ബഹ്‌റൈന്‍ പങ്കെടുക്കില്ല; ഒമാന്‍-ഇറാന്‍ ധാരണ അമേരിക്കക്ക് തിരിച്ചടി, മസ്‌കത്ത് യോഗം നിര്‍ണായകം

ഹോര്‍മുസ് കടല്‍പാത സംബന്ധിച്ച് ഇറാനും ഒമാനും ധാരണയായി. കപ്പലുകള്‍ ഏത് വഴിയിലൂടെ പാതയില്‍ പ്രവേശിക്കണം, ഏത് വഴിയിലൂടെ പുറത്തുകടക്കണം എന്നീ കാര്യങ്ങളിലാണ് ഇരുരാജ്യങ്ങളും ധാരണയായത്. ഇക്കാര്യങ്ങള്‍ തിങ്കളാഴ്ച മസ്‌ക്കത്തില്‍ നടക്കുന്ന ജിസിസി-ഇറാന്‍-ഇറാഖ് യോഗത്തില്‍ അവതരിപ്പിക്കും. എന്നാല്‍ ഹോര്‍മുസ് തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

വിജയ്‌ക്കൊപ്പം തൃഷയും ലണ്ടനില്‍; മുഖം തിരിക്കുന്ന വീഡിയോ വൈറല്‍, നടി എത്തിയത് എന്തിന്?
വിജയ്‌ക്കൊപ്പം തൃഷയും ലണ്ടനില്‍; മുഖം തിരിക്കുന്ന വീഡിയോ വൈറല്‍, നടി എത്തിയത് എന്തിന്?

ലോകത്തെ പ്രധാന കടല്‍ ചരക്കുപാതയായ ഹോര്‍മുസ് ഇറാന്‍-ഒമാന്‍ അതിര്‍ത്തിയിലൂടെയാണ് പോകുന്നത്. ഇതുവഴി ഏതൊക്കെ കപ്പലുകള്‍ കടന്നുപോകണം, ഏത് വഴി പോകണം എന്നൊക്കെ നിയന്ത്രിക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് സാധിക്കും. നേരത്തെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇതുവഴി കപ്പലുകള്‍ പോയിരുന്നത്. എന്നാല്‍ യുദ്ധം തുടങ്ങിയ ശേഷം ഇറാന്‍ നിലപാട് കടുപ്പിക്കുകയായിരുന്നു.

bahrain not attend gcc iran meeting in oman

ഇറാന്റെയും ഒമാന്റെയും സാങ്കേതിക വിദഗ്ധരും നയതന്ത്രജ്ഞരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പാതയിലൂടെ കപ്പലുകള്‍ പോകേണ്ടത് എങ്ങനെ എന്ന് ധാരണയായത് എന്ന് ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റില്‍ ഇക്കാര്യത്തില്‍ ധാരണ തയ്യാറാക്കിയിരുന്നു എന്നും ഇപ്പോള്‍ അന്തിമ തീരുമാനമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണം പവന്‍ വില 72480; പണിക്കൂലി അല്‍പ്പം കൂടും, ഇന്നത്തെ വിവിധ കാരറ്റ് സ്വര്‍ണവില അറിയാം
സ്വര്‍ണം പവന്‍ വില 72480; പണിക്കൂലി അല്‍പ്പം കൂടും, ഇന്നത്തെ വിവിധ കാരറ്റ് സ്വര്‍ണവില അറിയാം

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള കപ്പലുകള്‍ ഹോര്‍മുസില്‍ പ്രവേശിക്കുന്നത് ഇറാന്റെ ജലമേഖയിലൂടെയാണ്. തിരിച്ചുപോകുമ്പോള്‍ ഭാഗികമായി ഇറാന്റെ ജലമേഖലയിലൂടെ ആയിരിക്കും. അതായത്, ഹോര്‍മുസിലെ യാത്ര സമ്പൂര്‍ണമായി ഇറാന് നിയന്ത്രിക്കാന്‍ സാധിക്കും. പുതിയ കരാര്‍ പ്രകാരം ഹോര്‍മുസിലെ തെക്കന്‍ പാത അടയും. തെക്കന്‍ പാത തുറക്കണം എന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഇത് തള്ളിയാണ് ഇറാനും ഒമാനും ധാരണയുണ്ടാക്കിയിരിക്കുന്നത്.

അതേസമയം, ഹോര്‍മുസ് കടല്‍പാത തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഇറാന്റെ ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രമാണ് പാത തുറക്കുക. പാത തുറന്നാല്‍ ഏത് വഴി കപ്പലുകള്‍ പോകണം എന്ന കാര്യത്തിലാണ് ഇറാനും ഒമാനും ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. തയ്യാറാക്കിയ ധാരണ ഒമാനില്‍ നടക്കുന്ന ജിസിസി യോഗത്തില്‍ അവതരിപ്പിക്കും.

ആളെ കയറ്റാത്ത വന്ദേഭാരത്; പരീക്ഷണയോട്ടം 90 കിലോമീറ്റര്‍ വേഗതയില്‍, ഇന്ത്യയിലെ ആദ്യത്തെ ചരക്കുവണ്ടി
ആളെ കയറ്റാത്ത വന്ദേഭാരത്; പരീക്ഷണയോട്ടം 90 കിലോമീറ്റര്‍ വേഗതയില്‍, ഇന്ത്യയിലെ ആദ്യത്തെ ചരക്കുവണ്ടി

എന്നാല്‍ തിങ്കളാഴ്ച മസ്‌ക്കത്തില്‍ നടക്കുന്ന യോഗത്തില്‍ ബഹ്‌റൈന്റെ വിദേശകാര്യ മന്ത്രി പങ്കെടുക്കില്ല. ജിസിസിയിലെ ആറ് രാജ്യങ്ങളും ഇറാനും ഇറാഖുമാണ് യോഗത്തില്‍ സംബന്ധിക്കുക എന്നായിരുന്നു നേരത്തെയുള്ള വിവരം. എല്ലാ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിന് എത്തുക. ബഹ്‌റൈന്‍ പ്രതിനിധി എത്തില്ല എന്ന് ഒമാനെ അറിയിച്ചിട്ടുണ്ട്. മറ്റെതെങ്കിലും രാജ്യങ്ങള്‍ വിട്ടുനില്‍ക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല. ഇറാനുമായുള്ള നയതന്ത്ര ബന്ധം ബഹ്‌റൈന്‍ വിച്ഛേദിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. ഒരു ഭാഗത്ത് ആക്രമണം നടക്കുമ്പോള്‍ ചര്‍ച്ച സാധ്യമല്ല എന്നാണ് ബഹ്‌റൈന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+