• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഡിയെ തളക്കാന്‍ രാഹുലിന്റെ പട

  • By Soorya Chandran

അടുത്ത പൊതു തിരഞ്ഞെടുപ്പിന്റെ ചിത്രം ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ബിജെപി അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഇതുവരെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അത് രാഹുല്‍ ഗാന്ധി തന്നെ ആകും എന്ന സൂചനകളാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്നത്. രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്ന് മന്‍മോഹന്‍ സിങ് പോലും പറഞ്ഞിരിക്കുന്നു.

മോഡി തിരഞ്ഞെടുപ്പ് ഗോദയില്‍ നേരത്തെ തന്നെ ഇറങ്ങി കളി തുടങ്ങിയതാണ്. എന്നാല്‍ രാഹുല്‍ ഇപ്പോള്‍ ഒരുപാട് പിറകിലാണ്. പക്ഷേ വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന് സൂചനയാണ് രാഹുല്‍ ഗാന്ധി നല്‍കുന്നത്. അതിനായി ശക്തമായ ഒരു സംഘത്തെത്തന്നെയാണ് രാഹുല്‍ നിയോഗിച്ചിരിക്കുന്നത്.

കൗശിക് വിദ്യാര്‍ത്ഥി

രാഹുലിന്റെ സംഘത്തിലെ ഏറ്റവും ചെറുപ്പക്കാരനാണ് കൗശല്‍ വിദ്യാര്‍ത്ഥി. വയസ്സ് 30 പോലും തികഞ്ഞിട്ടില്ല. പക്ഷേ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഡി ഫില്‍ ബിരുദമെടുത്ത മിടുക്കനാണ്. രാഷ്ട്രീയം എന്താണെന്നൊന്നും കൗശികിന് അറിയില്ല. നല്ലൊരു ബ്ലോഗ് എഴുത്തുകാരന്‍ കൂടിയായ കൗശിക് ഇപ്പോള്‍ തന്റെ മുഴുവന്‍ ശ്രദ്ധയും രാജീവ് ഗാന്ധി മഹിള വികാസ് പരിയോജനക്കായി മാറ്റവച്ചിരിക്കുകയാണ്. രാഹുലിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണിത്. ഇപ്പള്‍ രാഹുലിന്‍റെ ഏറ്റവും വലിയ ബുദ്ധികേന്ദ്രം കൗശിക് വിദ്യാര്‍ത്ഥയാണെന്നാണ് പറയപ്പെടുന്നത്.

കൊപ്പുല രാജു

1981 ബാച്ച് ഐഎസ് ഉദ്യോഗസ്ഥനായിരുന്നു രാജു. ഇപ്പോള്‍ ജോലി രാജിവച്ച് രാഹുലിനൊപ്പം ചെര്‍ന്നു. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം ജോലി വിട്ടത്. കോണ്‍ഗ്രസ്സിന്റെ പട്ടിക വര്‍ഗ്ഗ സെല്ലിന്റെ ചെയര്‍മാനാണ് ഇദ്ദേഹം ഇപ്പോള്‍. രാഹുലിന്റെ രാഷ്ട്രീയ ഹോം വര്‍ക്കുകള്‍ മുഴുവന്‍ ചെയ്തു കൊടുക്കുന്നത് രാജു ആണെന്നാണ് പറയുന്നത്.

ജി മോഹന്‍ ഗോപാല്‍

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദമെടുത്ത മിടുക്കന്‍.എന്‍എസ് യു വിന്റെ മുന്‍ പ്രസിഡന്റ് ആിരുന്നു.രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസിന്റെ ഡയറക്ടറാണിപ്പോള്‍. രാഹുലിന്റെ അടുത്ത വിശ്വസ്തരില്‍ ഒരാളും.

സച്ചിന്‍ റാവുവും അലങ്കാര്‍ സവായിയും

സച്ചിന്‍ റാവു പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് തന്നെയാണ് രാഹുലിന്റെ ഒപ്പം കൂടിയത്. അലങ്കാര്‍ സവായ് പക്ഷേ ബാങ്കിങ് മേഖലയില്‍ നിന്ന് എത്തിയ ആളാണ്. റാവുവും സവായിയും ചേര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ നോക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമൊക്കെ ഇവരുടെ ആശയത്തിന്റെ ഭാഗമായിരുന്നു.

ഇതില്‍ ഒതുങ്ങുന്നില്ല രാഹുലിന്റെ പടയാളികള്‍. ഇതുപോലെ നിരവധി പേര്‍ ഇനിയും ഉണ്ട്. പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇനി പ്രധാനമന്ത്രി ആകുകയാണല്ലോ രാഹുലിന്റെ ലക്ഷ്യം. അതിനുളള ഒരുക്കങ്ങളാണ് ഈ സംഘം അണിയറയില്‍ നടത്തുന്നത്.

English summary
The media glare is squarely on the opposite camp, where the Narendra Modi juggernaut rolls on relentlessly. But at his bungalow in the Capital’s leafy Tughlaq Lane, a quiet but significant expansion of Rahul Gandhi’s core team is underway.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more