സുപ്രീം കോടതിയെ ബിസിസിഐക്കും പിടിക്കുന്നില്ല
മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നതാധികാര സമിതി വിവാദം അന്വേഷിക്കുന്നതിനോട് ബി സി സി ക്കും കാര്യമായ എതിര്‍പ്പുണ്ട്. ഇത്തരത്തില്‍ പുറത്തുനിന്നും ഒരു കമ്മിറ്റി നിയോഗിക്കപ്പെട്ടാല്‍ അത് ബി സി സി ഐയുടെ അധികാരം കുറയ്ക്കും എന്നാണ് ബി സി സി ഐക്ക് തോന്നുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നാണ് ബി സി സി ഐ.

എന്നാല്‍ ഇത്തവണ ബി സി സി ഐക്ക് മേല്‍ സുപ്രീം കോടതിയുടെ പിടിവീഴും എന്നുറപ്പാണ്. കാണികളുടെ വിശ്വാസം തകര്‍ന്നാല്‍ അത് ക്രിക്കറ്റ് കളിക്ക് തന്നെ ദോഷം ചെയ്യും എന്നാണ് സുപ്രീം കോടതി നിരീക്ഷിക്കുന്നത്. നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുകൊണ്ടുവരാനാണ് സുപ്രീം കോടതി ശ്രമിക്കുന്നത്. അതിന്റെ ഫലമാണ് മുദ്ഗല്‍ കമ്മിറ്റിയുടെ അന്വേഷണവും ഇപ്പോഴത്തെ ബഹളങ്ങളും.













Click it and Unblock the Notifications