ലക്ഷദ്വീപില്‍ ബിജെപി കുലുങ്ങുമോ... സാധ്യത കുറവ്; ആകെ വോട്ട് 125 മാത്രം! ഓരോ തിരഞ്ഞെടുപ്പിലും താഴേക്ക്

കവരത്തി: ലക്ഷദ്വീപില്‍ നിന്നുള്ള സംവിധായികയും ആക്ടിവിസ്റ്റും ആയ അയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്തതില്‍ ലക്ഷദ്വീപ് ബിജെപിയില്‍ വലിയ കലാപമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളടക്കം ഒരുപാട് പേര്‍ രാജിവയ്ക്കുകയും ചെയ്തു. ലക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ മുതല്‍ ഇതുവരെ രാജിവച്ചവരുടെ എണ്ണം ഒരുപാടുണ്ട്.

എന്നാല്‍, ഇങ്ങനെയുള്ള രാജികള്‍ ബിജെപി നേതൃത്വത്തിന് ഏതെങ്കിവും വിധത്തില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുമോ എന്ന ചോദ്യം ഏറെ നിര്‍ണായകമാണ്. ലക്ഷദ്വീപിലെ ബിജെപിയുടെ സാന്നിധ്യം എത്രത്തോളം ഉണ്ട് എന്ന് കൂടി ഇതിനൊപ്പം പരിശോധിക്കപ്പെടണം.

ലക്ഷദ്വീപില്‍

ലക്ഷദ്വീപില്‍

ബിജെപി രൂപീകരിച്ചിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇത്രകാലമായിട്ടും കേരളത്തില്‍ പോലും അവര്‍ക്ക് ശക്തമായ ഒരു ജനപിന്തുണ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിലും കഷ്ടമാണ് പാര്‍ട്ടിയുടെ ലക്ഷദ്വീപിലെ സ്ഥിതി. വളരെ കുറച്ച് അംഗങ്ങള്‍ മാത്രമാണ് ലക്ഷദ്വീപ് ബിജെപിയില്‍ ഉള്ളത്.

ആദ്യത്തെ ബിജെപി സ്ഥാനാര്‍ത്ഥി

ആദ്യത്തെ ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപി രൂപീകരിച്ചത് 1980 ല്‍ ആണ്. ലക്ഷദ്വീപില്‍ ആദ്യമായി ഒരു ബിജെപി സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് (ലോക്‌സഭ തിരഞ്ഞെടുപ്പ്) 2009 ല്‍ മാത്രമാണ്. കെപി മുത്തുക്കോയ ആയിരുന്നു അന്നത്തെ സ്ഥാനാര്‍ത്ഥി. അന്ന് ബിജെപിയ്ക്ക് കിട്ടിയത് 245 വോട്ടുകള്‍ ആയിരുന്നു. 0.62 ശതമാനം വോട്ടുകള്‍.

2014 ല്‍

2014 ല്‍

2009 ന് ശേഷം നടന്ന എല്ലാ ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും ലക്ഷദ്വീപില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു. 2014 ല്‍ എപി സയ്യിദ് മുഹമ്മദ് കോയ ആയിരുന്നു സ്ഥാനാര്‍ത്ഥി. ആകെ കിട്ടിയത് 187 വോട്ടുകള്‍. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 0.43 ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടിയത്.

ഏറ്റവും ഒടുവില്‍

ഏറ്റവും ഒടുവില്‍

2014 ലെ മോദി തരംഗം ലക്ഷദ്വീപിലുണ്ടായില്ല. 2019 ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറിയപ്പോഴും ലക്ഷദ്വീപിലെ സ്ഥിതി ദയനീയമായിരുന്നു. അബ്ദുള്‍ ഖാദര്‍ ഹാജിയായിരുന്നു സ്ഥാനാര്‍ത്ഥി. ആകെ കിട്ടിയത് 125 വോട്ടുകള്‍ മാത്രം. നോട്ടയ്ക്ക് അത്തവണ കിട്ടിയത് 100 വോട്ടുകള്‍ ആയിരുന്നു.

ഓരോതവണയും കുറയുന്നു

ഓരോതവണയും കുറയുന്നു

ബിജെപി ലക്ഷദ്വീപില്‍ മത്സരിക്കാന്‍ തുടങ്ങിയതുമുതല്‍ അവരുടെ വോട്ടുകള്‍ കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. 2009 ല്‍ 245 വോട്ടുകളും 0.62 ശതമാനം വോട്ടുവിഹിതവും ആയിരുന്നു ഉണ്ടായിരുന്നത്. 2014 ല്‍ അത് 187 വോട്ടും 0.43 ശതമാനം വോട്ട് വിഹിതവും ആയി കുറഞ്ഞു. 2019 ല്‍ അത് പിന്നേയും കുറഞ്ഞ് 125 വോട്ടുകളായി. വോട്ട് വിഹിതം വെറും 0,21 ശതമാനം.

നഷ്ടപ്പെടാന്‍ ഒന്നുമില്ല

നഷ്ടപ്പെടാന്‍ ഒന്നുമില്ല

ബിജെപിയെ സംബന്ധിച്ച് ലക്ഷദ്വീപില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദ്ദവും അവരുടെ രാജിയും ഒക്കെ ഏതെങ്കിലും തരത്തില്‍ ഫലം കാണുമെന്ന് പ്രതീക്ഷിക്കാന്‍ ആവില്ല.

അണയാത്ത പ്രതിഷേധം

അണയാത്ത പ്രതിഷേധം

ലക്ഷദ്വീപില്‍ ഇപ്പോഴും അഡ്മിനിസ്‌ട്രേറ്റര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും പ്രതിഷേധങ്ങള്‍ക്ക് കുറവൊന്നുമില്ല. ആ പ്രതിഷേധങ്ങള്‍ക്ക് കേരളം സമ്പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+