വാട്സ്ആപ്പ്, ഫേസ്ബുക്ക്...: ടെലികോം കമ്പനികള്‍ക്ക് പൊള്ളുന്നത് ഇവിടെ!
ഗൂഗിള്‍, വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി ആളുകള്‍ ഏറ്റവും കൂടുതല്‍ പ്രിയമുള്ള സൈറ്റുകളും ആപ്പുകളുമാണ് ടെലകോം കമ്പനികളുടെ ഉന്നം. വാട്സ്ആപ്പ് സന്ദേശങ്ങളും മറ്റും വന്നതോടെ മൊബൈലില്‍ മെസേജ് അയക്കുന്ന ഏര്‍പ്പാട് വളരെ കുറഞ്ഞിരുന്നു. ഇപ്പോള്‍ വാട്സ്ആപ്പില്‍ കോള്‍ വിളിക്കാനുള്ള സൗകര്യം വന്നതോടെ ടെലകോം കമ്പനികള്‍ക്ക് പിന്നെയും പണികിട്ടി.
ചുരുക്കത്തില്‍ ടെലകോം കമ്പനികളുടെ അധികലാഭം കുറഞ്ഞു. അതിനെ അവര്‍ നഷ്ടമെന്ന് വിളിക്കും. ഇന്റര്‍നെറ്റിലൂടെ ആളുകള്‍ ആശയവിനിമയം നടത്തുന്നത് കൊണ്ട് ഉണ്ടാകുന്ന ഈ നഷ്ടം ഉപഭോക്താക്കള്‍ തന്നെ നികത്തണം എന്നാണ് പറയുന്നത്. മൊബൈല്‍ ഫോണുകള്‍ ലാന്‍ഡ് ഫോണിന് കൊടുത്ത പണിയാണ് ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ മറ്റൊരു തരത്തില്‍ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് നല്‍കുന്നത് എന്ന് പറയാം.

എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ കമ്പനികളാണ് ഈ 'നഷ്ടം' ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കുന്നത്. അധികം വൈകാതെ മറ്റ് കമ്പനികളും ഇതേ നിലപാടിലെത്തും. ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ നഷ്ടത്തിലാണെങ്കില്‍ അവര്‍ വേണ്ടത് ആ നഷ്ടം നികത്താന്‍ മറ്റ് വഴികള്‍ തേടുകയാണ്. തീരെ സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പൂട്ടിപ്പോയാലും കുഴപ്പമില്ല എന്ന് പറയുന്നവരുമുണ്ട്. [email protected] ഈ മെയില്‍ ഐ ഡിയിലൂടെ ട്രായിയെ ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി www.netneutrality.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അടുത്ത പേജില്‍: നെറ്റ് ന്യൂട്രാലിറ്റി: മലയാളം ഫേസ്ബുക്ക് പറയുന്നത് ഇങ്ങനെ!
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications