Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ഇളവോടെ തരും 160 ടണ്‍ സ്വര്‍ണം; കേരളത്തില്‍ നേട്ടം 15 ജ്വല്ലറികള്‍ക്ക്, വേണം 10 രേഖകള്‍

ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവച്ച വ്യാപാര പങ്കാളിത്ത കരാറാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ അഥവാ സിപ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കും സര്‍വീസുകള്‍ക്കും ഇളവുകള്‍ അനുവദിക്കാന്‍ വ്യവസ്ഥയുള്ള കരാര്‍. ഇന്ത്യയ്ക്കും യുഎഇക്കും നേട്ടമാണിത്. 2022ല്‍ ഒപ്പുവച്ച കരാറിന്റെ കാലാവധി പത്ത് വര്‍ഷമാണ്. നികുതി ഇളവുകളോടെ സ്വര്‍ണം യുഎഇയില്‍ നിന്ന് വാങ്ങാന്‍ ഈ കരാര്‍ പ്രകാരം സാധിക്കും.

താരിഫ് റേറ്റ് ക്വാട്ട (ടിആര്‍ക്യു) യിലൂടെ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങി ഇന്ത്യയില്‍ എത്തിക്കാം. ഇന്ത്യന്‍ ജ്വല്ലറി വ്യവസായത്തിന് ഏറെ നേട്ടമാകുന്ന വ്യവസ്ഥകളാണ് ഇതിലുള്ളത്. ഓരോ വര്‍ഷവും ഇന്ത്യയ്ക്ക് അനുവദിക്കുന്ന സ്വര്‍ണത്തിന്റെ ക്വാട്ട പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിലെ ജ്വല്ലറികളും ഈ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്.

india uae gold under cepa

സിപ കരാര്‍ പ്രകാരം 2022 മുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ സാധിക്കുമായിരുന്നു എങ്കിലും ഇന്ത്യയിലെ ഇറക്കുമതി നികുതി കൂടുതലായതിനാല്‍ ക്വാട്ട പൂര്‍ണമായും ഉപയോഗപ്പെടുത്തിയിരുന്നില്ല. 2022-23 സാമ്പത്തിക വര്‍ഷം 120 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാനായിരുന്നു ക്വാട്ട. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 140 ടണ്‍. പക്ഷേ, ഇറക്കിയത് വെറും 25 ടണ്ണില്‍ താഴെയാണ്. കടുത്ത നിബന്ധനയായിരുന്നു ഇതിന് കാരണം.

കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി 15ല്‍ നിന്ന് 6 ആക്കി ചുരുക്കിയത് അടുത്തിടെയാണ്. ഇതോടെ യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചു. നടുപ്പ് സാമ്പത്തിക വര്‍ഷം 160 ടണ്‍ ക്വാട്ടയുണ്ട്. ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് വഴി ഇതുവരെ 60 ടണ്‍ ഇറക്കി. അടുത്ത സാമ്പത്തിക വര്‍ഷം 180 ടണ്‍, തൊട്ടടുത്ത സാമ്പത്തിക വര്‍ഷം 200 ടണ്‍ എന്നിങ്ങെയാണ് സ്വര്‍ണത്തിന്റെ ക്വാട്ട. പിന്നീട് 2031-32 സാമ്പത്തിക വര്‍ഷം വരെ 200 ടണ്‍ വീതം ക്വാട്ട തുടരും.

ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് വരുന്നതിന് മുമ്പ് എംഎംടിസി, ഡയമണ്ട് ഇന്ത്യ, സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ എന്നിവ വഴി സിപ കരാര്‍ അനുസരിച്ചുള്ള സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്നു. ഇത് കൂടാതെ ബാങ്കുകള്‍ വഴി ജ്വല്ലറികളും സ്വര്‍ണം ഇറക്കുന്നുണ്ട്. സിപ കരാര്‍ പ്രകാരം യുഎഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് 800ഓളം ജ്വല്ലറികളാണ്. ഇതില്‍ 15 എണ്ണം കേരളത്തിലാണ്. തമിഴ്‌നാട്ടില്‍ 150 ജ്വല്ലറികളും കര്‍ണാടകയില്‍ നൂറോളം ജ്വല്ലറികളുമുണ്ട്.

ഇറക്കുമതി നികുതി കുറഞ്ഞതോടെ സ്വര്‍ണം കൊണ്ടുവരുന്നത് വര്‍ധിച്ചു എന്ന് പറയാം. നേരത്തെ നികുതിയില്‍ ഒരു ശതമാനം ഇളവ് ലഭിച്ചിരുന്നത് മുഴുവന്‍ ഇറക്കുമതി നികുതിയും അടച്ച ശേഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ശതമാനം കുറച്ച് അഞ്ച് ശതമാനം നികുതി അടച്ചാല്‍ മതി എന്ന ഇളവ് ലഭിച്ചതും ഇറക്കുമതി കൂടാന്‍ കാരണമായി എന്ന് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.

ടിആര്‍ക്യു ഇളവ് ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കുമ്പോള്‍ താഴെ പറയുന്ന രേഖകള്‍ ആവശ്യമാണ്. ഐഇസി സര്‍ട്ടിഫിക്കറ്റ്, ഡിജിഎഫ്ടി ലോഗിന്‍ ക്രെഡന്‍ഷ്യല്‍, ജിഎസ്ടി ലോഗിന്‍ ക്രെഡന്‍ഷ്യല്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, പ്രീ പര്‍ച്ചേസ് എഗ്രിമെന്റ്, ഇറക്കുമതി ചെയ്യുന്ന വസ്തുവിന്റെ ഐടിസി (എച്ച്എസ്) കോഡ്, എത്ര ഇറക്കുമതി ചെയ്യുന്നു എന്ന അളവ്, വസ്തുവിന്റെ ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍, വസ്തുവിന്റെ മൂല്യം, ബന്ധപ്പെട്ട വകുപ്പിന്റെ ഡിജിറ്റല്‍ ഒപ്പ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+