ഐസിസില്‍ പോകാന്‍ ഇന്ത്യയിലുണ്ട് വഴി
സുഹൃത്തുക്കളോടൊപ്പം സ്ഥിരമായി പള്ളിയില്‍ പോകാറുണ്ട് ഞാന്‍. 2013 കാലത്താണ് താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല എന്ന് തോന്നിയത്. സിറിയയിലെ ഐസിസ് പോരാട്ടങ്ങള്‍ ഞാന്‍ നിരീക്ഷിക്കാറുണ്ടായിരുന്നു. ഇസ്ലാമിക രാജ്യത്തിന് വേണ്ടി ആളുകള്‍ യുദ്ധം ചെയ്യുമ്പോള്‍ ഞാന്‍ മാത്രം വെറുതെയിരിക്കുന്നു. ഈ തോന്നലാണ് എന്നെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചത്.

ഐസിസില്‍ താല്‍പര്യം തോന്നിയെങ്കിലും അവര്‍ക്കൊപ്പം ചേരാനുള്ള വഴി അറിയില്ലായിരുന്നു. ഐസിസിന് ഇന്ത്യയില്‍ ഏതെങ്കിലും റിക്രൂട്ടിംഗ് ഏജന്‍സി ഉള്ളതായും അറിയില്ല. രാത്രികളില്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഐസിസിനെക്കുറിച്ച് വായിച്ചു. ആയിരത്തിലധികം സൈറ്റുകള്‍ ഞാന്‍ പരിശോധിച്ചു. ഐസിസില്‍ ചേര്‍ന്നേ പറ്റൂ എന്ന് ഞാന്‍ നിശ്ചയിച്ചു.












Click it and Unblock the Notifications