കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നദ്ധ സേവനം ഒരു വിദ്യാഭ്യാസം: മുരളി തുമ്മാരുകുടി എഴുതുന്നു...

  • By Muralee Thummarukudy
Google Oneindia Malayalam News

സന്നദ്ധ സേവനം ചെയ്യുന്നതുകൊണ്ട് നമ്മള്‍ ആരെ സഹായിക്കുന്നുവോ അവര്‍ക്ക് മാത്രമല്ല ഗുണം ഉണ്ടാകുന്നത്. ഇതൊരു വലിയ വിദ്യാഭ്യാസം ആണ്. ഇത് കൊണ്ടാണ് വികസിത രാജ്യങ്ങളില്‍ ഇത് പ്രത്യേകം പ്രോല്‌സാഹിപ്പിക്കപ്പെടുന്നത്. ഇന്ത്യയില്‍ പക്ഷെ വിദ്യാഭ്യാസത്തിനിടക്ക് ഒരു വര്‍ഷംപോയിട്ട് ഒരു മാസം എങ്കിലും മാറി നിന്ന് സന്നദ്ധ സേവനം നടത്തുന്നതിനെ ഇപ്പോള്‍ ആരും പിന്തുണക്കുന്നില്ല, അത് കൊണ്ട് തന്നെ ഇതത്ര സാധാരണവും അല്ല. പക്ഷെ ഇത് മാറണം.

സന്നദ്ധസേവനം ചെറുപ്പക്കാരുടെ മാത്രം കുത്തകയല്ലസന്നദ്ധസേവനം ചെറുപ്പക്കാരുടെ മാത്രം കുത്തകയല്ല

ഇന്ത്യയില്‍ അടുത്തയിടക്ക് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം ആണ് രോഹിറ്റ് വെമൂലയുടെ ആത്മഹത്യാ കുറിപ്പ്. ദളിതനായി മുന്നോട്ടുപോകാനുള്ള ബുദ്ധിമുട്ടുകളെ സൂചിപ്പിക്കാന്‍ അദ്ദേഹം പറഞ്ഞു 'എന്റെ ജന്മം ആണ് എനിക്ക് പറ്റിയ ഏറ്റവും വലിയ അപകടം' എന്ന്. ഈ പ്രസ്താവന എല്ലാവരും ഒക്കെ എടുത്തു പ്രയോഗിച്ചു എങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു ദലിതനായി ജനിച്ചാല്‍ ഉണ്ടാകാവുന്ന ജീവിതാനുഭവം രോഹിതിനു വേണ്ടി സംസാരിച്ച ഭൂരിപക്ഷം ആളുകള്‍ക്കും ഇല്ല എന്നത് ഒരു സത്യം ആണ്.

muraleethummarukudy-03

ഇന്ത്യയിലെ ബിരുദത്തിനു പഠിക്കുന്ന ഓരോ കുട്ടിയും ഒരു മാസം എങ്കിലും ഒരു ദളിത് കുടുംബത്തില്‍ ജീവിച്ച് അവിടുത്തെ ആളുകളുടെ ഉന്നമനത്തിനായി സന്നദ്ധ സേവനം ചെയ്യണം എന്നും, നഗരത്തില്‍ ജീവിക്കുന്നവര്‍ ഗ്രാമത്തില്‍ ചെന്ന് സന്നദ്ധ സേവനം ചെയ്യണം എന്നും ഒക്കെ തീരുമാനിക്കുകയും സര്‍ക്കാര്‍ അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്താല്‍ ഒരു തലമുറക്കകം നാടിനു പുരോഗതി ഉണ്ടാകും എന്ന് മാത്രമല്ല നമ്മള്‍ ഇന്ന് കാണുന്ന പല തെറ്റിദ്ധാരണകളും മാറ്റാനാകും.

English summary
Muralee Thummarukudy writes about service mentality in new generation people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X