2000 രൂപ നോട്ടിൽ എഴുതിയാല്‍ എന്ത് സംഭവിക്കും? അസാധുവാകുമോ? വാട്സ് ആപ്പ് ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങൾ!

  • Posted By:
Subscribe to Oneindia Malayalam

രാജേഷ് ഒടയഞ്ചാൽ

ബാംഗ്ലൂരിൽ ഐടി ഉദ്യോഗസ്ഥനാണ്. വിക്കിപീഡിയയിലും സോഷ്യല്‍ മീഡിയിലും സജീവം.

മാസാദ്യത്തിൽ തന്നെ അത്യാവശ്യങ്ങൾക്കായി 20,000 രൂപ പിൻവലിക്കുന്ന ഏർപ്പാടുണ്ട്. വീടിന്റെ വാടക, ഒരു മാസത്തേക്കുള്ള സാധനസാമഗ്രികൾ, മറ്റു ചിലവുകൾ എന്നിങ്ങനെയുള്ളവയ്ക്ക് ഒരു മുൻകരുതൽ പോലെയാണിത്. എച്ച് ഡി എഫ് സി എ ടി എമ്മിൽ നിന്നും 20000 രൂപയൊക്കെ പിൻവലിക്കാൻ സാധ്യവുമാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഇത്രയും കാശ് പിൻവലിച്ചു. അതിൽ 12000 രൂപയിൽ 2000 രൂപയുടെ നോട്ടുകൾക്കു മേലെ ചിത്രത്തിൽ കാണുന്നതു പോലെ കുറിപ്പുണ്ടായിരുന്നു. ഈ നോട്ടുകൾ ആരും തന്നെ എടുത്തില്ല. ആറോളം ഷോപ്പുകളിൽ കയറിയിറങ്ങി. അങ്ങനെ നോട്ടുകളിൽ വല്ല കുറിപ്പുകളും എഴുതിയിട്ടുണ്ടെങ്കിൽ അത്തരം നോട്ടുകൾ ഗവണ്മെന്റ് നിരോധിച്ചുവത്രേ!

2,000 ന്റെ നോട്ട് കീറിയാൽ പിന്നെ കുപ്പയിൽ കളയാം; നോട്ടിന്റെ പണികൾ തീരുന്നില്ല... ജനം നെട്ടോട്ടത്തിൽ

എല്ലാവർക്കും ഒരേ അഭിപ്രായമാണ്. ഒരു ഷോപ്പിങ് മാളിൽ നിന്നും കടയുടമ പറഞ്ഞു മിനിയാന്നു വരെ ഇക്കാര്യം വിശദമായിട്ട് പത്രത്തിൽ ഉണ്ടായിരുന്നു, പിന്നെയും ഇത്തരം നിരോധിത നോട്ടുകൾ കൈവശം വാരാതെ നോക്കുകയല്ലേ വേണ്ടത് എന്ന്. ഓഫീസിനടുത്തു തന്നെ എച്ച് ഡി എഫ് സി ബാങ്കുള്ളതിനാൽ അവരോടു ചോദിച്ചിട്ടാവാം വിശകലനം എന്നു വിചാരിച്ച് തിങ്കളാഴ്ച വരെ കാത്തിരുന്നു. ബാങ്കിൽ പോയപ്പോൾ മനസ്സിലായി ഇതൊക്കെയും വാട്സാപ്പ് നൽകുന്ന ദുരന്തമുഖങ്ങൾ മാത്രമാണെന്ന്. ഇത്തരത്തിൽ അവിടെ എച്ച് ഡി എഫ് സി ബാങ്കിൽ എത്തിയ നോട്ടുകളുടെ കൂമ്പാരം അവരെന്നെ കാണിച്ചു തന്നു.

ഗവണ്മെന്റ് നിരോധിച്ചിട്ടുണ്ടോ

ഗവണ്മെന്റ് നിരോധിച്ചിട്ടുണ്ടോ

അറിഞ്ഞന്നു വൈകിട്ടുതന്നെ പരിചയമുള്ള രണ്ട് ബാങ്കുദ്യോഗസ്ഥരെ വിളിച്ചിരുന്നെങ്കിലും രണ്ടുപേരേയും കിട്ടിയിരുന്നില്ല. അതുകൊണ്ട്, അല്പം ചില കൂട്ടുകാരോടു കര്യങ്ങൾ പറഞ്ഞു. അവരുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞപ്പോൾ മനസ്സിലായി കർണാടകയിൽ ഈ പുത്തൻപണം ഏർപ്പെടുത്തുന്ന ദുരന്തമുഖം അല്പം കൂടുതലാണെന്ന്. തിങ്കളാഴ്ച ബാങ്കിൽ പോയി വന്നു. ബാങ്കുകാർക്ക് അതുമാറിത്തരുന്നതിൽ ഒരു വിരോധവുമില്ല. ഞാൻ ചോദിച്ചു ഇങ്ങനെ ഉള്ള കുറിപ്പുകളെ ശരിക്കും ഗവണ്മെന്റ് നിരോധിച്ചിട്ടുണ്ടോ എന്ന്. അറിഞ്ഞന്നു വൈകിട്ടുതന്നെ പരിചയമുള്ള രണ്ട് ബാങ്കുദ്യോഗസ്ഥരെ വിളിച്ചിരുന്നെങ്കിലും രണ്ടുപേരേയും കിട്ടിയിരുന്നില്ല. അതുകൊണ്ട്, അല്പം ചില കൂട്ടുകാരോടു കര്യങ്ങൾ പറഞ്ഞു. അവരുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞപ്പോൾ മനസ്സിലായി കർണാടകയിൽ ഈ പുത്തൻപണം ഏർപ്പെടുത്തുന്ന ദുരന്തമുഖം അല്പം കൂടുതലാണെന്ന്. തിങ്കളാഴ്ച ബാങ്കിൽ പോയി വന്നു. ബാങ്കുകാർക്ക് അതുമാറിത്തരുന്നതിൽ ഒരു വിരോധവുമില്ല. ഞാൻ ചോദിച്ചു ഇങ്ങനെ ഉള്ള കുറിപ്പുകളെ ശരിക്കും ഗവണ്മെന്റ് നിരോധിച്ചിട്ടുണ്ടോ എന്ന്.

വാട്സ് ആപ്പ് ഫോര്‍വേഡുകൾ

വാട്സ് ആപ്പ് ഫോര്‍വേഡുകൾ

അങ്ങനെയൊന്നുമില്ലെന്നും, ഇതൊക്കെ പബ്ലിക്ക് വെറുതേ ഉണ്ടാക്കുന്ന ബഹളങ്ങൾ മാത്രമാണെന്നും അവർ പറഞ്ഞു. ഇങ്ങനെ ഒരു സംഗതി വന്നാൽ മാറ്റിത്തരാമെന്നവർ ഉറപ്പു നൽകുകയും ചെയ്തു... അപ്പോൾ എവിടെയാണു ശരിക്കും പ്രശ്നം? രാജ്യസ്നേഹത്തിന്റെ പേരിൽ ചിലരൊക്കെ ചേർന്ന് തള്ളിവിടുന്ന അബദ്ധങ്ങളായ അറിയിപ്പുകൾ വാട്സാപ്പ് മെസേജുകളിലൂടെ നന്നായി വിതരണം ചെയ്യപ്പെടുന്ന കാലമാണിത്. എന്തൊക്കെ പൊതുബോധങ്ങളാണു ശരിക്കും ഒരു നോട്ടുനിരോധനം വരുത്തിവെച്ചിരിക്കുന്നത് എന്നൊക്കെ ചിന്തിച്ചു പോയ സമയമുണ്ടായിരുന്നു. ആ ഒരു തീഷ്ണതിയിൽ ഉയർന്നു വന്ന രാജ്യസ്നേഹവും വ്യാജനോട്ടുകളുടെ നിരോധനവും ഒക്കെ വാർത്തയായി വരുന്ന വാട്സാപ്പ് മെസേജുകൾ തലങ്ങും വിലങ്ങും ഷെയർചെയ്യപ്പെട്ട വികാരത്തിന്റെ പ്രതിഫലനം മാത്രമായിരുന്നു 2000 രൂപയുടെമേൽ കുറിപ്പിടുന്ന നിരോധനാജ്ഞ.

2000 രൂപയുടെ നോട്ടിന് മാത്രമല്ല

2000 രൂപയുടെ നോട്ടിന് മാത്രമല്ല

10 രൂപയുടെ കോയിൻസ് ഇതുപോലെ വല്ലാതെ പണി തന്ന കാലമുണ്ടായിരുന്നു കർണാടകയിൽ. 10 രൂപയിടെ കോയിൻസ് ആരും തന്നെ സ്വീകരിക്കാറില്ല. ബസ്സിൽ പോലും സ്വീകരിക്കാതെ അല്പം ദേഷ്യപ്പെട്ട് തിരിച്ചു കോയിൻസ് തിരിച്ചു തരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ ബസ്സുകാർക്കൊക്കെ 10 രൂപ കോയിൻസ് കുഴപ്പമല്ലാതായി മാറിയിട്ടുണ്ട്. നല്ലൊരു ക്ലാസ്സ് ബി എം ടി സി ക്കാർ ബസ്സ് കണ്ടക്ടർമാർക്കു കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു

തികഞ്ഞ തോന്ന്യവാസം തന്നെ

തികഞ്ഞ തോന്ന്യവാസം തന്നെ

എന്തു തന്നെയായാലും ഗവണ്മെന്റ് തരുന്ന പണത്തിന്റെ മേൽ അനാവശ്യമായ കുറിപ്പുകൾ എഴുതേണ്ട ആവശ്യം ആർക്കും തന്നെയില്ല. അത്യാവശ്യമാണെങ്കിൽ ഒരു പെൻസിൽ ഉപയോഗിച്ചാവാമെന്നിരിക്കെ മഷിപ്പെന്നു കൊണ്ട് കുറിപ്പിടുന്നത് തികഞ്ഞ തോന്ന്യവാസം തന്നെയാണ്. നമ്മുടെയൊന്നും കൈയ്യിൽ സ്ഥിരമായി ഇരിക്കുന്ന ഒന്നല്ല പേപ്പർ കറൻസികൾ, അതു കൈയ്യിൽ ഉള്ളപ്പോൾ കൃത്യമായി സൂക്ഷിക്കാൻ നമ്മുക്കോരോരുത്തർക്കും താല്പര്യം ഉണ്ടാവേണ്ടതാണ്... അല്ലാതെ എ ടി എമ്മിൽ പോയി കാശെടുക്കുക, പിന്നീട് ബാങ്കിൽ പോയി അവിടുത്തെ തെരക്കിൽ ക്യൂ നിന്ന് ആ കാശ് മാറി നല്ല നോട്ടുകൾ കരസ്ഥമാക്കുക എന്നതൊക്കെ നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്.

English summary
What to do with 2000 note written with pen?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്