കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണക്കുടിയെന്താ മോശമാണോ?

  • By വിജേഷ് കൃഷ്ണ
Google Oneindia Malayalam News

ഓണത്തെക്കുറിച്ച് ഒരു പേജില്‍ കവിയാതെ ഉപന്യാസിയ്ക്കുക? സര്‍വശിക്ഷാ അഭിയാനെന്ന കടിച്ചാപൊട്ടാത്ത സാധനമൊക്കെ വരുംമുമ്പെ സ്‌കൂളില്‍ നിന്ന് രക്ഷപ്പെട്ട ഭാഗ്യവന്മാര്‍ ഓണപ്പരീക്ഷയ്ക്ക് ഇങ്ങനെയൊരു ചോദ്യം കണ്ടിട്ടുണ്ടാവും. ചിങ്ങവും അത്തവും പൂക്കളവും ഓണസദ്യയും ഓണക്കോടിയുമൊക്കെയായി ഒരുകൂട്ടം വിശേഷങ്ങള്‍ അന്നവരെഴുതിയിട്ടുമുണ്ടാവും. അതൊരു കാലം.

പേരില്‍ തന്നെ ബേബിയുള്ള മന്ത്രി ഓണപ്പരീക്ഷയെന്ന തൊല്ല അവസാനിപ്പിച്ചതോടെ ബേബീസിനൊന്നും ഓണത്തെക്കുറിച്ചെഴുതാന്‍ ചാന്‍സും ഇല്ലാതായി.

അബ്ദു മന്ത്രി വന്ന് ഓണപരീക്ഷയെന്ന മെനക്കെട്ട പരിപാടി വീണ്ടുംകൊണ്ടുവന്നതോടെ പാരന്റ്സ് ഹാപ്പിയായെങ്കിലും കുട്ടികള്‍ മന്ത്രിയെ പ്‍രാകുന്നുണ്ടാവണം. ഇതിന്റെ ഫലം അടുത്ത തിരഞ്ഞെടുപ്പില്‍ മന്ത്രി അനുഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്തായാലും ജനറേഷന്‍ വൈയിലെ കിഡ്‌സിന് ഓണത്തെക്കുറിച്ചെഴുതുമ്പോള്‍ വിശേഷങ്ങള്‍ ഓണസദ്യയില്‍ അവസാനിയ്ക്കില്ല. ഓണക്കോടിയൊക്കെ പോലെ ഓണക്കുടിയെക്കുറിച്ചെഴുതാനുള്ള അസുലഭാവസരമാണ് അവര്‍ക്ക് മുമ്പിലുള്ളത്.

ഓണക്കാലക്കുടിയില്‍ ആരാണ് മുമ്പന്‍മാരെന്നും ഏത് ബ്രാന്‍ഡാണ് ചെലവാകുന്നതെന്നുമൊക്കെ പിള്ളേര്‍ക്കെഴുതാം. ചാലക്കുടിക്കാരുടെ ഓണക്കുടി വിശേഷവും ബ്രാന്‍ഡിയല്ല റമ്മാണ് ഓണക്കാലത്ത് മലയാളിയുടെ ദേശീയമദ്യമെന്നൊക്കെ ഈ ഉപന്യാസത്തില്‍ വിവരിയ്ക്കാവുന്നതേയുള്ളൂ. ഓണക്കുടിയ്ക്ക് ശേഷം പതിവായി അരങ്ങേറാറുള്ള ഓണത്തല്ലിനെപ്പറ്റിയെഴുതിയാല്‍ പത്തില്‍ പത്ത് മാര്‍ക്ക് ഉറപ്പ്. ഇനിയിപ്പോ മാര്‍ക്ക് തന്നില്ലെങ്കില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള എക്സൈസ് മന്ത്രിയോട് കുട്ടികള്‍ക്ക് പരാതിപ്പെടാം. കേരളത്തിന്റെ കീശ വീര്‍പ്പിയ്ക്കുന്ന സംഭവത്തെക്കുറിച്ച് ഭംഗിയായി വിവരിച്ചിട്ട് മാര്‍ക്ക് കൊടുക്കാത്ത വിദ്യാഭ്യാസ മന്ത്രിയെ തല്ലി മാര്‍ക്കിടിപ്പിയ്ക്കുന്ന കാര്യം അബ്കാരി മന്ത്രി നോക്കിക്കൊള്ളും.

മാവേലി നാടുകാണാന്‍ വരുന്ന നേരത്തുള്ള പുതിയ തലമുറയുടെ പുതിയ ആഘോഷത്തിന് ഓണക്കുടിയെന്നൊരു പേര് സംഭാവന ചെയ്തതില്‍ മാധ്യമങ്ങളുടെ പങ്ക് നിസ്തുലമാണ്. ഉറിയടിയും വടംവലിയും പുലികളിയും പോലുള്ളൊരു ഓണക്കളിയായി കുടിയെ മത്സരമാക്കി ബ്രാന്‍ഡ് ചെയ്തതത് ഏത് പത്രവും പത്രക്കാരനുമാണെന്ന കാര്യത്തില്‍ മാധ്യമവിദ്യാര്‍ഥികള്‍ക്ക് ഒരു ഗവേഷണത്തിനും സ്‌ക്കോപ്പുണ്ട്.

അടുത്ത പേജില്‍

ഓണക്കുടി മത്സരത്തിന്റെ നിയമാവലിഓണക്കുടി മത്സരത്തിന്റെ നിയമാവലി

English summary
Liquor wholesalers in Kerala are expecting record sales in the run-up to this Onam festival season. Last year, the revenue from liquor sales during Onam touched a record of Rs 155.61 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X