ദുബായ് ജോലിക്കാര്‍ക്ക് വമ്പന്‍ ലോട്ടറി; കോടികളുടെ ബോണസ് പ്രഖ്യാപിച്ച് ഭരണകൂടം...
ദുബായ്: അംബര ചുംബികളുടെ നാടാണ് ദുബായ്. ഏതൊരാളും ഒരു തവണയെങ്കിലും കാണണമെന്ന് കൊതിക്കുന്ന നാട്. ആ നാടും ഭരണകൂടവും പൊതുജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അത്ഭുതത്തോടെ വിവരിച്ചവര്‍ ഒട്ടേറെയാണ്. പ്രവാസികളെ ചേര്‍ത്ത് പിടിച്ച നാടു കൂടിയാണ് ദുബായ്. ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കും പ്രത്യേക ഇടം നല്‍കിയ മണ്ണ്.
ഇന്ന് ദുബായ് ഭരണകൂടം സുപ്രധാന തീരുമാനം എടുത്തിരിക്കുകയാണ്. ജോലിക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണിത്. 15.2 കോടി ദിര്‍ഹം ബോണസ് നല്‍കുന്നതിനായി അനുവദിച്ചിരിക്കുകയാണ് ദുബായ്. കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം ആണ് ഇത് സംബന്ധിച്ച നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. വിശദീകരിക്കാം...

ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ബോണസ് ലഭിക്കാന്‍ പോകുന്നത്. കിരീടവകാശി ഇത് സംബന്ധിച്ച നടപടികള്‍ക്ക് അനുമതി നല്‍കി. എല്ലാവര്‍ക്കും തുല്യമായ ബോണസ് ആയിരിക്കില്ല എന്നാണ് വിവരം. പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയാണ് ബോണസ് ലഭിക്കുക. എല്ലാ ജീവനക്കാര്‍ക്കും സമാധാനത്തോടെയുള്ള ജീവിതം ഉറപ്പാക്കാനാണ് ബോണസ് നല്‍കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓരോ ജീവനക്കാരുടെയും പ്രകടനം വിലയിരുത്തുക. ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ യുഎഇ ഭരണാധികാരി നല്‍കിയിരുന്നത്. ജോലിയിലെ ആത്മാര്‍തഥ ഉള്‍പ്പെടെ ഇതിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.
ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുക എന്നതാണ് ബോണസ് നല്‍കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം ദുബായ് ജോലിക്കാര്‍ക്ക് സുസ്ഥിരും ആനന്ദകരവുമായ ജീവിതം ഉറപ്പാക്കലും.
മികച്ച സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പാക്കുകയും സമാധാന അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്താല്‍ വിദേശികളെ കൂടുതല്‍ ആകര്‍ഷിക്കാനാകുമെന്ന് ഭരണകൂടം കരുതുന്നു. മാത്രമല്ല, നിക്ഷേപ സൗഹൃദ അന്തരീക്ഷവും ഇതോടൊപ്പം സംജാതമാകും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ യുഎഇ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നുണ്ട്.












Click it and Unblock the Notifications