കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പ്രീണനത്തിന്റെ പേരില്‍ മ്യാന്‍മറില്‍ തീവ്രവാദം വളരുന്നു?

  • By Meera Balan
Google Oneindia Malayalam News

മ്യാന്‍മറുമായി നല്ല അയല്‍ബന്ധം പങ്കിടുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ബോഡോ തീവ്രവാദികളുടെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണായി മ്യാന്‍മര്‍ മാറുന്നത് ഈ അയല്‍ബന്ധത്തെ നിര്‍ണായകമാക്കുന്നു. തീവ്രവാദത്തിന്റെ വിളനിലമായി മാറുകയാണ് മ്യാന്‍മര്‍. ഇത്തരം ശ്രമങ്ങളെ തുടച്ച് നീക്കാന്‍ ഇന്ത്യയുമായി സഹകരിയ്ക്കാമെന്നൊരു നിലപാടാണ് മ്യാന്‍മറിനുള്ളത്.

തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മ്യാന്‍മറിനും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ബോഡോ തീവ്രവാദികള്‍ മുതല്‍ കശ്മീരിലെ വിഘടനവാദികള്‍ വരെ മ്യാന്മറില്‍ തമ്പടിയ്ക്കുന്നു. എല്ലാത്തരം തീവ്രവാദങ്ങളെയും സ്വാഗതം ചെയ്ത് വല്യേട്ടനായി ലഷ്‌കര്‍ ഇ ത്വയ്ബയും.

Myanmar

ബുദ്ധമത വിശ്വാസികള്‍ കൂടുതലുള്ള മ്യാന്‍മറില്‍ റോഹിംഗ്യ മുസ്ലിങ്ങള്‍ കൂട്ടക്കുരുതിയ്ക്ക് ഇരയായിരുന്നു. ഏറെ ഞെട്ടലോടെയാണ് ലോകം ഈ വാര്‍ത്തയറിഞ്ഞത്. ബുദ്ധവിശ്വാസികളും മുസ്ലിങ്ങളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മുസ്ലിങ്ങള്‍ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത് തുടങ്ങി. മ്യാന്‍മറില്‍ മുസ്ലിങ്ങള്‍ക്കെതിരായി അക്രമങ്ങള്‍ രൂക്ഷമാകുന്നുവെന്നും അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും വിശ്വസിപ്പിച്ച് പ്രാദേശിക പിന്തുണയോടെ 2013 ല്‍ ലഷ്‌കര്‍ ഇ ത്വയ്ബ മ്യാന്‍മറില്‍ താവളമുറപ്പിച്ചു. സംരക്ഷകര്‍ ചമഞ്ഞെത്തിയവര്‍ പിന്നീട് പലതരം ആക്രമണങ്ങള്‍ക്കും പദ്ധതിയിട്ടത് മ്യാന്‍മറില്‍ വച്ച്.

English summary
Ties with Myanmar are extremely crucial for India when it comes to fighting terrorism. The recent Assam massacre by the NFDB (S) was planned in Myanmar and the cadres were sent down from there to carry out the ghastly attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X