സന്നദ്ധസേവനം പതിവാകണം, പണിയെടുത്ത് ചെയ്യണം;മുരളി തുമ്മാരുകുടി
ദുരന്തകാലത്ത് സന്നദ്ധ സേവനത്തിന് യുവാക്കളും മറ്റുള്ളവരും രംഗത്ത് വരുന്നത് സാധാരണം ആണെങ്കിലും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും സന്നദ്ധ സേവനം ഒരു പതിവായിട്ടില്ല. വികസിത രാജ്യങ്ങളില്‍ ചെറുപ്പത്തിലേതൊട്ടേ സാമൂഹ്യസേവനത്തിനായി സന്നദ്ധസേവനം ചെയ്യുന്നത് പഠനപ്രക്രിയയുടെ ഭാഗമാണ്.
കാനഡയില്‍ ആറാംക്ലാസില്‍ പഠിക്കുന്ന എന്റെ സുഹൃത്തിന്റെ മകള്‍ ആഴ്ചയില്‍ ഒരു ദിവസം അവിടുത്തെ കൃഷിയിടത്തില്‍ പോയി ചെറിയ പണിയെല്ലാം ചെയ്ത് നൂറു ഡോളര്‍ ഉണ്ടാക്കി ഒരു അനിമല്‍ ഷെല്‍ട്ടറിനു സംഭാവന ചെയ്യുന്നു. അവളുടെ അച്ഛന് വേണമെങ്കില്‍ ഇരുന്നൂറു രൂപ കൊടുക്കാനുള്ള കഴിവുണ്ട്.

പക്ഷെ, അധ്വാനത്തിന്റേയും അധ്വാനിച്ചുണ്ടാക്കുന്നത് സമൂഹത്തിനുവേണ്ടി ചെലവാക്കുന്നതിന്റേയും വില അപ്പോള്‍ മകള്‍ക്ക് മനസ്സിലാകില്ലല്ലോ. പാശ്ചാത്യരാജ്യങ്ങളിലെ അനവധി സര്‍വകലാശാലകളില്‍ ബിരുദപഠനത്തിനിടക്ക് ഒരു വര്‍ഷം അവധിയെടുത്ത് മറ്റു രാജ്യങ്ങളില്‍ സന്നദ്ധസേവനത്തിന് പോകുന്നത് പതിവാണെന്ന് മാത്രമല്ല പ്രോത്സാഹിക്കപ്പെടുന്നതും ആണ്.
എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡേവിഡ് ജെന്‍സന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ആണ് പഠിച്ചത്. അതിനിടക്ക് ഒരു വര്‍ഷം അവധിയെടുത്ത് കെനിയയിലെ ഏറ്റവും വലിയ ചേരിയായ കിബേരയില്‍ അവിടുത്തെ ഒരു കുടുംബത്തോടൊപ്പം താമസിച്ച് ചേരിയിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു.












Click it and Unblock the Notifications