കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേര്‍ന്ന മലയാളികളെ മതംമാറ്റിയതും സക്കീര്‍ നായിക്...? പിന്തുണയ്ക്കുന്നവര്‍ മറുപടിയും പറയണം

Google Oneindia Malayalam News

ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഒരു പക്ഷേ കേരളത്തിലായിരിക്കും കൂടുതല്‍. മുസ്ലീം ലീഗ് അടക്കം നായിക്കിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.

എന്നാല്‍ ഐസിസില്‍ ചേര്‍ന്ന മലയാളികളുടെ കുടുംബങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരങ്ങള്‍ സാക്കിര്‍ നായിക്കിന് അത്ര നല്ല സര്‍ട്ടിഫിക്കറ്റ് അല്ല നല്‍കുന്നത്. ക്രിസ്ത്യന്‍ മതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച പാലക്കാട് യാക്കര സ്വദേശികള്‍ സാക്കിര്‍ നായിക്കിനോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത്രെ.

സാക്കിര്‍ നായിക്ക് തന്നെയാണ് ഇവരെ മതം മാറ്റിയത് എന്ന രീതിയിലും ആക്ഷേപം ഉയരുന്നുണ്ട്. എന്തായാലും സാക്കിര്‍ നായിക്കിന് കാര്യങ്ങള്‍ ഇനി അത്ര എളുപ്പമാകില്ല, നായിക്കിനെ പിന്തുണയ്ക്കുന്നവര്‍ക്കും.

വിന്‍സെന്റിന്റെ മക്കള്‍

വിന്‍സെന്റിന്റെ മക്കള്‍

പാലക്കാട് യാക്കര സ്വദേശിയായ വിന്‍സെന്റിന്റെ മക്കള്‍ ബക്‌സണും ബെസ്റ്റിനും ആണ് ഇസ്ലാം മതം സ്വീകരിച്ചത്. ബക്‌സണ്‍ ഈസ എന്ന പേരും ബെസ്റ്റിന്‍ യഹ്യ എന്ന പേരും സ്വീകരിച്ചു.

പഠിയ്ക്കുന്ന കാലത്തേ

പഠിയ്ക്കുന്ന കാലത്തേ

യഹ്യ ബെംഗളൂരിവില്‍ ആയിരുന്നു പഠിച്ചിരുന്നത്. ആ സമയത്ത് തന്നെ ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

സാക്കിര്‍ നായിക്

സാക്കിര്‍ നായിക്

പഠിയ്ക്കുന്ന കാലത്ത് തന്നെ ഇയാള്‍ക്ക് സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടായിരുന്നതായാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

പലതവണ മുംബൈയില്‍

പലതവണ മുംബൈയില്‍

യഹ്യക്ക് ശേഷമാണ് ഈസ ഇസ്ലാം മതം സ്വീകരിച്ചത്. ഇവര്‍ രണ്ട് പേരും പല തവണ മുംബൈയില്‍ പോയി സാക്കിര്ഡ നായിക്കിനെ കണ്ടിട്ടുണ്ടത്രെ.

നിമിഷയെ മതം മാറ്റിയത്

നിമിഷയെ മതം മാറ്റിയത്

ഈസ വിവാഹം കഴിച്ചത് തിരുവനന്തപുരം സ്വദേശിനിയായ ഡെന്റല്‍ വിദ്യാര്‍ത്ഥിനി നിമിഷയെ ആയിരുന്നു. 2013 ല്‍ ആണ് നിമിഷയെ മതംമാറ്റിയത്.

സഹോദരീഭര്‍ത്താവിനെ

സഹോദരീഭര്‍ത്താവിനെ

ഈസയും യഹ്യയും ചേര്‍ന്ന് സഹോദരീ ഭര്‍ത്താവിനേയും മതം മാറ്റാന്‍ ശ്രമിച്ചിരുന്നു എന്നാണ് വിന്‍സന്റ് പറയുന്നത്. മുംബൈയില്‍ സാക്കിര്‍ നായിക്കിന്റെ അടുത്ത് വച്ചായിരുന്നു ഇത്. എന്നാല്‍ ഇയാള്‍ മതംമാറാന്‍ വിസമ്മതിച്ചു.

നായിക്കിനെ പരിചയം

നായിക്കിനെ പരിചയം

ഈസയ്ക്കും യഹ്യക്കും പരിചയം ഉണ്ട് എന്നതുകൊണ്ട് സാക്കിര്‍ നായിക്കിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പക്ഷേ സാക്കിര്‍ നായിക്ക് ആണ് ഇവരെ മതപരിവര്‍ത്തനത്തിലേയ്ക്ക് നയിച്ചതെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും.

നായിക്കിന്റെ പ്രഭാഷണങ്ങള്‍

നായിക്കിന്റെ പ്രഭാഷണങ്ങള്‍

സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ധാക്ക ഭീകരാക്രണത്തിലെ തീവ്രവാദികള്‍ക്ക് പ്രചോദനമായിരുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിറകില്‍. അതുകൊണ്ട് തന്നെ കേരളത്തിലെ വിഷയത്തിലും വിവാദം തുടരും.

പിന്തുണയ്ക്കുന്നവര്‍

പിന്തുണയ്ക്കുന്നവര്‍

മുസ്ലീം ലീഗ് അടക്കമുള്ള പ്രമുഖ സംഘടനകളാണ് ഇപ്പോള്‍ കേരളത്തില്‍ സാക്കിര്‍ നായിക്കിനെ പിന്തുണയ്ക്കുന്നത്. ഈസയുടേയും യഹ്യയുടേയും കാര്യത്തില്‍ മറുപടി പറയാന്‍ അവര്‍ക്കും ബാധ്യതയുണ്ട്.

ജനാധിപത്യാവകാശം

ജനാധിപത്യാവകാശം

ആശയപ്രചാരണത്തിനുള്ള ജനാധിപത്യപരമായ അവകാശം സാക്കിര്‍ നായിക്കിനുണ്ടെന്നാണ് പ്രധാന വാദം. നായിക്കിന്റെ പ്രഭാഷണങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ തീവ്രവാദ വിരുദ്ധ നിലപാടുകളാണ് കാണാനാവുക എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

English summary
Two Malayalees joined in ISIS had relation with Zakir Naik.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X