നെറ്റ് ന്യൂട്രാലിറ്റിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക?
ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള അവകാശം സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് നല്‍കുക എന്നതാണ് ട്രായി ലക്ഷ്യം വെക്കുന്നത്. അങ്ങനെ വന്നാല്‍ എന്താണ് സംഭവിക്കുക? സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് താല്‍പര്യമുള്ള ആപ്പുകള്‍ നമ്മള്‍ ഉപയോഗിക്കേണ്ടിവരും. താല്‍പര്യമില്ലാത്ത ആപ്പുകള്‍ തീരെ കിട്ടാതിരിക്കുകയോ സ്പീഡ് കുറഞ്ഞ് ഉപയോഗിക്കാന്‍ കിട്ടാതിരിക്കുകയോ ചെയ്യും.
ചുരുക്കത്തില്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്തും അധികതുക ഈടാക്കിയും ഉപഭോക്താക്കളെ പിഴിയാനുള്ള അവസരമാണ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് കിട്ടാന്‍ പോകുന്നത്. ജനകീയ ആപ്പുകളായ വൈബര്‍, സ്‌കൈപ്പ്, വാട്സ്ആപ്പ് മുതലായവയെ നിയന്ത്രിക്കാനും നിര്‍ദേശങ്ങളുണ്ട്. വാട്‌സ്ആപ്പിനും വൈബറിനും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിനും മറ്റും പ്രത്യേകം പ്രത്യേകം പണം മുടക്കുകയും വേണ്ടിവരും.

പണം മുടക്കി ഒരു ജി ബി ഡാറ്റയുടെ ഓഫര്‍ ആക്ടിവേറ്റ് ചെയ്താലും വാട്‌സ് ആപ്പ് നോക്കണമെങ്കിലോ ഫേസ്ബുക്ക് നോക്കണമെങ്കിലോ വെറെയും പണം മുടക്കേണ്ടി വരും എന്ന് ചുരുക്കം. സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് താല്‍പര്യമുള്ള സൈറ്റുകള്‍ മാത്രം ലഭ്യമാക്കുകയോ മറ്റ് സൈറ്റുകളും ആപ്പുകളും ലഭ്യമാക്കാതിരിക്കുകയോ സ്പീഡ് കുറക്കുകയോ ചെയ്യുന്നത് സ്റ്റാര്‍ട്ടപ്പ് കമ്പനികളെയും ബാധിക്കും. [email protected] ഈ മെയില്‍ ഐ ഡിയിലൂടെ ട്രായിയെ ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി www.netneutrality.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അടുത്ത പേജില്‍: വാട്‌സ്ആപ്പ്, ഫേസ്ബുക്ക്...: ടെലികോം കമ്പനികള്‍ക്ക് പൊള്ളുന്നത് ഇവിടെ!












Click it and Unblock the Notifications