കാശൊന്നും തരില്ല, ഫോട്ടോ പത്രത്തില്‍ ഇടുകയും ഇല്ല, പക്ഷെ...
ഇവിടെയാണ് കോഴിക്കോടിലെ പുതിയ പരീക്ഷണമായ 'കോംപാഷനേറ്റ് കോഴിക്കോട്' കേരളത്തിനു മാത്രമല്ല വികസ്വര രാജ്യങ്ങള്‍ക്കെല്ലാം മാതൃകയാവുന്നത്. സമൂഹത്തിലെ ഏറ്റവും വിഷമം അനുഭവിക്കുന്നവരെ, വിശക്കുന്നവരെ, മനോരോഗികളെ, അനാഥരെ, ഒക്കെ ആണ് ഇത് ലക്ഷ്യമിടുന്നത്, അതായത് 'അന്ത്യോദയം' ആണ് അടിസ്ഥാന ലക്ഷ്യം.
കോഴിക്കോട്ടെ പദ്ധതിയെ വ്യത്യസ്തമാക്കുന്നത് നാലു കാര്യങ്ങള്‍ ആണ്. ഒന്ന് സാമൂഹ്യ ബോധം ഇല്ല എന്നൊക്കെ നാം എപ്പോഴും പരാതി പറയുന്ന പുതിയ തലമുറയുടെ വ്യാപകമായ പങ്കാളിത്തം. രണ്ടാമത് 'കാശൊന്നും തരില്ല, ഫോട്ടോ പത്രത്തില്‍ ഇടുകയും ഇല്ല, പക്ഷെ സേവനത്തിന് അവസരം തരാം' എന്ന തരത്തില്‍ വ്യത്യസ്തവും ശക്തവും ആയ സന്ദേശം നല്കിയിട്ടും ആയിരങ്ങള്‍ ആണ് കോഴിക്കോട്ടെ പദ്ധതിക്കുവേണ്ടി മുന്നോട്ടുവരുന്നത്.

സേവിക്കാനുള്ള അവസരം ആണ് സംപ്തൃപ്തി നല്കുന്നത് അല്ലാതെ ആ വിവരം മറ്റുള്ളവര്‍ അറിഞ്ഞോ അവരെ അറിയിച്ചോ കിട്ടുന്ന അംഗീകാരം അല്ല എന്നാ തിരിച്ചറിവ്. മൂന്നാമത്, പണമോ പ്രശസ്തിയോ ഉള്ള കുറച്ചു പേരുടെ വന്‍ സംഭാവനകൊണ്ടല്ല മധ്യവര്‍ഗ്ഗത്തിന്റെയും പാവപ്പെട്ടവരുടെ പോലും വ്യാപകമായ പങ്കാളിത്തം കൊണ്ടാണ് ഇത് നടന്നു പോകുന്നത്.
നാലാമത് സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാര്‍ സ്വന്തം ചിലവിലും ഉത്തരവാദിത്തത്തിലും പരിഹരിക്കെണ്ടതല്ല, മറിച്ചു പൊതു സമൂഹത്തിനും അതില്‍ വലിയ അവസരങ്ങള്‍ ഉണ്ട് എന്നത്. കോഴിക്കോടിനെ പറ്റി പ്രത്യേകിച്ചു പറഞ്ഞു എങ്കിലും ഇത് കോഴിക്കോടന്‍ പ്രത്യേകത ഒന്നും അല്ല, ഏറനാകുളത്തെ അന്‍പൊടു കൊച്ചി എന്ന സംരംഭവും, പരിസ്തിതി ശുചീകരണത്തിന് ഇറങ്ങുന്ന സഞ്ചാരി എന്ന ഫേസ് ബുക്ക് കൂട്ടായ്മയും എല്ലാം നമ്മുടെ സമൂഹത്തിലെ സാധാരണക്കാരായ പുതിയ തലമുറയുടെ സാമൂഹ്യ ബോധവും സേവന തല്പരതയും ആണ് കാണിക്കുന്നത്.












Click it and Unblock the Notifications