കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍പേടിയില്‍ മോദി!!! ഈ മൂന്ന് സ്ത്രീകള്‍ നരേന്ദ്ര മോദിയെ നിലംപരിശാക്കുമോ? അറിയാന്‍ ഇനി ദിവസങ്ങള്‍

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. അതിന് മുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ വാഗ്ദാനങ്ങളുടെ പെരുമഴയാണ് മോദി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. 2014 ല്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഉള്ള സാഹചര്യമല്ല ഇപ്പോള്‍ നരേന്ദ്ര മോദിയ്ക്ക് മുന്നില്‍ ഉള്ളത്.

അന്ന് നരേന്ദ്ര മോദി മാറ്റം കൊണ്ടുവരും എന്ന് വാഗ്ദാനം നല്‍കിയ ഒരു നേതാവായിരുന്നു. എന്നാല്‍ ഇപ്പോള്‍, അഞ്ച് വര്‍ഷം പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന് രാജ്യം ഭരിച്ച ആളാണ്. നല്‍കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടിട്ടും ഇല്ല.

ഈ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കപ്പുറം, നരേന്ദ്ര മോദി ഭയക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ആണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. അതിലേറെ, ആ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃസ്ഥാനങ്ങളില്‍ ഉള്ള മൂന്ന് സ്ത്രീകള്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടേയും നരേന്ദ്ര മോദിയുടേയും ഉറക്കം കെടുത്തും എന്ന് ഉറപ്പാണ്.

ആരാണ് അവര്‍?

ആരാണ് അവര്‍?

പ്രിയങ്ക ഗാന്ധി വദ്ര, മമത ബാനര്‍ജി, മായാവതി... ഈ മൂന്ന് വനിത നേതാക്കള്‍ ആയിരിക്കും ഇത്തവണ ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കും രാഷ്ട്രീയമായി ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നവര്‍. വെറും രാഷ്ട്രീയ നേതാക്കള്‍ എന്നതില്‍ നിന്ന് ഏറെ വ്യത്യസ്തരാണ് ഈ മൂന്ന് പേരും എന്നത് തന്നെയാണ് അതില്‍ ഏറ്റവും പ്രധാനം.

മുന്‍ ബിജെപി നേതാവിന്റെ വാക്കുകള്‍

മുന്‍ ബിജെപി നേതാവിന്റെ വാക്കുകള്‍

എന്‍ഡിഎയില്‍ ഉള്ളതിനേക്കാള്‍ ശക്തരായ വനിത നേതാക്കള്‍ ആണ് പ്രതിപക്ഷ നിരയില്‍ ഉള്ളത് എന്നാണ് മുന്‍ ധനമന്ത്രിയും മുന്‍ ബിജെപി നേതാവും ആയ യശ്വന്ത് സിന്‍ഹ പറയുന്നത്. വോട്ടര്‍മാരെ പൊതുവിലും പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരേയും സ്വാധീനിക്കാന്‍ മറ്റാരെക്കാലും ഇവര്‍ക്ക് സാധിക്കും എന്നാണ് യശ്വന്ത് സിന്‍ഹയുടെ വിലയിരുത്തല്‍.

സ്വാഭാവിക ഭയം

സ്വാഭാവിക ഭയം

എന്തായാലും ബിജെപിയും എന്‍ഡിഎയും വലിയ ഭയത്തിലാണ്. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങള്‍ ആണ് ഇക്കഴിഞ്ഞ നിയമസഭ സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നഷ്ടമായിട്ടുള്ളത്. അതിന് പിറകെയാണ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് പ്രിയങ്ക എത്തുന്നത്.

പ്രിയങ്ക ഗാന്ധി വദ്ര

പ്രിയങ്ക ഗാന്ധി വദ്ര

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പ് വേളയിലും പ്രിയങ്ക ഗാന്ധി വദ്രയുടെ രാഷ്ട്രീയ പ്രവേശത്തിന് കോണ്‍ഗ്രസ്സില്‍ മുറവിളി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പോര എന്നായിരുന്നു അക്കാലത്തെ പലരുടേയും വിലയിരുത്തലുകള്‍. എന്നാല്‍ ഇപ്പോള്‍, രാഹുല്‍ ഗാന്ധി കരുത്ത് തെളിയിച്ച വേളയില്‍, മറ്റാരും ആവശ്യപ്പെടുന്നതിന് മുമ്പേ രാഹുല്‍ തന്നെ പ്രിയങ്കയെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ഇന്ദിരയുടെ മുഖവുമായി

ഇന്ദിരയുടെ മുഖവുമായി

മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവും ആയ ഇന്ദിര ഗാന്ധിയുടെ രൂപസാദൃശ്യമാണ് പ്രിയങ്കയെ പലപ്പോഴും വാര്‍ത്തകളില്‍ നിറച്ചിട്ടുള്ളത്. ആ ഒരു പ്രതിച്ഛായ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യും എന്ന പ്രതീക്ഷ നേതൃത്വത്തിനും ഉണ്ട്. അതുകൊണ്ട് തന്നെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടിയായിട്ടാണ് പ്രിയങ്കയെ രാഹുല്‍ ഗാന്ധി നിയമിച്ചത്.

പുത്തന്‍ ഉണര്‍വ്വ്

പുത്തന്‍ ഉണര്‍വ്വ്

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ്സിന് പുത്തന്‍ ഉണര്‍വ്വാണ് നല്‍കിയിട്ടുള്ളത്. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിനും പ്രിയങ്ക നേതൃത്വം നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സവര്‍ണ വോട്ടുകളും യുവാക്കളുടെ വോട്ടുകളും മാറിമറിയാന്‍ സാധ്യതയുള്ള വോട്ടുകളും എല്ലാം പ്രിയങ്ക പ്രഭാവത്തില്‍ കോണ്‍ഗ്രസ്സിന് ലഭിക്കും എന്നാണ് പ്രതീക്ഷ.

വംഗനാടിന്റെ ദീദി

വംഗനാടിന്റെ ദീദി

ദേശീയ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും തീപ്പൊരി നേതാവ് ആരെന്ന് ചോദിച്ചാല്‍, മറിച്ചൊന്ന് ആലോചിക്കാതെ ഉത്തരം പറയാം- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്ന്. ദശാബ്ദങ്ങള്‍ നീണ്ട കമ്യൂണിസ്റ്റ് ഭരണത്തെ കുടഞ്ഞെറിഞ്ഞാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചെടുത്തത്.

ബിജെപി വിരുദ്ധത

ബിജെപി വിരുദ്ധത

ബിജെപി വിരുദ്ധതയില്‍ മറ്റാരേയും വെല്ലുന്ന ആളാണ് മമത ബാനര്‍ജി ഇപ്പോള്‍. അടുത്തിയെ കൊല്‍ക്കത്തയില്‍ നടത്തിയ റാലി ദേശീയ ശ്രദ്ധയും നേടിയിരുന്നു. ഒരിക്കല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ഇറങ്ങിവന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച് വംഗദേശം പിടിച്ചടക്കിയ മമത ബാനര്‍ജി രണ്ട് തവണ കേന്ദ്രമന്ത്രിയും ആയിട്ടുണ്ട്.

അടുത്ത ബന്ധം

അടുത്ത ബന്ധം

നിലവില്‍ കോണ്‍ഗ്രസ്സുമായി സംഖ്യമൊന്നും പ്രഖ്യാപിച്ചിട്ടില്ല മമത. എന്നാല്‍ സോണിയ ഗാന്ധിയുമായി ഏറെ വ്യക്തിബന്ധം പുലര്‍ത്തുന്ന ആളാണ്. അതുകൊണ്ട് തന്നെ രാഹുല്‍-പ്രിയങ്ക നേതൃത്വവുമായി ചേര്‍ന്ന് ഒരു ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമാകാന്‍ മമത ബാനര്‍ജിയ്ക്ക് കാര്യമായ ഒരു പ്രശ്‌നവും ഉണ്ടാകാന്‍ ഇടയില്ല.

മായാവതി

മായാവതി

ഒരുനാള്‍ താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും എന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്ന നേതാണ് മായാവതി. ഉത്തര്‍ പ്രദേശിലെ ദളിത് ഭൂരിപക്ഷം ഇപ്പോഴും മായാവതിയ്‌ക്കൊപ്പമാണ്. എന്നാല്‍ കഴിഞ്ഞ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് മുന്നില്‍ തോറ്റമ്പിയ ചരിത്രമാണ് മായാവതിയുടെ ബിഎസ്പിയ്ക്കുള്ളത്.

ഉത്തര്‍ പ്രദേശ് പിടിച്ചാല്‍

ഉത്തര്‍ പ്രദേശ് പിടിച്ചാല്‍

ഉത്തര്‍ പ്രദേശ് പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നാണ് പൊതു തിരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ പൊതുവേ പറയാറുളളത്. നാല് തവണ ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട് മായാവതി. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത് മായാവതിയുടെ ബിഎസ്പിയുടെ അഖിലേഷ് യാദവിന്റെ എസ്പിയും ചേര്‍ന്നാണ്. ഒരുനാള്‍ ബദ്ധശത്രുക്കളായിരുന്നവര്‍, ഇപ്പോള്‍ ബിജെപി വിരുദ്ധതയുടെ പേരില്‍ ഒന്നായിരിക്കുകയാണ്.

കോണ്‍ഗ്രസ്സുമായി സഖ്യമില്ല

കോണ്‍ഗ്രസ്സുമായി സഖ്യമില്ല

തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് മായാവതിയും അഖിലേഷ് യാദവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും സോണിയ ഗാന്ധിയുടെ റായ് ബറേലിയിലും ബിഎസ്പി-എസ്പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ബാക്കി 78 മണ്ഡലങ്ങളിലും ഇവര്‍ക്ക് സ്ഥാനാര്‍ത്ഥികളുണ്ടാകും.

മൂന്ന് നേതാക്കള്‍... മൂന്ന് വിധത്തില്‍

മൂന്ന് നേതാക്കള്‍... മൂന്ന് വിധത്തില്‍

ഈ മൂന്ന് വനിത നേതാക്കളില്‍ രണ്ട് പേരെങ്കിലും പ്രധാനമന്ത്രി പദവിയിലേക്ക് എത്താന്‍ സാധ്യതയുള്ളവരാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പശ്ചി ബംഗാളില്‍ നിന്ന് മാത്രം 34 സീറ്റാണ് തൃണമൂല്‍ നേടിയത്. ഒരു സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്ന വേളയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത ബാനര്‍ജി പരിഗണിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പിയ്ക്ക് ഒരു സീറ്റ് പോലും യുപിയില്‍ നേടാന്‍ ആയിരുന്നില്ല. എന്നാല്‍ ഇത്തവണ എസ്പി-ബിഎസ്പി സഖ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചേക്കും. അത്തരം ഒരു സാഹചര്യത്തില്‍ മായാവതിയുും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം.

എന്തായാലും ഈ ടേമില്‍ പ്രിയങ്ക അത്തരം ഒരു പദവിയിലേക്ക് വരാനുള്ള സാധ്യത കുറവാണ്.

ബിജെപിയും മോദിയും

ബിജെപിയും മോദിയും

ഈ മൂന്ന് വനിതകള്‍ അവരുടെ സാന്നിധ്യം തെളിയിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ എന്‍ഡിഎയുടെ തുടര്‍ഭരണം എന്ന പ്രതീക്ഷകള്‍ ഇല്ലാതാകും എന്ന് ഏതാണ്ട് ഉറപ്പാണ്. ഉത്തര്‍ പ്രദേശും പശ്ചിമ ബംഗാളും ലോക്‌സഭ സീറ്റുകളുടെ കാര്യത്തില്‍ ഏറെ നിര്‍ണായകമാണ്.

അതുപോലെ തന്നെ ആണ് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി ഇപ്പോള്‍ തന്നെ വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്.

English summary
Lok Sabha Election 2019: These three women leaders will be challenging for Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X