Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വില കൂടിയപ്പോള്‍ സൗദി അറേബ്യ പിന്നാക്കം പോയി; അടവ് മാറ്റിയത് യുഎഇ, ഒപ്പം ഇറാനും

ദുബായ്: സ്വര്‍ണവില കുതിച്ചുയര്‍ന്ന് പ്രവചനങ്ങള്‍ അസ്ഥാനത്താക്കി മുന്നേറുകയാണ്. ഇനിയും വില കൂടുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. അതല്ല, ഇനി കുറയാനാണ് സാധ്യത എന്ന് പറയുന്നവരുമുണ്ട്. എങ്കിലും പുതിയ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് വരുമെന്ന് കരുതാന്‍ സമ്മതിക്കുന്നില്ല. വില കൂടിയ സാഹചര്യത്തില്‍ സ്വര്‍ണത്തോടുള്ള ഓരോ രാജ്യങ്ങളുടെ കാഴ്ചപ്പാട് മാറിയിട്ടുണ്ട്.

സമീപകാലം വരെ വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്ന തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മാറി ചിന്തിച്ചിട്ടുണ്ട്. അതേസമയം, യുഎഇ, കുവൈത്ത്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ വന്‍തോതില്‍ വാങ്ങുകയാണ് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ രണ്ട് വിഭാഗത്തില്‍പ്പെട്ട രാജ്യങ്ങളിലെ സ്വര്‍ണം വാങ്ങലുകളിലും മാറ്റമുണ്ട്.

saudi arabia uae gold purchase-

യുഎഇയില്‍ സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടിയിട്ടുണ്ട്. അതേസമയം, സൗദി അറേബ്യയില്‍ 19 ശതമാനം കുറയുകയാണ് ചെയ്തത്. തുര്‍ക്കിയില്‍ 55 ശതമാനവും ഈജിപ്തില്‍ 23 ശതമാനവും സ്വര്‍ണം വാങ്ങുന്നതില്‍ കുറവ് വന്നു. വന്‍തോതില്‍ സ്വര്‍ണം വാങ്ങിയിരുന്ന തുര്‍ക്കിയിലും സൗദിയിലും ആവശ്യക്കാര്‍ കുറയാന്‍ കാരണമുണ്ട്.

സൗദി, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ ചെറിയ അളവില്‍ സ്വര്‍ണം വാങ്ങുന്നവരായിരുന്നു കൂടുതല്‍. ചില്ലറ വില്‍പ്പനയായിരന്നു ഇവിടെ സജീവം. എന്നാല്‍ യുഎഇയില്‍ മറിച്ചാണ്. യുഎഇയിലെ നിക്ഷേപകര്‍ സ്വര്‍ണവില കൂടുമ്പോള്‍ വലിയ അളവില്‍ വാങ്ങി സൂക്ഷിക്കുകയാണ് ചെയ്തത്. ഇനിയും ഉയരുമെന്നും ആ വേളയില്‍ ഉപകാരപ്പെടുമെന്നും കരുതിയാണിത്. അതേസമയം, വില കൂടിയതോടെ സൗദിയിലെ സ്വര്‍ണം വാങ്ങല്‍ കുറഞ്ഞു.

മാറി ചിന്തിക്കുന്ന ഇറാന്‍

സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ പട്ടികയില്‍ ഇടം പിടിക്കാത്ത ഇറാന്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇറാനില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പണപ്പെരുപ്പം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന രാജ്യമാണ് ഇറാന്‍. ഈ വേളയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് ഗുണം ചെയ്യുമെന്ന് ഇറാനിലെ നിക്ഷേപകര്‍ കരുതുന്നു. സ്വര്‍ണം ആഗോള തലത്തില്‍ വ്യാപാരം തുടരുന്ന ലോഹമായതിനാല്‍ വില ഇടിയില്ലെന്നും അവര്‍ മനസിലാക്കുന്നു.

ഇറാനില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണം വാങ്ങുന്നത് ഈ വര്‍ഷം 22 ശതമാനം വര്‍ധിച്ചു. സുരക്ഷിത നിക്ഷേപം എന്ന രീതിയിലാണ് ഇറാനിലുള്ളവര്‍ സ്വര്‍ണം വാങ്ങുന്നത് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പശ്ചിമേഷ്യയിലെ നയരൂപീകരണ മേധാവി ആന്‍ഡ്ര്യു നെയ്‌ലര്‍ പറയുന്നു. സ്വര്‍ണാഭരണത്തോടുള്ള പ്രിയം ലോകത്തെ മിക്ക രാജ്യങ്ങളിലും താഴ്ന്നിട്ടുണ്ട്. അതേസമയം, സ്വര്‍ണം മറ്റു രൂപത്തില്‍ വാങ്ങുന്നവര്‍ കൂടി. സ്വര്‍ണത്തിന്റെ ആവശ്യം 78 ശതമാനം വര്‍ധിച്ചു.

അമേരിക്ക ഉയര്‍ത്തുന്ന ചുങ്കപ്പോര്, പലിശയിലെ മാറ്റം, രാഷ്ട്രീയ സാഹചര്യങ്ങള്‍, ആഘോഷങ്ങള്‍, കറന്‍സികളുടെ വിനിമയ മൂല്യത്തില്‍ വരുന്ന മാറ്റം, ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപ അന്തരീക്ഷം ഉണ്ടാകുകയും പലിശ നിരക്ക് ഉയരുകയും ഡോളറും രൂപയും കരുത്ത് കൂടുകയും ചെയ്താല്‍ സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങും. എന്നാല്‍ ഇതെല്ലാം എളുപ്പം നടക്കുന്ന കാര്യങ്ങളുമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+