എഐ എട്ടിന്റെ പണി തരും: ആ മേഖലയില്‍ മാത്രം 40 ശതമാനം തൊഴില്‍ നഷ്ടമാകും, അറബ് യൂണിയന്‍ പറയുന്നത്
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വളർച്ച തൊഴില്‍ മേഖലയില്‍ വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള 40 ശതമാനം ജോലികളും, പ്രത്യേകിച്ച് ബാക്ക് ഓഫീസ് ജോലികളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വളർച്ചയിലൂടെ ഇല്ലാതാകുമെന്നാണ് അറബ് ചേംബേഴ്സ് യൂണിയൻ പ്രസിഡൻ്റ് സമീർ അബ്ദുല്ല നാസ് വ്യക്തമാക്കുന്നത്.
തൊഴിലുടമകളും ജീവനക്കാരും തൊഴിലിടങ്ങളിൽ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുകയാണ് ഈ അവസരത്തില്‍ വേണ്ടത്. ആളുകൾ സാങ്കേതിക വിദ്യയെ കൂടുതല്‍ ആശ്രയിക്കുന്നു. അവർ പുതിയ സാങ്കേതികവിദ്യയുമായി കൂടുതൽ പൊരുത്തപ്പെടുന്നു. ഇൻറർനെറ്റിൽ പ്രവർത്തിക്കുന്ന ഒരുപാട് ബിസിനസുകൾ അവരുടെ ബിസിനസ്സിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതും മാർക്കറ്റിംഗ് പ്രമോട്ടുചെയ്യുന്നതും ആ ടൂൾ വളരെ മികച്ചതും കാര്യക്ഷമവുമായി ഉപയോഗിക്കുന്നത് ഞാൻ ശ്രദ്ധിച്ചുവെന്നും അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന വാർഷിക നിക്ഷേപ മീറ്റിംഗ് കോൺഗ്രസ് 2024 ലെ പാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് നാസ് പറഞ്ഞു.

ബാക്ക് ഓഫീസ് ജോലികളിൽ 40 ശതമാനം വരെ എഐ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമെന്നും ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചെയർമാൻ കൂടിയായ നാസ് വ്യക്തമാക്കുന്നു. "പുതിയ സാങ്കേതിക വിദ്യകൾ നേരിടുന്ന ഒരേയൊരു വെല്ലുവിളി ഇന്ന് സ്പെഷ്യലിസ്റ്റുകളിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നതാണ്, അതായത്, ഒരു സൂചന... എഐ വരാൻ പോകുകയാണ്, ബാക്ക് ഓഫീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരുകൾക്കും കമ്പനികൾക്കും ഒരു പുതിയ പ്രശ്നവും വെല്ലുവിളിയും സൃഷ്ടിക്കാൻ പോകുകയാണ്." എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അക്കൗണ്ടിംഗ്, റെക്കോർഡുകൾ സൂക്ഷിക്കല്‍, ഡാറ്റാ എൻട്രി, എച്ച്ആർ, ഓഫീസ് മാനേജുമെൻ്റ്, ഐടി മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ പോലുള്ള അഡ്മിനിസ്ട്രേറ്റീവ് ലെവൽ ജോലികളാണ് ബാക്ക് ഓഫീസ് ജോലികളിൽ ഉൾപ്പെടുന്നത്. " പുതിയ സാഹചര്യം വെല്ലുവിളി നിറഞ്ഞതാണ്. അവരെ പരിശീലിപ്പിക്കുക, അല്ലെങ്കില്‍പകരക്കാരെ കണ്ടെത്തുക, അല്ലെങ്കിൽ ഈ ആളുകൾ എവിടെയാണ് ജോലി ചെയ്യാൻ പോകുന്നത്." എന്നും അദ്ദേഹം ചോദിക്കുന്നു.
എഐയുടെ ലോകത്തേക്ക് യുവാക്കളെ സജ്ജരാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു അടിത്തറ ആരംഭിക്കാനും നാസ് ആഹ്വാനം ചെയ്തു. "അധ്യാപകർ വഴിയും വിഷയവും മാറ്റേണ്ടതുണ്ട്. അവരും നമ്മുടെ യുവാക്കളെ പരിശീലിപ്പിക്കുകയും ഏത് ജോലിയാണ് അന്വേഷിക്കേണ്ടതെന്ന് മനസ്സിലാക്കുകയും വേണം. വേഗത്തിലുള്ള ഡിജിറ്റൽ പരിവർത്തനത്തിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ പൊതു-സ്വകാര്യ മേഖലാ സഹകരണം" വേണമെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications