഞുനോക്കില്ല, ഐസിസുകാര്‍
ഇറാഖില്‍ നിന്നും തിരിച്ചുവന്ന നഴ്‌സുമാര്‍ ആങ്ങളമാര്‍ എന്നാണ് 'ഐസിസ് പൊരാളികളെ' വിളിച്ചത്. ഓര്‍മയില്ലേ. എന്നാല്‍ കൂടെയുള്ളവര്‍ക്ക് മുറിവേറ്റാല്‍ പോലും തിരിഞ്ഞുനോക്കാത്തവരാണ് ഐസിസുകാര്‍ എന്നാണ് ഇവരുടെ കൂട്ടത്തില്‍ നിന്നും തിരിച്ചുവന്ന ആള്‍ തന്നെ പറയുന്നത്. വെടിവെപ്പ് പരിശീലനത്തിന് ഇടയാണ് അരീബിന് മുറിവേറ്റത്. നാല് ദിവസം കഴിഞ്ഞു എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍.

മറിവേറ്റ എന്ന അവര്‍ സഹായിക്കും എന്ന് കരുതി. എന്നാല്‍ ആരും സഹായിച്ചില്ല. ദൈവത്തിന്റെ ജോലി ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ പോയത്. ഇന്ത്യ വിടുമ്പോള്‍ ഞാന്‍ കരുതിയത് സ്വര്‍ഗത്തിലേക്കാണ് പോക്ക് എന്നാണ്. എന്നാല്‍ നരകത്തിലെപ്പോലുള്ള നാറ്റമായിരുന്നു അവിടെ. ആരും ആര്‍ക്കുവേണ്ടിയും നില്‍ക്കില്ല. ക്രൂരത മാത്രമാണ് അവിടെ കാണാനുണ്ടായിരുന്നത്.


Click it and Unblock the Notifications